ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം രവിചന്ദ്രന്‍ അശ്വിന്റെ ചെന്നൈയിലെ വീട് ഒറ്റവാക്കില്‍ പറഞ്ഞാല്‍ ലളിതമാണ്. ചെന്നൈയിലെ വെസ്റ്റ് മംബളത്താണ് സ്ഥിതി ചെയ്യുന്നത്. മാതാപിതാക്കള്‍ക്കൊപ്പം ഭാര്യ പ്രീതി നാരായണന്‍, രണ്ട് പെണ്‍മക്കള്‍ എന്നിവരാണ് ഇവിടെ താമസിക്കുന്നത്. 

പച്ചപ്പ് നിറഞ്ഞ വിശാലമായ മുറ്റത്തുനിന്ന് വീടിന്റെ അകത്തേക്ക് കയറുമ്പോള്‍ സ്വാഗതം ചെയ്യുന്നത് വലിയ ഹാങ്ങിങ് ലൈറ്റാണ്. ഒപ്പം അലങ്കരിച്ച പുരാവസ്തുക്കളും പെയിന്റിങ്ങുകളും അകത്തളത്തിന്റെ മോടി കൂട്ടുന്നു. 

സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ അശ്വിന്‍ മിക്കപ്പോഴും കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. വളരെ വിശാലമായ ഡൈനിങ്, ലിവിങ് ഏരിയകളാണ് വീടിനുള്ളത്.  ഡൈനിങ് ഏരിയയിലെ പരമ്പരാഗത ശൈലിയുള്ള ഡൈനിങ് ടേബിള്‍ അടുക്കളയുടെ മൂന്നില്‍ ഒരു ഭാഗം വരെയും കവരുന്നു. ലിവിങ് റൂമിലെ ഷോക്കേസില്‍ അശ്വിന്‍ ഇക്കാലമത്രയും നേടിയ ട്രോഫികളും പുരസ്‌കാരങ്ങളും ഭംഗിയായി ക്രമീകരിച്ചിരിക്കുന്നു. 

Aswin home

വെള്ള നിറത്തിലുള്ള സോഫയും വലിയൊരു വിളക്കും കാര്‍പ്പെറ്റും ലിവിങ് ഏരിയുടെ മനോഹാരിത ഒന്നുകൂടി കൂട്ടുന്നു.

കാരം ബോള്‍ മീഡിയ എന്ന പേരിലുള്ള മാര്‍ക്കറ്റിങ് സ്ഥാപനത്തിന്റെ മാനേജരാണ് അശ്വിന്റെ ഭാര്യ പ്രീതി. വീട്ടിലിരുന്നു ജോലി ചെയ്യുന്നതിന് വേണ്ടി പ്രീതിക്കുവേണ്ടി പ്രത്യേകം മുറി ഡിസൈന്‍ ചെയ്തിട്ടുണ്ട്. തൂവെള്ള നിറത്തിലുള്ള പെയിന്റാണ് ഇവിടെ നല്‍കിയിരിക്കുന്നത്. അധികം ഫര്‍ണിച്ചറുകളില്ലെങ്കിലും ഭിത്തിയിലുള്ള ഹാങ്ങിങ് ഷെല്‍ഫുകള്‍ക്ക് പ്രധാന്യം നല്‍കിയിട്ടുണ്ട്. ഇത് മുറിക്കുള്ളില്‍ കൂടുതല്‍ സൗകര്യം ഉറപ്പുവരുത്തുന്നു.

Aswin and hind family

വീടിന്റെ ഫസ്റ്റ് ഫ്‌ളോറില്‍ ഒരു ഭാഗം ജിമ്മിനായി നീക്കിവെച്ചിട്ടുണ്ട്. ലോക്ഡൗണ്‍ കാലത്ത് ഇവിടെ നിന്ന് വര്‍ക്ക് ഔട്ട് ചെയ്യുന്ന വീഡിയോ അശ്വിന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ashwin (@rashwin99)


വ്യത്യസ്തമായ ചുമര്‍ പെയിന്റിങ് കൊണ്ട് അലങ്കൃതമാണ് അശ്വിന്റെ കിടപ്പുമുറി.

Content highlights: cricketer aswin's chennai home it is simple and beautiful