Mumbai apartment


പ്പോഴും ചിരിക്കുന്ന മുഖമാണ് ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ പ്രത്യേകത. വശ്യമായി ചിരിക്കുന്ന ബോളിവുഡിന്റെ ഈ സ്വന്തം ശ്രീലങ്കന്‍ സുന്ദരി അടുത്തിടെ മുംബൈയില്‍ വാങ്ങിയ വീടാണിപ്പോള്‍ ബി ടൗണിലെ സംസാരവിഷയം.

ജാക്വിലിനെ പോല വശ്യമനോഹരിയാണത്രെ വീടും. അതിനൊരു കാരണവുമുണ്ട് 2017ലെ ഹോട്ടസ്റ്റ് കളറായ  മില്ലേനിയല്‍ പിങ്കാണ് വീടിന് നല്‍കിയിരിക്കുന്നത്.

Jacqueline Fernandezമുബൈയിലെ ജാക്വിലിന്റെ അപ്പാര്‍ട്ട്‌മെന്റിന്റെ ജാലകങ്ങള്‍ തുറന്നാല്‍ കടല്‍ കാണാം. ഇന്റീരിയര്‍ ഡിസൈനര്‍ ആഷിയേഷ് ഷായെ ആണ് ജാക്വിലിന്‍ വീടിന്റെ ഇന്റീരിയര്‍ വര്‍ക്കുകള്‍ ഏല്‍പ്പിച്ചിരിക്കുന്നത്. 32 കാരിയായ ജാക്വിലിനുള്ള തന്റെ പിറന്നാള്‍ സമ്മാനമാണ് ഈ വീടെന്നാണ് ഷാ പറയുന്നത്.  

വിദേശ യാത്രകളില്‍ നിന്നും ജാക്വിലിന്‍ സ്വന്തമാക്കിയ കരകൗശല വസ്തുക്കള്‍ കൊണ്ട് താരത്തിന്റെ ബെഡ്‌റൂം അലങ്കരിച്ചിട്ടുണ്ട്. 

ലിവിങ്ങ് റൂമിനെ അലങ്കരിക്കുന്നത് സല്‍മാന്‍ ഖാന്‍ വരച്ച കുതിരയുടെ ചിത്രമാണ്.  കലകളോടുള്ള താരത്തിന്റെ പ്രണയം വ്യക്തമാക്കുന്നതാണ് വീടിന്റെ ഇന്റീരിയര്‍. ഏത് റൂമില്‍ ചെന്നാലും ചുവരില്‍ നിറയെ പെയിന്റിങ്ങുകള്‍ കാണാം.

മധുരനാരങ്ങ മരത്തിന്റെ ചില്ലയാണ് ഡൈനിങ്ങ് ടേബിളിന്റെ ഹൈലൈറ്റ്.  ഇത്തരം ഒരു ആശയം മറ്റെവിടെയും കാണില്ലെന്ന് ഇന്റീരിയര്‍ ഡിസൈനര്‍ പറയുന്നു.  

നിറങ്ങളും, രൂപങ്ങളും കൊണ്ട് ജീവനുള്ളതാണ് ജാക്വിലിന്റെ വീട്..ജാക്വിലിനെ പോലെ ചിരിക്കുന്ന വീട്. വോഗ് മാഗസിന്റെ പുതിയ ലക്കത്തിലാണ് ജാക്വിലിന്റെ പുതിയ വീടിന്റെ വിശേഷങ്ങളുള്ളത്.