ലോക്ക്ഡൗണ്‍ ആയതോടെ ബോറടിച്ച് വീട്ടിലിരിക്കുകയാണെങ്കിലും തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാന്‍ മറക്കാത്ത താരമാണ് സോനം കപൂര്‍. പാചകപരീക്ഷണങ്ങളെക്കുറിച്ചും ഭര്‍ത്താവ് ആനന്ദ്‌ അഹൂജയെക്കുറിച്ചുമൊക്കെ സോനം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ഡല്‍ഹിയിലെ ആഡംബര ഭവനത്തിന്റെ ചിത്രങ്ങളാണ് സോനം പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ക്വാറന്റൈന്‍ കാലത്തെ സ്‌നാപ്‌ഷോട്ട് എന്ന ക്യാപ്ഷനോടെയാണ് സോനം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. വെള്ള നിറത്തിലുള്ള എലഗന്റ് ബെഡ്‌റൂമിന്റെ ചിത്രമാണ് അവയിലൊന്ന്. ഐപാഡില്‍ നോക്കിക്കൊണ്ടിരിക്കുന്ന ഭര്‍ത്താവിനെ നോക്കിയിരിക്കുന്ന സോനമാണ് അതിലുള്ളത്. ലിവിങ് റൂമിന്റെയും റീഡിങ് റൂമിന്റെയുമൊക്കെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ചുമരു മുതല്‍ നിലം വരെ തൊട്ടുകിടക്കുന്ന ജനാലകള്‍ വീടിനു പുറത്തെ പുല്‍ത്തകിടിയിലേക്കാണ് തുറക്കുന്നത്.

Snapshots of Quarantine; @vegnonveg for @hypebeast .. #StayHomeSnaps #ShotOniPhone

A post shared by Sonam K Ahuja (@sonamkapoor) on

അടുക്കിവച്ച പുസ്തകങ്ങളോടെയുള്ള റീഡിങ് റൂമിലെ ഹൈലൈറ്റാണ് ചുവര്‍ചിത്രങ്ങള്‍. വൈറ്റും ബ്രൗണും നിറങ്ങളാണ് ഈ റൂമിനു നല്‍കിയിരിക്കുന്നത്. പുസ്തകങ്ങളോടും കലയോടുമുള്ള ഇരുവരുടേയും പ്രിയം ഈ മുറിയില്‍ കാണാം. 

Snapshots of Quarantine; @vegnonveg for @hypebeast .. #StayHomeSnaps #ShotOniPhone

A post shared by Sonam K Ahuja (@sonamkapoor) on

മറ്റൊന്ന് ലാവിഷ് കിച്ചണാണ്. മോഡുലര്‍ കിച്ചണില്‍ സോനം പാചകം ചെയ്യുന്ന ചിത്രമാണത്. ബ്രൗണ്‍ നിറത്തിലുള്ള ക്യാബിനറ്റുകളും ഗ്രാനൈറ്റ് കൗണ്ടറുകളുമാണ് ഇവിടെയുള്ളത്. പാചകം ചെയ്യുന്നയിടത്തിന് പരമാവധി സ്വാഭാവിക വെളിച്ചം കിട്ടത്തക്ക രീതിയില്‍ വിശാലമായ ജനലുകളും ഇവിടെയുണ്ട്. ഓപ്പണ്‍ കിച്ചണ്‍ ശൈലിയിലാണ് അടുക്കളയുടെ നിര്‍മാണവും. 

Snapshots of Quarantine; @vegnonveg for @hypebeast .. #StayHomeSnaps #ShotOniPhone

A post shared by Sonam K Ahuja (@sonamkapoor) on

പുല്‍ത്തകിടിയില്‍ ആനന്ദ് വ്യായാമം ചെയ്യുന്ന ചിത്രമാണ് മറ്റൊന്ന്. തെങ്ങും മരങ്ങളുമൊക്കെയുള്ള വിശാലമായ മൈതാനം പോലെയാണിത്. 

Snapshots of Quarantine; @vegnonveg for @hypebeast .. #StayHomeSnaps #ShotOniPhone

A post shared by Sonam K Ahuja (@sonamkapoor) on

സോനത്തിന്റെയും ആനന്ദിന്റെയും സ്‌നീക്കര്‍ ഭ്രാന്ത് വെളിവാക്കുന്ന ഷൂ കോര്‍ണറും കാണാം. ഡല്‍ഹിയിലെ ഗോള്‍ഫ് ലിങ്കില്‍ സ്ഥിതി ചെയ്യുന്ന വീട് അഹൂജയുടെ ബാല്യകാലഭവനമാണ്. 2018ല്‍ വിവാഹശേഷമാണ് ഇരുവരും ഈ വീട്ടിലേക്ക് മാറിയത്. 

Content Highlights: inside sonam kapoor lavish home