2014ല്‍ ബോളിവുഡ് ലോകം കണ്ട ആഡംബര വിവാഹങ്ങളിലൊന്നായിരുന്നു സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പിതാ ഖാന്റേത്. അഞ്ചു ദിവസത്തോളം നീണ്ട ആഘോഷ പരിപാടികള്‍ക്കൊടുവിലായിരുന്നു അര്‍പിതയുടെ വിവാഹം. വിവാഹദിനത്തില്‍ അര്‍പിതയ്ക്കു ലഭിച്ച ഏറ്റവും മൂല്യമേറിയ സമ്മാനങ്ങളിലൊന്ന് മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റ് ആയിരുന്നു. സഹോദരിക്കുള്ള വിവാഹ സമ്മാനമായി സല്‍മാന്‍ നല്‍കിയതാണത്രേ ആ അപ്പാര്‍ട്ട്‌മെന്റ്. അര്‍പിതയുടെ അപ്പാര്‍ട്ട്‌മെന്റ് വിശേഷങ്ങളിലൂടെ...

 
 
 
 
 
 
 
 
 
 
 
 
 

Karvachauth dinner at home !

A post shared by Arpita Khan Sharma (@arpitakhansharma) on

അര്‍പിതയുടെയും ആയുഷ് ശര്‍മയുടെയും നീണ്ട സൗഹൃദനിരയെക്കൂടി കണക്കിലെടുക്കും വിധത്തിലാണ് വീടിന്റെ ലിവിങ് റൂം നിര്‍മിച്ചിരിക്കുന്നത്. നേവി ബ്ലൂ, ബ്ലാക്ക്, മെറൂണ്‍ നിറങ്ങളിലുള്ള വിശാലമായ കൗച്ചുകളാണ് ലിവിങ് റൂമിനെ ആകര്‍ഷകമാക്കുന്നത്. ഡൈനിങ് റൂമിലെ വലിയ കണ്ണാടി ഏരിയയുടെ വലിപ്പം കൂടുതല്‍ തോന്നിപ്പിക്കും. സ്ഥിരം കാണുന്ന ഇളംനിറങ്ങള്‍ വിട്ടുപിടിച്ച് അല്‍പം കടുത്ത നിറങ്ങള്‍ക്കാണ് അര്‍പിത വീട്ടില്‍ ഇടം നല്‍കിയിരിക്കുന്നത്. 

വീട്ടിലെ ഏറ്റവും സ്‌പെഷല്‍ സ്ഥലമായി അര്‍പിത കാണുന്നത് വിശാലമായ ടെറസ് ആണ്. മാര്‍ബിള്‍ കൊണ്ട് മനോഹരമായി നിലമൊരുക്കി ചെടികള്‍ വച്ചുപിടിപ്പിച്ച ടെറസാണ് മൂവരുടെയും വീട്ടിലെ ഹാങ്ങിങ് ഔട്ട് സ്ഥലം. ദീപാവലി, ഗണേശ ചതുര്‍ഥി പോലുള്ള വിശേഷ ദിവസങ്ങളില്‍ ലൈറ്റുകളും പൂക്കളും കൊണ്ട് ടെറസിന് ഒരു മേക്കോവര്‍ തന്നെ നല്‍കാറുണ്ട് അര്‍പിത. 

മകന്‍ അഹില്‍ ശര്‍മയ്ക്കു മാത്രമായി ഒരു നഴ്‌സറി ഏരിയയും വീട്ടില്‍ ഒരുക്കിയിട്ടുണ്ട്. തിളങ്ങുന്ന നേവി ബ്ലൂ നിറത്തിലുള്ള സ്ലൈഡിങ് ഡോറുകളും നീല നിറത്തില്‍ തന്നെയുള്ള കാര്‍പെറ്റുമൊക്കെയാണ് നഴ്‌സറി റൂമിലുള്ളത്. അഹിലിന്റെ കളിപ്പാട്ടങ്ങള്‍ വെക്കാന്‍ മാത്രമായി ഒരിടവും ഈ മുറിയില്‍ കാണാം.

 
 
 
 
 
 
 
 
 
 
 
 
 

@aaysharma making up for the lost time! Father & son craziness 😍 #lovetakesover

A post shared by Arpita Khan Sharma (@arpitakhansharma) on

Content Highlights: arpita khan mumbai apartment presented by salman khan