ബോളിവുഡിന്റെ സ്വന്തം ഡിസൈനറാണ്  കിങ് ഖാന്റെ ഭാര്യ ഗൗരി. ഇതിനോടകം തന്നെ നിരവധി പേരുടെ വീട് ഗൗരി ഡിസൈന്‍ ചെയ്തുകഴിഞ്ഞു. ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ വീടാണ് പുതിയതായി ഗൗരി ഡിസൈന്‍ ചെയ്തത്. 

വാള്‍ പേപ്പറുകളാണ് ഗൗരിയുടെ ഡിസൈനിലെ ഹൈലറ്റ്. ആഷ് നിറത്തിലുള്ള റാഫ് ലോറന്‍ വാള്‍പേപ്പറുകള്‍ ഉപയോഗിച്ചാണ് ഗൗരി ജാക്വിലിന്റെ വീടിന്റെ ചുവരുകളെ മനോഹരമാക്കിയിരിക്കുന്നത്. ഗൗരി തന്നെയാണ് തന്റെ പുതിയ വര്‍ക്കിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. 

ചുവരില്‍ ഒരു ബുക്ക് ഷെല്‍ഫും, ആ ബുക്ക് ഷെല്‍ഫിലേക്ക് ആര്‍ട്ട് വര്‍ക്കുകളുള്ള മരത്തിന്റെ ഒരു കോണിയും, സീലിങ്ങില്‍ ക്ലോത്ത് കവറിങ്ങിലുള്ള അലങ്കാര വിളക്കിലെ സ്വര്‍ണ വെളിച്ചവും. ആരും മയങ്ങിപ്പോകും ജാക്വിലിന്റെ വീട്ടില്‍ ഗൗരി തീര്‍ത്ത ഇന്റീരിയര്‍ വിസ്മയങ്ങള്‍ കണ്ടാല്‍.

നേരത്തെ റണ്‍ബീര്‍ കപൂറിന്റെയും കരണ്‍ ജോഹറിന്റെയും വീടുകള്‍ക്കായും ഗൗരി ഇന്റീരിയര്‍ ഡിസൈന്‍ നിര്‍വ്വഹിച്ചിരുന്നു. 

content highlight: Gauri Khan Has Designed a New House for Jacqueline