ഹോളിവുഡ് സുന്ദരി ആഞ്ചലീന ജോളിയെ എലഗന്റ്‌ ലേഡി എന്ന ഒറ്റവാക്കില്‍ വിശേഷിപ്പിക്കാനാണ് ആരാധകര്‍ക്ക് ഇഷ്ടം. ആഞ്ചലീനയുടെ വീടും താരത്തെ പോലെ എലഗന്റും ബോള്‍ഡും ആണ്. 

bed

ഭര്‍ത്താവ് ബ്രാഡ് പിറ്റുമായുള്ള വിവാഹ മോചനത്തിന് ശേഷം കൊട്ടാര സദൃശ്യമായ വീട് ഉപേക്ഷിച്ച് ആഞ്ചലീന തന്റെ ആറു കുട്ടികളോടൊപ്പം കാലിഫോര്‍ണിയയിലെ ലോസ് ഫെലിക്‌സില്‍ പുതിയൊരു വീട് സ്വന്തമാക്കിയിരുന്നു.

bathroom

അമേരിക്കയിലെ വിഖ്യാത സംവിധായകന്‍ സിസെല്‍ ദെമെയലിന്റെ വീടാണ്  123 കോടി രൂപയ്ക്ക് ആഞ്ചലീന വാങ്ങിയത്.  

bedroom

2.1 ഏക്കര്‍ വരുന്ന എസ്റ്റേറ്റിലാണ് 11,000 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുള്ള വീട് സ്ഥിതിചെയ്യുന്നത്.  

പത്ത് കിടപ്പുമുറികളുള്ള വീടിന് അകത്തും പുറത്തും സ്വിമ്മിങ്ങ് പൂളുകള്‍ ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ വിശാലമായ ലൈബ്രറിയും ആഞ്ചലീനയുടെ ഫിറ്റ്‌നെസ് കാത്തുസൂക്ഷിയ്ക്കാനായി ജിമ്മും, വിശാലമായ പൂന്തോട്ടവും ഒക്കെ അടങ്ങിയതാണ് ആഞ്ചലീനയുടെ വീട്.

library

നിറയെ മരങ്ങളുള്ള തോട്ടത്തിന്റെ ഒത്ത നടുക്ക് തീര്‍ത്തും സ്വകാര്യമായൊരു ഇടത്താണ് ആഞ്ചലീനയും മക്കളും താമസിക്കുന്നത്. 

kitchen

 

Gim

Green

 

2

angaleena