കൊറോണ വൈറസ് ലോക്ക്ഡൗണിനെത്തുടര്‍ന്ന് വീടുകളില്‍ കഴിയുകയാണ് മിക്കവരും. ഒന്നും ചെയ്യാന്‍ സമയമില്ലെന്നു പരാതിപ്പെട്ടവര്‍ക്കാണ് ലോക്ക്ഡൗണ്‍ ഒരുപാടു ഹോബികള്‍ പൊടിതട്ടാനുള്ള അവസരമൊരുക്കിയത്. ഫിറ്റ്‌നസ് ടിപ്‌സുകളും വിശേഷങ്ങളുമായി താരങ്ങളും സമൂഹമാധ്യമത്തില്‍ സജീവമാണ്. ഇപ്പോള്‍ വൈറലാകുന്നത് നടിയും ഗായികയുമായ ബ്രിട്ട്‌നി സ്പിയേഴ്‌സിന്റെ ആഡംബര മാന്‍ഷനാണ്. 

ലോക്ക്ഡൗണ്‍ കാലം ബ്രിട്ട്‌നി കഴിച്ചുകൂട്ടുന്നത് കാലിഫോര്‍ണിയയിലെ വീട്ടിലാണ്. കാര്യം കാമുകന്‍ സാം അസ്ഗാരിയെ മിസ് ചെയ്യുന്നുണ്ടെങ്കിലും തന്റെ വീട്ടിലെ ഏകാന്തവാസം ഇപ്പോള്‍ ആസ്വദിച്ചുതുടങ്ങിയെന്നും ബ്രിട്ട്‌നി പറയുന്നു. മക്കളായ സീനിനും ജേയ്ഡനുമൊപ്പമാണ് ബ്രിട്ട്‌നി ഈ വീട്ടില്‍ കഴിയുന്നത്.

പതിമൂവായിരം ചതുരശ്ര അടിയുള്ള വീടിന്റെ വില അമ്പത്തിയഞ്ചു കോടിയാണ്. അഞ്ചു ബെഡ്‌റൂമുകളും ഏഴു ബാത്‌റൂമുകളുമാണ് വീട്ടിലുള്ളത്. മനോഹരമായൊരു സ്വിമ്മിങ് പൂളും വിശാലമായ പൂന്തോട്ടവും വീടിന്റെ അഴകു കൂട്ടുന്നു. ടെന്നീസ് കോര്‍ട്ട്, ഗോള്‍ഫ് കോഴ്‌സ് തുടങ്ങി വിനോദോപാധികള്‍ക്കായുള്ള ഇടവും വീട്ടിലുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 

My beautiful home for Christmas🎄🎁🎄🎁

A post shared by Britney Spears (@britneyspears) on

ലോക്ക്ഡൗണ്‍ കാലം പാഴാക്കിക്കളയാതിരിക്കാന്‍ ഭൂരിഭാഗം സമയവും വീട്ടിലെ ജിമ്മില്‍ ചെലവഴിച്ച് ഫിറ്റ്‌നസ് കൂട്ടാനുള്ള ശ്രമത്തിലാണ് താരമിപ്പോള്‍. ഹോം ജിമ്മില്‍ നിന്നുള്ള ചിത്രങ്ങളാണ് ബ്രിട്ട്‌നിയുടെ ഇന്‍സ്റ്റഗ്രാം നിറയെ. 

Content Highlights: Inside Britney Spears’ stunning California mansion