വീടിന്റെ മനോഹാരിത വര്‍ധിപ്പിക്കുന്നതില്‍ പ്രധാന ഘടകങ്ങളിലൊന്നാണ് വാതിലുകള്‍. വാതിലുകളില്‍ പുതുമകള്‍ പരീക്ഷിക്കുന്നവരാണ് ഇന്നേറെയും. എന്നാല്‍ വാതിലുകളേ ഇല്ലാത്ത വീടായാലോ? അത്തരത്തില്‍ അകത്തളത്തില്‍ ഒരിടത്തു പോലും വാതില്‍ ഇല്ലാത്ത വീടിന് ഉടമയാണ് പ്രശസ്ത മോഡലും ടിവി താരവുമായ കിം കര്‍ദാഷിയാന്‍. 

kim

വോഗ് മാഗസിനു വേണ്ടി നടത്തിയ ഷൂട്ടിലാണ് തന്റെ വീടിന്റെ വിശേഷങ്ങള്‍ കിം പങ്കുവച്ചത്. കാലിഫോര്‍ണിയയിലെ ഹിഡന്‍ ഹില്‍സിലാണ് കിമ്മിന്റെ വീട് സ്ഥിതി ചെയ്യുന്നത്. 

മിനിമലിസ്റ്റിക് രീതിയില്‍ ഒരുക്കിയ വീടാണ് തന്റേത് എന്നാണ് കര്‍ദാഷിയാന്‍ പറയുന്നത്. വീട് തുറന്ന് ആദ്യം കടക്കുന്നത്‌ വിശാലമായ ലിവിങ് റൂമിലേക്കാണ്. ഫ്രെയിം ചെയ്തു വച്ചിരിക്കുന്ന ചിത്രങ്ങളും പെയിന്റിങ്ങുകളും ഈയിടത്തെ മനോഹരമാക്കുന്നു.

kim

വെള്ളയും ഐവറിയും തുടങ്ങി ഇളംനിറങ്ങളാണ് കര്‍ദാഷിയാന്‍ വീടിന്റെ പ്രത്യേകത. ചുവരും നിലവും ഫര്‍ണിച്ചറുകളുമൊക്കെ ഇളംനിറങ്ങളാണ്. വിശാലമായ മറ്റൊരു ലിവിങ് റൂമില്‍ ചെറിയൊരു കൗച്ചും കോഫീ ടേബിളും പിയാനോയും മാത്രമാണുള്ളത്. 

kim

ഇരുപതോളം പേര്‍ക്ക് ഇരിക്കാവുന്ന ടേബിള്‍ സഹിതം വലിയ കിച്ചണ്‍ ആണ് ഈ വീട്ടിലുള്ളത്. ഒറ്റനോട്ടത്തില്‍ തന്നെ അടുക്കും ചിട്ടയും ഉള്ള വലിയ അടുക്കളയാണിത്. അടുക്കളയില്‍ നിന്ന് വിട്ട് പാത്രങ്ങള്‍ അടുക്കി വെക്കാനായി മറ്റൊരു പാന്‍ട്രി തന്നെ കിം ഒരുക്കിയിട്ടുണ്ട്.  

kim

ഹാന്‍ഡ്ബാഗുകളും ഷൂസുകളും വസ്ത്രങ്ങളുമൊക്കെ വെക്കാനായി പ്രത്യേകം മുറികളും കിമ്മിന്റെ വീട്ടിലുണ്ട്. 2014ല്‍ 138 കോടി മുടക്കിയാണ് കിമ്മും ഭര്‍ത്താവ് കെയ്ന്‍ വെസ്റ്റും ഈ വീട് സ്വന്തമാക്കിയത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം 2017ലാണ് ഇരുവരും വീട്ടിലേക്കു മാറിയത്. ഇപ്പോള്‍ വീടിന്റെ മൂല്യം നാനൂറ്റിപ്പതിനഞ്ച് കോടിയില്‍പരമാണ്. 

Content Highlights: inside kim kardashian house celebrity home