വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിലെ ഇതിഹാസ താരം ക്രിസ് ഗെയ്ല്‍ കളിക്കളത്തിലെ റെക്കോര്‍ഡുകള്‍ കൊണ്ട് മാത്രമല്ല വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. ആഡംബരങ്ങള്‍ നിറഞ്ഞ തന്റെ കൊട്ടാരവും കൊണ്ട് കൂടിയാണ്.

chris gayle
pic credit : iamajamaican.net

സാധാരണ ഒരു താര ഭവനത്തില്‍ കാണുന്ന ആഡംബരങ്ങളായ സ്വിമ്മിങ് പൂള്‍, തിയറ്റര്‍, ഇന്‍ഡോര്‍ - ഔട്ട് ഡോര്‍ കളിക്കളങ്ങള്‍ എന്നിവയ്‌ക്കെല്ലാം പുറമെ കിടപ്പുമുറിയോട് ചേര്‍ന്ന് സ്ട്രിപ്പ് ക്ലബ് വരെയുണ്ട് വിവാദങ്ങളുടെ കളിതോഴന്.

chris gayle
pic credit : iamajamaican.net

തന്റെ കിടപ്പുമുറിയോട്  ചേര്‍ന്നുള്ള സ്ട്രിപ്പ് ക്ലബിന്റെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ കൂടി പങ്ക് വച്ച താരം 'വീട്ടിലൊരു സ്ട്രിപ്പ് ക്ലബ് ഇല്ലെങ്കില്‍ നിങ്ങളൊരു കളിക്കാരനല്ല' എന്നാണ് അതിന് താഴെ  കുറിച്ചത്.

chris gayle
pic credit : iamajamaican.net

മൂന്നു നിലയാണ് വീടിന്. ഒന്‍പത് കിടപ്പുമുറികളുള്ള വീട്ടില്‍ സിനിമ തിയ്യറ്റര്‍, ഒന്നിലധികം സ്വിമ്മിങ് പൂളുകള്‍, ജിം, കളിക്കളങ്ങള്‍ തുടങ്ങിയവയുമുണ്ട്.

chris gayl
pic credit : iamajamaican.net

ഒഴിവ് സമയങ്ങള്‍ പാര്‍ട്ടികളും മറ്റുമായി ആഘോഷമാക്കാന്‍ ആഗ്രഹിക്കുന്ന താരം  അതിഥികളെ ആനന്ദിപ്പിക്കാന്‍ നിരവധി പാര്‍ട്ടി സ്‌പേസും വീടിനകത്ത് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.അതിന്റെ ഭാഗമാണ് സ്ട്രിപ്പ് ക്ലബും എന്നാണ് ഗെയ്‌ലിന്റെ പക്ഷം. 

chris gayl
pic credit : iamajamaican.net
chris gayl
pic credit : iamajamaican.net
chris gayl
pic credit : iamajamaican.net
chrisgayl
pic credit : iamajamaican.net
chris gayle
pic credit : iamajamaican.net