ബോളിവുഡില്‍ ഉദിച്ചുയരുന്ന യുവതാരങ്ങളിലൊരാളാണ് കാര്‍ത്തിക് ആര്യന്. വര്‍ഷങ്ങളോളം സിനിമാ മോഹവുമായി അലഞ്ഞുനടന്നിട്ടുള്ള കാര്‍ത്തിക്, താന്‍ ഏറെ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോയാണ് സിനിമയില്‍ എത്തിപ്പെട്ടതെന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ താരം സ്വന്തമായി ഒരു വീട് വിലയ്ക്കു വാങ്ങിയിരിക്കുകയാണ്, അതിനു പുറകിലും ഹൃദയം തൊടുന്നൊരു അനുഭവം കാര്‍ത്തിക് ആര്യന് പങ്കുവെക്കാനുണ്ട്.
മുംബൈയിലെ വെര്‍സോവയിലാണ് കാര്‍ത്തിക് വീട് സ്വന്തമാക്കിയിരിക്കുന്നത്. ഗ്വാളിയോറില്‍ നിന്ന് സിനിമാ മോഹവുമായി മുംബൈയിലേക്ക് വന്നപ്പോള്‍ പേയിങ് ഗസ്റ്റ് ആയി താമസിച്ച വീടാണ് മോഹവില കൊടുത്ത് താരം സ്വന്തമാക്കിയത്. ഒരുകോടി അറുപതു ലക്ഷം രൂപയാണ് ഇതിനായി അദ്ദേഹം മുടക്കിയത്.
ഇല്ലായ്മകളില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സുഖദുഃഖങ്ങള്‍ പങ്കുവെച്ചയിടം ഏതുവിധേനയും നേടിയെടുക്കണം എന്ന ആഗ്രഹമാണ് കാര്‍ത്തിക്കിനെ ഈ പ്രോപ്പര്‍ട്ടി സ്വന്തമാക്കാന്‍ പ്രേരിപ്പിച്ചതെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു. കെട്ടിടത്തിന്റെ അഞ്ചാം നിലയിലാണ് കാര്‍ത്തിക് ആര്യന്റെ അപ്പാര്‍ട്മെന്റ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ മേയില്‍ 9.60 ലക്ഷം മുടക്കിയാണ് രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയത്.
Content Highlights: Kartik Aaryan's new house