നിങ്ങളും ഭര്‍ത്താവും നാലു കുട്ടികളും ഒന്നും കഴിക്കാറൊന്നുമില്ലേയെന്നായിരുന്നു കഴിഞ്ഞ ദിവസം ആരാധകര്‍ കിം കര്‍ദാഷിയാനോട് ചോദിച്ചത്. വീട്ടിലെ പാതിയോളം കാലിയായ ഫ്രിഡ്ജിന്റെ ചിത്രം പങ്കുവെച്ചപ്പോഴാണ് ആരാധകരെല്ലാം ഇങ്ങനെ ചോദിച്ചത്. 

എന്നാല്‍ ഇതിനു പിന്നാലെ കിച്ചണിന്റെ ചിത്രങ്ങളുമായി കര്‍ദാഷിയാന്‍ വീണ്ടുമെത്തി. രണ്ടു കിച്ചണും രണ്ടു പാന്‍ട്രിയും നിരവധി ഫ്രീസറുകളും വലിയ റഫ്രിജറേറ്ററുകളുമൊക്കെയുള്ള കിടിലന്‍ കിച്ചണ്‍ ഇന്റീരിയര്‍ ചിത്രങ്ങളും വീഡിയോയുമാണ് ഇന്‍സ്റ്റാഗ്രാമിലും ട്വിറ്ററിലും വൈറലാകുന്നത്. 

kitchen

ആദ്യത്തെ കിച്ചണിലെ ഷെല്‍ഫില്‍ പ്ലാസ്റ്റിക്കിന് സ്ഥാനമില്ല. പകരം ഗ്ലാസ് ജാറുകളാണ് എല്ലാം. ഒരു ഫ്രിഡ്ജ് മുഴുവനായി ഡ്രിങ്ക്‌സിന് വേണ്ടി മാറ്റിവെച്ചിരിക്കുകയാണ്. മറ്റൊന്നിലാകട്ടെ പാലും ഫ്രഷ് ജ്യൂസുകളും. 

രണ്ടാമത്തെ കിച്ചണിലേക്ക് കടക്കുമ്പോള്‍ അവിടെ കാണുന്നത് വലിയ റഫ്രിജറേറ്ററാണ്. ഫ്രെഷ് ഫ്രൂട്ട്‌സ്, വെജിറ്റബിള്‍സ്, പ്രീ പ്രിപ്പയേര്‍ഡ് ഫൂഡ് എന്നിവയൊക്കെയുള്ള ഷെല്‍ഫുകളാണ് ഇവിടെ. ടൊമാറ്റോ കെച്ചപ്പ് മുതല്‍ ജാം വരെയുള്ളവ ഇവിടെ ഡിസ്‌പ്ലേ ചെയ്തിരിക്കുന്നു. പാന്‍ട്രി ഏരിയയിലും ഗ്ലാസ് ജാറിലാണ് സാധനങ്ങള്‍ എല്ലാം കൃത്യമായി അടുക്കി വെച്ചിരിക്കുന്നത്. വലിയ അളവില്‍ ഓട്ട് മില്‍ക്കും ആല്‍മണ്ട് മില്‍ക്കും സൂക്ഷിച്ചിരിക്കുന്നതാണ് മറ്റൊരു ഫ്രീസര്‍. തന്റെ കുട്ടികള്‍ക്ക് വേണ്ടിയാണ് ഇവയെന്നാണ് കിം പറയുന്നത്.

Content Highlights: kim kardashian second kitchen pantry