കൊറോണക്കാലമായതോടെ ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ ഭാര്യ ഹാലി ബീബറിനൊപ്പം ബെവെര്‍ലി ഹില്‍സിലെ മാന്‍ഷനില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്. എന്നാല്‍ അതൊന്നുമല്ല പുതിയ വിശേഷം, താരത്തിന്റെ പഴയൊരു വീട് വൈറലാവുകയാണിപ്പോള്‍, അതിനൊരു കാരണവുമുണ്ട്. 

ട്വിറ്റര്‍ ലോകത്ത് ബീബറിന്റെ പഴയ വീടിന്റെ പേരില്‍ ഒട്ടനവധി മീമുകളാണ് വന്നുകൊണ്ടിരിക്കുന്നത്. വീടിന്റെ ആകൃതിയാണ് ഈ പൊല്ലാപ്പുകള്‍ക്കെല്ലാം കാരണമായത്. ഒറ്റനോട്ടത്തില്‍ ഒരു ബിസിനസ് മാള്‍ ആണെന്നോ കോളേജ് ആണെന്നോ ഒക്കെ തോന്നുന്ന രൂപത്തിലുള്ള കെട്ടിടമാണ് ബീബറിന്റെ പഴയവീട്. 

ഹോളിവുഡ് ചിത്രം അവഞ്ചേഴ്‌സിലെ ഹെഡ്ക്വാര്‍ട്ടേ്‌സ് തൊട്ട് ഭീമന്‍ ഹെലികോപ്റ്റര്‍ വരെ വീടുമായി സാമ്യം തോന്നുവെന്ന് കമന്റ് ചെയ്യുന്നവരുണ്ട്. ഫുഡ് പ്രൊസസറിന്റെ ആകൃതിയുണ്ടെന്നും ചിലര്‍ പറയുന്നു.

justin bieber

2015ലാണ് ബീബര്‍ ഈ സ്ഥലത്ത് വാടകയ്ക്ക് താമസിച്ചിരുന്നത്. പ്രശസ്ത ആര്‍ക്കിടെക്റ്റായ എഡ് നീല്‍സാണ് ഈ കെട്ടിടം ഡിസൈന്‍ ചെയ്തിരിക്കുന്നത്. നാലാം ക്ലാസ്സുകാരന്റെ കാര്‍ട്ടൂണ്‍ കോപ്പി ചെയ്തു വരച്ച ഡിസൈന്‍ ആണോ ഇതെന്നും നീലിനോട് ചോദിക്കുന്നവരുണ്ട്. 

justin bieber

നിലവില്‍ അറുപത്തിയഞ്ചു കോടിയുടെ അത്യാധുനിക സൗകര്യങ്ങളുള്ള ആഡംബര ഭവനത്തിലാണ് ബീബര്‍ താമസിക്കുന്നത്. 

Content Highlights: Justin Bieber's Old Mansion Goes Viral