ടുത്തിടെയാണ് ബോളിവുഡ് താരം കങ്കണ റണാവത്ത് മുംബൈയില്‍ സ്വന്തമാക്കിയ വീടിന്റെ വിശേഷങ്ങള്‍ പങ്കുവച്ചത്. നാല്‍പത്തിയെട്ടു കോടി മുടക്കി നേടിയ ബംഗ്ലാവ് വാങ്ങുമ്പോള്‍ വീട്ടുകാര്‍ കുറ്റപ്പെടുത്തിയെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വാങ്ങിയതെന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ കങ്കണയുടെ സഹോദരി രംഗോലിയുടെ വീട്ടുവിശേഷങ്ങളാണ് വാര്‍ത്തകളിലിടം നേടുന്നത്. 

kangana ranaut

കങ്കണ റണാവത്ത് തന്നെയാണ് വീടിന്റെ ഡിസൈന്‍ ചെയ്തതെന്നും രംഗോലി പറയുന്നു, മെറ്റീരിയല്‍ വാങ്ങുന്നതു തൊട്ട് വീടിന്റെ മുക്കും മൂലയും വരെ ഡിസൈന്‍ ചെയ്യുന്നതില്‍ കങ്കണ മേല്‍നോട്ടം നടത്തിയിരുന്നു. പുതിയ വീടിന്റെ ചിത്രങ്ങള്‍ക്കൊപ്പം കങ്കണയ്ക്ക് നന്ദി പറഞ്ഞൊരു കുറിപ്പും രംഗോലി പങ്കുവച്ചു. 

'' പലതരത്തിലും ഞങ്ങള്‍ക്കൊപ്പം കൂടെനില്‍ക്കുന്ന പാവക്കുട്ടിക്ക് നന്ദി പറയാന്‍ വാക്കുകളില്ല. നിര്‍മാണപ്രവര്‍ത്തനത്തിന് നാട്ടില്‍ ലഭ്യമാകുന്നെ മെറ്റീരിയലുകള്‍ മാത്രമാണ് അവള്‍ ഏല്‍പ്പിച്ചത്. ഇന്റീരിയര്‍ ഡിസൈനിങ്ങിനു വേണ്ടവയെല്ലാം പല ഷൂട്ടിങ് ലൊക്കേഷനുകളിലിരുന്ന് ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത് ഹിമാലയത്തിലെ കുഞ്ഞുഗ്രാമത്തിലെ ഈ വീട്ടിലേക്കെത്തിക്കുകയായിരുന്നു. പല ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകളേക്കാള്‍ മികച്ചതാണ് നമ്മുടെ ഇന്ത്യയില്‍ നിന്നുള്ളവ, താങ്ങാന്‍ കഴിയുന്നവയുമാണവ''- രംഗോലി കുറിക്കുന്നു. 

kangana ranaut

വില്ല പെഗാസസ് എന്നാണ് വീടിനു പേരിട്ടതെന്നും രംഗോലി പറയുന്നു. ഗ്രീക്ക് വാക്കായ അതിനര്‍ഥം അനശ്വരനായ ചിറകുകളുള്ള കുതിര എന്നാണ്. ഭര്‍ത്താവ് അജയും താനും മുംബൈയിലെ അപ്പാര്‍ട്‌മെന്റില്‍ താമസിക്കുന്ന കാലത്ത് മനസ്സില്‍ കരുതിയ പേരാണിത്, പ്രിതവിയെ ഗര്‍ഭം ധരിച്ചതും അവിടെ വച്ചാണ്. ഇതൊരു വീടല്ല മറിച്ച് അനുഗ്രഹമാണെന്നും രംഗോലി പറയുന്നു.

kangana ranaut

തനിക്ക് എത്തരത്തിലുള്ള ഇന്റീരിയറുകളോടാണ് താല്‍പര്യം എന്നും കങ്കണ ചോദിച്ചിരുന്നുവെന്ന് രംഗോലി പറയുന്നു. വിന്റേജ് സ്റ്റൈലിലുള്ളതോ പഴയതു പോലെ തോന്നിക്കുന്നവയോ വേണ്ടെന്നും പുതിയ സാധനങ്ങള്‍ പുതിയതു പോലെ തോന്നിക്കണമെന്നുമാണ് താന്‍ ആവശ്യപ്പെട്ടതെന്ന് രംഗോലി. കങ്കണയ്ക്കിഷ്ടം വിന്റേജ്, റസ്റ്റിക്, പൗരാണിക ലുക്കിലുള്ളവയാണ്. അവളുടെ കംഫര്‍ട് സോണിനപ്പുറമാണ് ഞാന്‍ ആവശ്യപ്പെട്ടത്. കങ്കണ ഏറെ മിനക്കെട്ടുവെന്നും അവസാനം ഡിസൈന്‍ കണ്ടപ്പോള്‍ താന്‍ അത്ഭുതപ്പെട്ടുവെന്നും രംഗോലി പറയുന്നു. 

kangana

തന്നെ സംബന്ധിച്ചിടത്തോഴം ഇതൊരു വീടല്ല മറിച്ച് ഒരു സ്വര്‍ഗവും അനുഗ്രഹവുമൊക്കെയാണ്. പെയിന്റുകളൊന്നും വച്ചിട്ടില്ലെന്നും ഇനിയും അല്‍പം പണികളുണ്ടെന്നും രംഗോലി പറയുന്നു. എല്ലാം കങ്കണ തനിച്ചു ചെയ്തതാണ്, ക്ഷമയില്ലാത്തതുകൊണ്ടാണ് പൂര്‍ത്തിയാകും മുമ്പേ ചിത്രങ്ങള്‍ പങ്കുവെച്ചതെന്നും രംഗോലി പറയുന്നു. 

 

 
 
 
 
 
 
 
 
 
 
 
 
 

When she asked me what kind of interiors do I like, I said I don’t like torn ,worn out, vintage ,old looking stuff, I don’t know what I like but I want new things to look new, I remember her face, that’s her style vintage, rustic ,worn out and totally purana looking things .... it was out of her comfort zone, she has been incessantly working on this and today when I saw her put finishing touches I was stunned, I can say one thing, this is not a house to me it’s heaven it’s a blessing ... P.S walls are waiting for paintings, heaters needs to be fixed, we don’t have much help she is setting up everything with her own hands but I just couldn’t wait , will post more when it’s all ready 🥰..

A post shared by Rangoli Chandel (@rangoli_r_chandel) on

Content Highlights: Inside Rangoli Chandel’s luxurious new house, designed by sister Kangana Ranaut