നിച്ചു വളര്‍ന്ന വീടിനെക്കുറിച്ചുള്ള ഓര്‍മകള്‍ ഗൃഹാതുരത ഉണര്‍ത്തുന്നതാണ്. കാലമെത്ര കഴിഞ്ഞ് മറ്റൊരു വീട് പണിതാലും കുട്ടിക്കാലത്തെ വീടിനോടൊരു പ്രത്യേക ആത്മബന്ധം ഉണ്ടാകും. ആ കരുതലോടെയാണ് നടിയും മോഡലുമായ കിം കര്‍ദാഷിയാന്‍ അമ്മയ്ക്ക് ഇക്കുറി പിറന്നാളിന് സമ്മാനം നല്‍കിയത്. 

അമ്മ ക്രിസ് ജെന്നറിന്റെ ജീവിതത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത പിറന്നാള്‍ ദിവസം ഒരുക്കുകയായിരുന്നു കര്‍ദാഷിയാന്‍. അതിനായി ചെയ്തതോ അമ്മയ്ക്കും അച്ഛന്‍ റോബര്‍ട്ട് കര്‍ദാഷിയാനുമൊപ്പം കഴിഞ്ഞിരുന്ന കുടുംബവീട്ടില്‍ വിരുന്നൊരുക്കിയാണ്. നഷ്ടമായിരുന്ന കുടുംബവീട് വില്‍പനയ്ക്കു വച്ചിട്ടില്ലാത്തതിനാല്‍ വാടകയ്‌ക്കെടുത്ത് വീട്ടിലെ പൊട്ടുംപൊടിയും പോലും പഴയതുപോലെ പുനരാവിഷ്‌കരിച്ചാണ് കര്‍ദാഷിയാന്‍ സര്‍പ്രൈസ് ഒരുക്കിയത്. 

അമ്മയോടോ സഹോദരങ്ങളോടോ വിരുന്നില്‍ പങ്കെടുക്കുന്ന അതിഥികളോടോ പോലും കര്‍ദാഷിയാന്‍ വിവരം പങ്കുവച്ചിരുന്നില്ല. അതിഥികള്‍ എത്തിയപ്പോഴാണ് ഉച്ചഭക്ഷണം സംഘടിപ്പിച്ചിരിക്കുന്നത് മറ്റൊരു വീട്ടിലാണെന്നും അത് ഏതാണെന്ന് അപ്പോള്‍ നല്‍കിയ ക്ഷണക്കത്തില്‍ പറഞ്ഞിട്ടുണ്ടെന്നും കര്‍ദാഷിയാന്‍ പറഞ്ഞത്. തുടര്‍ന്ന് കത്ത് തുറന്നു സ്ഥലം വായിച്ച ക്രിസ് ജെന്നര്‍ ആനന്ദക്കണ്ണീരോടെ മകള്‍ തനിക്കായി പഴയ വീട് വാടകയ്‌ക്കെടുത്ത് വിരുന്നൊരുക്കിയ വിവരം വായിച്ചത്.അതേക്കുറിച്ച് കര്‍ദിഷിയാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചതിങ്ങനെ.

''ഇന്ന് ഞങ്ങള്‍ അമ്മയുടെ പിറന്നാള്‍ ആഘോഷിച്ചു. അമ്മയെ അറിയുന്നവര്‍ക്കെല്ലാം അവര്‍ എത്ര വൈകാരികയാണെന്ന് അറിയാം. പിറന്നാളിനായി അമ്മയുടെ അടുത്ത സുഹൃത്തുക്കളേയും മക്കളേയും മാത്രമാണ് ക്ഷണിച്ചത്. എല്ലാവരും ഒത്തുകൂടുന്ന സ്ഥലം ഏതാണെന്ന് അറിയിച്ചിരുന്നു. അതിഥികള്‍ എത്തിച്ചേര്‍ന്നപ്പോള്‍ ഒരു സര്‍പ്രൈസ് ഉണ്ടെന്നും ഇവിടെയല്ല നമ്മള്‍ ഭക്ഷണം കഴിക്കുന്നതെന്നും അറിയിച്ചു. ശേഷം യഥാര്‍ഥ ക്ഷണക്കത്ത് എല്ലാവര്‍ക്കും കൈമാറി, വിരുന്ന് ഒരുക്കുന്ന സ്ഥലം വായിച്ചതോടെ മുറിയാകെ കണ്ണീരിലാഴ്ന്നു. ഞങ്ങളുടെ കുട്ടിക്കാലത്തെ വീട് വാടകയ്ക്ക് എടുക്കുകയായിരുന്നു. അച്ഛനോടൊപ്പമുള്ള നിമിഷങ്ങള്‍ ഉള്‍പ്പെടെ പ്രിയപ്പെട്ട ഓര്‍മകളെല്ലാമുള്ള ഇടമാണ്. കര്‍ദാഷിയാന്‍ സഹോദരങ്ങള്‍ വളരുകയും ഇന്നത്തെ നിലയിലാക്കുകയും ചെയ്ത വീട്. ചിരിപ്പിക്കുന്ന വാള്‍പേപ്പറും കിച്ചണ്‍ സെറ്റുമൊക്കെയാണ് അവിടെയുണ്ടായിരുന്നത്. അവയെല്ലാം അതേപടി പുനരാവിഷ്‌കരിച്ചു. ആ വീട് മാറിയില്ലായിരുന്നെങ്കില്‍ എന്നു ചിന്തിച്ചു. പരിപാടി ആസൂത്രണം ചെയ്യുമ്പോഴൊക്കെ വിങ്ങിയെങ്കിലും വിരുന്നിനിടയില്‍ ഒരിക്കല്‍പോലും കരഞ്ഞില്ല. എല്ലാത്തിനുമൊടുവില്‍ പഴയവീടിന്റെ ബാത്‌റൂമില്‍ പോയി വാതിലടച്ച് ഏറെനേരം കരഞ്ഞു.... ''

 
 
 
 
 
 
 
 
 
 
 
 
 

Today we celebrate my mom. Anyone that knows her, knows how sentimental she is. For her birthday I planned a small lunch, with just her kids and her closest friends of 40 + years. I sent out invites with a location where we all met. When everyone arrived, I told them I had a surprise and this wasn’t where we would be eating. I then gave everyone the REAL invitation and once everyone saw the address for where we would be going tears filled the room. I rented our childhood home. All of our memories live here especially with our dad. It’s where each Kardashian child was born and made us who we are. Growing up, the home had the most ridiculous wallpaper and kitchen set! I remade all of our table settings, decor out of the same fabric and print as the wallpaper. We had lunch at the home as if it hadn’t changed and we cried the entire time. When we walked out to get our cars to drive there, I had another surprise! I had rented every car my parents ever owned. I had some waiting outside so we could drive them to the house and the rest were lined up in the driveway of the house exactly how my parents used to have them parked. I even remade the exact license plates. (Yes my mom had a 2 DIE 4 license plate!) We drove to the home in these cars and relived our childhood! This was the best day ever. I am so proud I was able to keep such a meaningful surprise a secret from my mom and sisters for weeks! This was the most special, nostalgic day of my life and we felt my dad’s presence enjoying this day with us! I kept it together and didn’t cry the entire lunch even though I cried during the entire planning process. But at the end I went into my old bathroom, closed the door and cried so hard.

A post shared by Kim Kardashian West (@kimkardashian) on

Content Highlights: kim kardashian surprise birthday gift for mom chris jenner