'സ്ലം ഡോഗ് മില്യണയര്‍' എന്ന ചിത്രവും അതിലെ നായികയെ അവതരിപ്പിച്ച ഫ്രീദ പിന്റോയെയും ഇന്ത്യക്കാര്‍ക്കു മറക്കാന്‍ പറ്റില്ല. ലോസ് ആഞ്ചിലിസിലെ തന്റെ വീടിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം ഇപ്പോള്‍. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Freida Pinto (@freidapinto)

ഞങ്ങളുടെ വീടിന്റെ ഭാഗം പങ്കുവയ്ക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ക്യാപ്ഷനോടെയാണ് നടി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. പങ്കാളിയായ സാഹസിക ഫോട്ടോഗ്രഫര്‍ കോറി ട്രാനിനൊപ്പം ലോസ് ആഞ്ചലിസിലാണ് ഫ്രീദയുടെ താമസം. 

കാലിഫോര്‍ണിയ ശൈലിയിലാണ് വീടിന്റെ നിര്‍മാണം. ഇന്റീരിയര്‍ ഡിസൈനറായ ബോബി ബെര്‍ക്കാണ് വീട് പുതുക്കിപണിതത്. സൂര്യപ്രകാശം നേരിട്ട് കടക്കുന്ന രീതിയിലുള്ള നിലം തൊടുന്ന വിശാലമായ ജനലുകളാണ് മറ്റൊരു പ്രത്യേകത. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Freida Pinto (@freidapinto)

തവിട്ട്, നീല, കറുപ്പ്, പച്ച എന്നീ നിറങ്ങളാണ് വീടിനുള്ളില്‍ അധികവും നല്‍കിയിരിക്കുന്നത്.
2020-ലാണ് ഫ്രീദ പിന്റോയും പങ്കാളിയും ഈ വീട് വാങ്ങുന്നത്. 

തന്റെ വീട് ഒരു കുഞ്ഞ് സ്പാ ആണെന്ന് ആര്‍ക്കിടെക്ച്വറല്‍ ഡൈജസ്റ്റിനു നല്‍കിയ അഭിമുഖത്തില്‍ ഫ്രീദ പറഞ്ഞു. നിങ്ങള്‍ക്ക് ഒരു വീട് ഉണ്ടെങ്കിലും അത് നിങ്ങളുടേതായി തോന്നുന്നില്ലെങ്കില്‍ അത് എപ്പോഴും അസ്വസ്ഥതപ്പെടുത്തിക്കൊണ്ടിരിക്കും. അത്തൊരമൊരു അവസ്ഥ എനിക്ക് വേണ്ടിയിരുന്നില്ല-ഫ്രീദ കൂട്ടിച്ചേര്‍ത്തു. 

Content highlights: freida pintos sunny bungalow in los angeles is a slice of heaven see pics