ബോളിവുഡിലെ പ്രണയജോഡികളായ രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും വിവാഹിതരാകുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. നവംബര്‍ പതിനാലിനും പതിനഞ്ചിനുമായി വിവാഹ ആഘോഷങ്ങള്‍ നടക്കുമെന്ന് സമൂഹമാധ്യമത്തിലൂടെ ഇരുവരും പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ഒന്നിച്ചു ജീവിതയാത്ര തുടങ്ങാനിരിക്കുന്ന ഇരുവരും സ്വപ്‌നവീടിനായുള്ള ഒരുക്കത്തിലാണ്.

മുംബൈയിലാണ് ഇരുവരും പുതിയ വീട് സ്വന്തമാക്കാനിരിക്കുന്നത്. ചേക്കേറാനിരിക്കുന്ന വീടിനെക്കുറിച്ച് ഇരുവര്‍ക്കും കൃത്യമായ ധാരണയുണ്ട്. കിങ്ഖാന്‍ ഷാരൂഖ് ഖാന്റെ 'മന്നത്' പോലൊരു വീടാണ് ദീപികയുടെയും രണ്‍വീറിന്റെയും മനസ്സിലെന്നാണ് ഇരുവരോടും അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഏതാണ്ട് എഴുപതു കോടിയോളമാണത്രേ ഇതിനു വരുന്ന ചിലവ്. 

വിചാരിക്കുന്ന സമയത്തിനുള്ളില്‍ വീട് കിട്ടിയില്ലെങ്കില്‍ ദീപികയുടെ പ്രഭാദേവിയിലുള്ള ഭവനത്തിലായിരിക്കും താരദമ്പതികളുടെ താമസം എന്നും പറച്ചിലുണ്ട്. അവിടെ തനിച്ചാണ് ദീപിക ഇതുവരെ താമസിച്ചിരുന്നത്, വര്‍ഷങ്ങളായി കഴിഞ്ഞിരുന്ന ഇടത്തില്‍ നിന്നും ദീപികയെ പെട്ടെന്ന് മാറ്റേണ്ടെന്ന രണ്‍വീറിന്റെ തീരുമാനമാണ് ഇതിനു പിന്നില്‍ എന്നാണ് പറയുന്നത്.

പ്രഭാദേവിയിലെ റെസിഡെന്‍ഷ്യല്‍ കോപ്ലക്‌സിലെ ബ്യൂമോണ്ട് ടവേഴ്‌സിലാണ് ദീപികയുടെ അപ്പാര്‍ട്ട്‌മെന്റ്. 

നിങ്ങളുടെ സ്വപ്നവീട് മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ  ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Content Highlights: deepika padukone ranveer singh dream home