ന്യൂയോർക്ക് സിറ്റിയുടെ ഹൃദയഭാ​ഗത്ത് ഹഡ്സൺ നദിയുടെ ഭം​ഗി ആസ്വദിക്കാൻ കഴിയുന്ന മനോഹരമായ അപ്പാർട്ട്മന്റിനോട് വിട പറഞ്ഞ് ബോളിവുഡ് സൂപ്പർ താരം കേറ്റ് വിൻസ്ലെറ്റ്. ന്യൂയോർക്കിലെ വെസ്റ്റ് ചെൽസിയിലുള്ള ഈ വീട് 2004 ലാണ് താരം വാങ്ങിയത്. ഇപ്പോൾ യു.കെയിൽ ഭർത്താവായ എഡ്വേർഡ് ഏബൽ സ്മിത്തിനൊപ്പമാണ് താരം. 41 കോടി 48 ലക്ഷം രൂപയ്ക്കാണ് മനോഹരമായ ഈ വീട് വിറ്റുപോയത്.

3000 ചതുരശ്ര അടിയാണ് വീടിന്റെ ആകെ വിസ്തീർണ്ണം. നാലു കിടപ്പുമുറികളും മൂന്ന് ബാത്ത് റൂമുകളുമുണ്ട് ഈ വീടിന്. വിസ്തൃതമായ ഇടനാഴിയിൽ നിന്നുമാണ് സ്റ്റെയർകെയ്സ് ആരംഭിക്കുന്നത്. അതിഥികളെ സ്വീകരിക്കാനുള്ള സ്ഥലവും ലിവിങ് ഏരിയയും ഡൈനിങ് ഏരിയയും അതിവിശാലമായ 46 അടി നീളമുള്ള ഒറ്റഹാളിൽ ഒരുക്കിയിരിക്കുന്നു. 13 അടി ഉയരത്തിലാണ് വീടിന്റെ സീലിങ് ഉള്ളത്. ഇത് മുറിയുടെ വലുപ്പം കൂടുതൽ തോന്നാനും കൂടുതൽ വായുസഞ്ചാരവും വെളിച്ചവും ലഭിക്കും. മാത്രമല്ല വീടിന് കൂടുതൽ പ്രകൃതിയോടിണങ്ങുന്ന നിറങ്ങളാണ് നൽകിയിരിക്കുന്നത്.

സ്ഥലസൗകര്യത്തിന്റെ കാര്യത്തിൽ കിടപ്പുമുറികളും പിന്നോട്ടല്ല. നഗരത്തിലെ കാഴ്ചകൾ പരമാവധി ആസ്വദിക്കാവുന്ന വിധത്തിൽ വലിയ ജനാലകളാണ് ഓരോ കിടപ്പുമുറികളിലും ഉൾപ്പെടുത്തിയിരിക്കുന്നത്. അഡീഷനൽ ലിവിങ് റൂമിൽ നിന്നുമാണ് ടെറസിലേക്ക് പ്രവേശിക്കുന്നത്. ഹഡ്സൺ നദിയടക്കം മനോഹരമായ കാഴ്ചകൾ വിശാലമായ ടെറസിൽനിന്നാൽ ആസ്വദിക്കാനാകും. കുടുംബത്തിന് ഒത്തുചേരുന്നതിനായി ടെറസിൽ ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്.

റൂഫ് ഡെക്കിന് അടുത്തായി രണ്ട് ​ഗസ്റ്റ് റൂമുകളും മറ്റൊരു ഫാമിലി റൂമും കൂടി ഉണ്ട്. വീട്ടിലെ ഉപകരണങ്ങളും ബാത്ത് റൂം ഇന്റീരിയറുമെല്ലാം പഴമയും പുതുമയും ഇടകലർത്തിയാണ് ഒരുക്കിയിരിക്കുന്നത്.

Content Highlights:Kate Winslet is selling her 3000-square foot sun-filled penthouse in the US