തെന്നിന്ത്യന്‍ സുന്ദരി കാജല്‍ അഗര്‍വാളിന് ആരാധകരേറെയാണ്. തമിഴിലും തെലുങ്കിലുമൊക്കെ പാറിപ്പറന്നു നടന്ന് അഭിനയിക്കുന്ന താരത്തിന്റെ സൗന്ദര്യ രഹസ്യങ്ങളിലൊന്ന് മെഡിറ്റേഷന്‍ ആണെന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്. മെഡിറ്റേഷനു പ്രാധാന്യം നല്‍കുന്ന കാജല്‍ വീട് ഡിസൈന്‍ ചെയ്തപ്പോള്‍ അതിനു വേണ്ടിയുള്ള ഇടം മനോഹരമായി ഒരുക്കുകയും ചെയ്തു.
ഹൈപ്പര്‍ ആക്റ്റീവായ തനിക്ക് ശാന്തമാകാനൊരിടമാണ് മെഡിറ്റേഷന്‍ ഏരിയ എന്നാണ് കാജലിന്റെ വാദം. ഷൂട്ടിങ് തിരക്കുകളുടെ സമ്മര്‍ദ്ദങ്ങളില്‍ നിന്നും താന്‍ മുക്തമാകുന്നത് മെഡിറ്റേറ്റ് ചെയ്യുമ്പോഴാണ്. പ്രകൃതിയോടിണങ്ങി മനോഹരമായ രീതിയിലാണ് മെഡിറ്റേഷന്‍ ഏരിയ കാജല്‍ സെറ്റ്‌ചെയ്തിരിക്കുന്നത്.
കിടപ്പുമുറിയുടെ സമീപത്താണ് കാജലിന്റെ മെഡിറ്റേഷന്‍ ഏരിയ, വൃത്താകൃതിയിലഉള്ള കാര്‍പെറ്ററും അതിനു സമീപത്തായി പില്ലോകളും കാണാം, ശാന്തവും സമാധാനപൂര്‍ണവുമായ ഈ അന്തരീക്ഷത്തെ ബുദ്ധന്റെ പ്രതിമയും ധാരാളം ഇന്റീരിയര്‍ പ്ലാന്റ്‌സും മരംകൊണ്ടുള്ള കരകൗശല വസ്തുക്കളുമൊക്കെ കൊണ്ടാണ് കാജല്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. വീട്ടില്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട ഇടടവും ഇതാണെന്നു പറയുന്നു കാജല്‍.
കളര്‍ഫുള്‍ ഫര്‍ണിച്ചറുകളും ചെറിയൊരു ടീബാറുമാണ് ലിവിങ് റൂമിലെ പ്രധാന ആകര്‍ഷണം. ഡിസൈന്‍ ചെയ്യും മുമ്പ് ഓണ്‍ലൈനിലും മറ്റും ധാരാളം തിരഞ്ഞാണ് വീടിന് അനുയോജ്യമായവ തെരഞ്ഞെടുത്തതെന്ന് കാജല്‍ പറയുന്നു.
കണ്ടംപററി സ്റ്റൈലിനൊപ്പം മിനിമലിസ്റ്റിക് ആകണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. വാരിവലിച്ചു കിടക്കുന്നതുപോലെ ഉണ്ടാകാതിരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ലളിതമാകണം എന്നതിനൊപ്പം കളര്‍ ന്യൂട്രാലിറ്റിയും വീട് ഡിസൈന്‍ ചെയ്യുമ്പോള്‍ പാലിച്ചിരുന്ന ഘടകങ്ങളാണെന്ന് കാജല്‍ പറയുന്നു.
Content Highlights: kajal agarwal on her meditation space at home