ബിടൗണിലെ ഒരുകാലത്തെ തിളങ്ങുന്ന താരമായിരുന്നു നടി കരിഷ്മ കപൂര്‍. ലൈം ലൈറ്റില്‍ സജീവമായി നില്‍ക്കുമ്പോഴും സ്വകാര്യതയില്‍ വിട്ടുവീഴ്ച്ച ചെയ്യാത്ത നടി. യാത്രകളിലോ പാര്‍ട്ടികളിലോ റെഡ് കാര്‍പെറ്റ് ഇവന്റുകളിലോ ഒന്നുമല്ലെങ്കില്‍ കരിഷ്മ ഏറ്റവുമധികം സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നയിടം മുംബൈയിലെ ഖറിലുള്ള അപ്പാര്‍ട്‌മെന്റ് ആണ്. 

karishma

പതിനൊന്നു വര്‍ഷത്തെ ദാമ്പത്യത്തോട് ഗുഡ്‌ബൈ പറഞ്ഞ് മക്കള്‍ക്കൊപ്പം ജീവിച്ച കരിഷ്മ 2016ലാണ് ഈ അപ്പാര്‍ട്‌മെന്റിലേക്കു മാറുന്നത്. കരീനയുടെ വീടിനോടു സാദൃശ്യം തോന്നുന്ന പല കാര്യങ്ങളും ഇവിടെയും കാണാം. അതില്‍ ആദ്യം വരുന്നത് വുഡന്‍ ടച്ചിലുള്ള ഇന്റീരിയര്‍ സൗന്ദര്യമാണ്. വുഡന്‍ പാനല്‍ ചുവരുള്ള ലിവിങ് റൂമും ബെഡ്‌റൂമിലെ ഡാര്‍ക്ക് വുഡന്‍ കബോര്‍ഡുകളുമൊക്കെ ഇതിനുദാഹരണങ്ങളാണ്. 

വുഡന്‍ പ്രണയം ഉണ്ടെന്നു കരുതി എല്ലാ മുറികളിലും അതു മാത്രമല്ല. ഫ്‌ളോറല്‍ പ്രിന്റുകളുള്ള ചുവരും സോഫകളുമൊക്കെ കാണാം. ബ്ലാക്ക് റോസ് കൊണ്ടുള്ള ചുവര്‍ ശ്രദ്ധേയമാണ്. മക്കളായ സമൈരയുടെയും കിയാന്റെയും പ്രിയപ്പെട്ട ഇടങ്ങളിലൊന്നും ഇതാണെന്ന് കരിഷ്മ പറഞ്ഞിട്ടുണ്ട്. 

karishma

ഫാഷനിലും സൗന്ദര്യ സംരക്ഷണത്തിലും മാത്രമല്ല ആര്‍ട്ട് വര്‍ക്കുകളുടെ കാര്യത്തിലും കരിഷ്മയ്ക്ക് അതീവ താല്‍പര്യമുണ്ട്. വീട്ടില്‍ അങ്ങിങ്ങായി തൂക്കിയിരിക്കുന്ന പെയിന്റിങ്ങുകള്‍ ഇതിനു തെളിവാണ്.

കരിഷ്മയുടെ വീടിന്റെ ഏറ്റവും മികച്ച സവിശേഷതകളിലൊന്ന് ബാല്‍ക്കണിയാണ്. ഡാര്‍ക്ക് വുഡന്‍ ഫ്ലോറിങ് നല്‍കി റെയിലിങ്‌സില്‍ ഗ്ലാസ് പാനല്‍ ചെയ്തിട്ടുള്ള ഭാഗമാണിത്.

ബാന്ദ്രയിലുള്ള 675 സ്‌ക്വയര്‍ഫീറ്റിന്റെ ഫ്ലാറ്റ് കരിഷ്മ വിറ്റത് അടുത്തിടെയാണ്. ഒരു സ്വകാര്യ റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് ഏഴു കോടി രൂപയ്ക്കാണ് കരിഷ്മ ഫ്ലാറ്റ് വിറ്റത്.

Content Highlights: karishma kapooor mumbai home star home celebrity home