ബോളിവുഡ് താരസുന്ദരി പ്രിയങ്കയ്ക്ക്  മുംബൈയിലെ വെര്‍സോവയില്‍ ഒരു ബംഗ്ലാവ് ഉണ്ട്. ദരിയ മഹല്‍ എന്ന പേരില്‍ പ്രശസ്തമായ ഈ വീട് പ്രിയങ്ക നൂറ് കോടി മുടക്കിയാണ് സ്വന്തമാക്കിയത്. 

ഇത്രയും തുക ചിലവഴിയ്ക്കാന്‍ മാത്രം ഈ വീടിന്റെ പ്രത്യേകതയെന്താണെന്ന് ചോദിച്ചാല്‍  1930 ല്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ നിര്‍മിച്ചതാണ് ഈ ബംഗ്ലാവ് എന്നാണ് ഉത്തരം. 

dariya mahal

വസ്ത്രകച്ചവടക്കാരനായ മനേക്ല ചുനിലാല്‍ ചിന്ന എന്ന കോടീശ്വരനുവേണ്ടി ബ്രിട്ടീഷുകാരനായ ക്ലൗഡ് ബെയ്റ്റ്‌ലി എന്നയാളാണ് വീട് രൂപകല്‍പ്പന ചെയ്തത്.

dariya mahal

15 കിടപ്പുമുറികള്‍ ആണ് കൊളോണിയല്‍ മാതൃകയില്‍ നിര്‍മിച്ച ഈ ബംഗ്ലാവിനുള്ളത്. ചുനിലാലിന്റെ കുടുംബത്തിന്റെ കൈവശമുള്ള വീട് സിനിമാ ചിത്രീകരണത്തിന് നല്‍കിവരികയായിരുന്നു. ലഗേ രഹോ മുന്നായ് ബായ് ചിത്രീകരിച്ചത് ദാരിയ മഹലില്‍ വെച്ചാണ്. 2014ലാണ് പ്രിയങ്ക ഈ വീട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ആദ്യം പുറത്ത് വരുന്നത്.