സൂപ്പര്‍ മോഡല്‍  കിം കര്‍ദാഷ്യനും ഭര്‍ത്താവ് കാന്യ വെസ്റ്റിന്റെയും വീടാണ് ഇപ്പോള്‍ പാശ്ചാത്യമാധ്യമങ്ങളിലെ ട്രെന്‍ഡിങ് ടോപിക്‌. ഇന്റീരിയറില്‍ അത്ഭുതപ്പെടുത്തുന്ന ആഡംബരങ്ങളൊരുക്കിയാണ് ദമ്പതികള്‍ വീടിനെ മോടിപിടിപ്പിച്ചിരിക്കുന്നത്. 

kim

1


കിം 2014ല്‍ ആണ്  20 മില്യണ്‍ ഡോളര്‍ മുടക്കി കാലിഫോര്‍ണിയയിലെ ഹിഡണ്‍ ഹില്‍സ് മാന്‍ഷന്‍ എന്ന വീട് സ്വന്തമാക്കുന്നത്. പക്ഷേ വീട് ഇരുവര്‍ക്കും അത്ര ഇഷ്ടമായില്ല. വീണ്ടും ഒരു പത്ത് മില്ല്യണ്‍ ഡോളര്‍ കൂടി മുടക്കി ആ വീട് ഒന്നുകൂടി പുതുക്കിപ്പണിതു.  ഇപ്പോള്‍ ഇരുവരും ഇവിടെയാണ് താമസമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 

1

2016ന്റെ അവസാനം നേരിട്ട കവര്‍ച്ചാശ്രമത്തിന് ശേഷമാണ് ഈ വീട് പുതുക്കിപ്പണിതതെന്നാണ് സൂചന. ഈ വീട്ടിലെത്തുമ്പോള്‍ കിം സൂപ്പര്‍മോഡലില്‍ നിന്നിറങ്ങി വന്ന് കുട്ടികളോടൊപ്പം കളിച്ച് ചിരിക്കുന്ന തനി അമ്മയായി മാറുമത്രെ.  മൂന്ന് വയസുള്ള നോര്‍ത്തും, 14 മാസം പ്രായമുള്ള സെയിന്റുമാണ് കിമ്മിന്റെ കുട്ടികള്‍ 

2

വിശാലമായ ഈ വീട്ടില്‍ എട്ട് കിടപ്പുമുറികളും പത്ത് ബാത്ത്റൂമുമാണ് ഉള്ളത്.  20000 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുള്ള ഈ വീടിന് ഇളം തവിട്ടുനിറത്തിലുള്ള പെയിന്റാണ് നല്‍കിയിരിക്കുന്നത്. വലിയ ജനാലകളാണ് വീടിന്റെ മറ്റെരാകര്‍ഷണം.  

3

2014ല്‍ ലിസ മരിയ പ്രേസ്ലി എന്നയാളുടെ കൈയ്യില്‍ നിന്നാണ്  ഈ വീട്  കിം സ്വന്തമാക്കുന്നത്.  2015ലും, പിന്നീട് 2016ലും ഈ വീട്  പുതുക്കി പണിതു. പക്ഷേ പുതുക്കിപ്പണിതപ്പോള്‍ വീടിന്റെ മേല്‍ക്കൂരയിലുണ്ടായിരുന്ന ജനാലകള്‍ നീക്കം ചെയ്യപ്പെട്ടു. കിഴക്ക് ഭാഗത്ത് പുതിയൊരു ഭാഗം കൂടി കൂട്ടിച്ചേര്‍ത്താണ് വീട് പുതുക്കിപ്പണിതത്. 

5

വീടിന് മുന്നില്‍ നില്‍ക്കുന്ന ചെറിയ ചില മരങ്ങളൊഴിച്ചാല്‍ മറ്റ് പ്രകൃതിരമണീയമായ ദൃശ്യങ്ങളൊന്നുമില്ല. പുതുക്കിപ്പണിത്, പുതുക്കിപ്പണിത് വീട് കുളമാക്കിയെന്ന പിന്നാമ്പുറ സംസാരമുണ്ട്. കാര്യമെന്തായാലും കിമ്മും ഭര്‍ത്താവും കുട്ടികളും വീട്ടില്‍ ഹാപ്പിയാണ്.

5

7

 9

9

11

 

12

13

 

21

19

22

 

25

23

27