ബോളിവുഡിലെ തിളങ്ങുന്ന താരമാണെങ്കിലും ജീവിതത്തിലേക്കു വരുമ്പോള്‍ അല്‍പം സ്വകാര്യത ആഗ്രഹിക്കുന്ന താരമാണ് നടി കത്രീന കൈഫ്. അതുകൊണ്ടു തന്നെ കത്രീനയുടെ വീടിന്റെ ചിത്രങ്ങളും അധികമാരും കണ്ടിട്ടില്ല. 

katrina

ബൊഹീമിയന്‍ ശൈലിയിലാണ് കത്രീനയുടെ മുംബൈയിലെ അപാര്‍ട്‌മെന്റ് ഒരുക്കിയിരിക്കുന്നത്. ചിത്രകലയോടുള്ള കത്രീനയുടെ സ്‌നേഹം ചുവരുകളില്‍ വ്യക്തമാണ്. ലിവിങ് റൂമിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ബുക് ഷെല്‍ഫും അതിനരികിലായി മരംകൊണ്ട് പണിത കാന്‍ഡില്‍ സ്റ്റാന്‍ഡും. നിലത്തും ചുവരിലും വീടിന്റെ ഓരോ മൂലയിലും വുഡന്‍ ടച്ച് കാണാം. 

ഇളംനിറത്തിലുള്ള വുഡന്‍ ഫ്ലോറാണ് വീട്ടിലെ മിക്കയിടങ്ങളിലും ഉള്ളത്. ഒരേ പാറ്റേണിലുള്ള കൗച്ചിനു പകരം പല നിറത്തിലുള്ള പ്രിന്റില്‍ ഉള്ള കൗച്ചാണ് വീട്ടിലുള്ളത്. എംബ്രോയ്ഡറിയും മിറര്‍ വര്‍ക്കും ചെയ്ത കുഷ്യനുകള്‍ ട്രഡീഷണല്‍ ലുക്ക് പകരുന്നു. ബാത്‌റൂമിലും കത്രീനയുടെ വുഡന്‍ പ്രണയം കാണാം. ഇവിടെ ഷെല്‍ഫുകള്‍ വരെ മരം കൊണ്ടു നിര്‍മിച്ചവയാണ്.

katrina

സ്‌പൈറല്‍ സ്റ്റെയര്‍കെയ്‌സും കത്രീനയുടെ വീടിന്റെ ആകര്‍ഷകങ്ങളിലൊന്നാണ്, ഇവിടെയിരുന്നുള്ള നിരവധി ചിത്രങ്ങളും കത്രീന പങ്കുവച്ചിട്ടുണ്ട്. കടലിനോട് അഭിമുഖമായുള്ള വീട്ടിലെ ബാല്‍ക്കണിയില്‍ കത്രീന ചെറിയൊരു പച്ചക്കറി തോട്ടവും ഒരുക്കിയിട്ടുണ്ട്. 

നടന്‍ രണ്‍ബീര്‍ കപൂറുമായി പ്രണയത്തിലായിരുന്ന കാലത്ത് പാലി ഹില്ലിലുള്ള വാടക വീട്ടിലാണ് കത്രീന താമസിച്ചിരുന്നത്.

Content Highlights: katrina kaif house star home