ന്ത്യയിലെ ഏറ്റവുംവലിയ കോടീശ്വരനും വ്യവസായിയുമായ മുകേഷ് അംബാനി മുംബൈയിലെ തന്റെ വസതിക്ക് പുറമെ ലണ്ടനില്‍ പുതിയ വീട് വാങ്ങിയിരിക്കുകയാണ്. ബക്കിങ്ഹാംഷെയറില്‍ സ്റ്റോക്ക് പാര്‍ക്കിലാണ് 300 ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പുതിയ വീട് അംബാനിയും കുടുംബവും സ്വന്തമാക്കിയിരിക്കുന്നത്. ഈ വര്‍ഷമാദ്യമാണ് 592 കോടി രൂപ മൂല്യമുള്ള ലണ്ടനിലെ സ്ഥലം അംബാനി വാങ്ങുന്നത്. ഇത് തങ്ങളുടെ പ്രധാനപ്പെട്ട വീടാക്കി മാറ്റുന്നതിനുള്ള തയ്യാറെടുപ്പുകള്‍ അവര്‍ തുടങ്ങിക്കഴിഞ്ഞു. 

കോവിഡ് കാലത്ത് മുംബൈയിലെ അള്‍ട്ട്എമൗണ്ട് റോഡില്‍ സ്ഥിതി ചെയ്യുന്ന ആഢംബര വില്ലയായ അന്റീലിയയില്‍ കഴിയുന്നതിനിടെയാണ് ലണ്ടനില്‍ വീട് വാങ്ങുന്നതിനെക്കുറിച്ച് മുകേഷ് അംബാനിയും കുടുംബവും ചിന്തിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

49 കിടപ്പുമുറികളാണ് ലണ്ടനിലെ വീട്ടിനുള്ളത്. കൂടാതെ ചെറിയൊരു ആശുപത്രിയും ഇവിടെയുണ്ട്. മുംബൈയിലെ വസതിയായ അന്റീലിയലേതിനു സമാനമായ എല്ലാ ആഢംബര സൗകര്യങ്ങളും ഇവിടെയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

stockpark
സ്റ്റോക് പാർക്ക് ബംഗ്ലാവ് | Photo: Instagram

മുകേഷ് അംബാനിയുടെയും കുടുംബത്തിന്റെയും ദീപാവലി ആഘോഷം ഇത്തവണ ലണ്ടനിലെ വീട്ടിലായിരുന്നു. ആഘോഷങ്ങള്‍ക്കുശേഷം ഇന്ത്യയിലേക്ക് അവര്‍ തിരികെയെത്തും. വീടിന്റെ പണികള്‍ മുഴുവനും പൂര്‍ത്തിയായി കഴിഞ്ഞ് അടുത്ത വര്‍ഷം ഏപ്രിലോടുകൂടി അവര്‍ ലണ്ടനിലേക്ക് പോകും. മുംബൈയിലെ ഏറ്റവും തിരക്കുള്ള സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അന്റീലിയയില്‍ നിന്ന് വ്യത്യസ്തമായി കുറച്ചുകൂടി വിശാലമായ ഒരു സ്ഥലത്ത് വീട് വേണമെന്ന അന്വേഷണമാണ് സ്‌റ്റോക്ക് പാര്‍ക്കിലെത്തിച്ചതെന്നു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പുതിയ വീടിനുവേണ്ടിയുള്ള അന്വേഷണം അംബാനികുടുംബം കഴിഞ്ഞ വര്‍ഷമാണ് തുടങ്ങിയത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Stoke Park (@stokepark)

1908-ന് ശേഷം ഈ ബംഗ്ലാവ് സ്വകാര്യ വസതിയായി ഉപയോഗിച്ചു വരികയായിരുന്നു. പിന്നീട് ഇത് കണ്‍ട്രി ക്ലബ് ആയി മാറ്റി. ജെയിംസ് ബോണ്ട് സിനിമഈ വീട്ടില്‍ ഷൂട്ട് ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

Content highlights: fourty nine rooms mini hospital, mukesh ambani new home in london