ബോളിവുഡില്‍ ഹിറ്റുകള്‍ വാരിക്കൂട്ടിയ സംവിധായകനാണ് കരണ്‍ ജോഹര്‍. മുംബൈയില്‍ ഒരു വീട് സ്വന്തമാക്കിയപ്പോള്‍ തന്റെ സിനിമകള്‍ പോലെ തന്നെ മനോഹരമാക്കാനും കക്ഷി മറന്നില്ല.
ബാന്ദ്രയിലെ കാര്‍ട്ടര്‍ റോഡിലുള്ള വീട്ടില്‍ അമ്മയ്ക്കും രണ്ടു മക്കള്‍ക്കുമൊപ്പമാണ് കരണിന്റെ താമസം. 8,000 ചതുരശ്രയടിയുള്ള വീട്ടിലെ ഇപ്പോഴത്തെ പ്രധാന ആകര്‍ഷണം മക്കളുടെ നഴ്‌സറി മുറിയാണ്. വീട്ടിലെ അത്യാവശ്യം വലിപ്പമുള്ള ബെഡ്‌റൂമുകളിലൊന്നാണ് മക്കള്‍ യഷിനും റൂഹിനും വേണ്ടി അതിമനോഹരമായൊരു നഴ്‌സറിയാക്കി മാറ്റിയത്.
2010ല്‍ മുപ്പതു കോടിയോളം രൂപയാണ് വീടിന് ചെലവാക്കിയത്.. രസകരവും അതിനൊപ്പം യുവത്വം തോന്നിക്കുന്നതുമായ കോര്‍പറേറ്റ് ഓഫീസ് വേണമെന്നതും കരണിന്റെ നിര്‍ബന്ധമായിരുന്നു. ബോളിവുഡിലെ താരമാണെന്നു കരുതി ആ സ്റ്റൈല്‍ പിന്തുടരാതെ പകരം ഗ്രേ നിറവും ഗ്ലാസും വുഡ്ഡുമൊക്കെ മിക്‌സ് ചെയ്താണ് ഓഫീസ് ഡിസൈന്‍ ചെയ്തത്.
2017ലാണ് ഗര്‍ഭധാരണത്തിന്റെ സഹായത്തില്‍ കരണ്‍ രണ്ടുകുട്ടികളുടെ അച്ഛനാകുന്നത്. അതിനുശേഷമാണ് ഇന്‍ഡസ്ട്രിയിലെ ആത്മാര്‍ഥ സുഹൃത്തായ ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാനെ മക്കള്‍ക്കായൊരു മുറി ഡിസൈന്‍ ചെയ്യാന്‍ ക്ഷണിക്കുന്നത്.
എപ്പോഴും സംഗീതം ഒഴുകുന്നൊരു മുറിയായിരിക്കണം എന്നതായിരുന്നു കുട്ടികളുടെ മുറിയെക്കുറിച്ച് തന്റെ ആഗ്രഹമെന്ന് കരണ്‍ പറഞ്ഞിട്ടുണ്ട്. ചുവരിലുള്ള കളര്‍ഫുള്‍ ആയിട്ടുള്ള ചിത്രകലകളും വെള്ള നിറത്തിലുള്ള ഫര്‍ണിച്ചറുകളിലുള്ള കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുമൊക്കെ ഈ മുറിയുടെ കുട്ടിത്തം കൂട്ടുന്നു.
കുട്ടികളുടെ മുറിക്കൊപ്പം കരണിന്റെ വീടിന്റെ ടെറസിനു വേണ്ടിയും ഇന്റീരിയര്‍ ഡിസൈന്‍ നിര്‍വഹിച്ചത് ഗൗരി ഖാന്‍ തന്നെയാണ്. സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കുന്ന കാര്യത്തിലും ബിടൗണില്‍ പാര്‍ട്ടികള്‍ നടത്തുന്ന കാര്യത്തിലും മുന്നിലുള്ള കരണിന്റെ വീട്ടിലെ ടെറസിനും ഒരു പാര്‍ട്ടി ലുക് തന്നെയാണ് ഗൗരി നല്‍കിയത്. കറുപ്പും മഞ്ഞയും വെള്ളയും കലര്‍ന്ന കൗച്ചുകളും കൊത്തുപണികള്‍ ചെയ്ത ടേബിളുമൊക്കെ ഇവിടുത്തെ ആകര്‍ഷണമാണ്.
ധാരാളം വായുവും വെളിച്ചവും കടക്കുന്ന വലിയൊരു ലിവിങ് റൂമാണ് കരണിന്റെ വീട്ടിലുള്ളത്. വുഡ് പാനല്‍ ചെയ്ത സീലിങ്ങും സോഫകളും ആകര്‍ഷിക്കുന്ന ആര്‍ട്ട് വര്‍ക്കുകളുമൊക്കെയാണ് ഇവിടുത്തെ പ്രത്യേകത.
ഫാഷന്‍ ഫോളോ ചെയ്യുന്ന കാര്യത്തില്‍ വിട്ടുവീഴ്ച്ചയില്ലാത്ത താരത്തിന്റെ വീട്ടില്‍ വിശാലമായൊരു വാര്‍ഡ്രോബ് തന്നെയുണ്ട്. മരം കൊണ്ടു തന്നെ നിര്‍മ്മിച്ച ഇവിടെയുള്ള നിലംമുട്ടുന്ന കണ്ണാടിയും മനോഹരമാണ്.
Content Highlights: karan johar mumbai home