പ്രൊഫഷണല്‍ ജീവിതത്തിലും വ്യക്തി ജീവിതത്തിലും നടന്‍ അല്ലു അര്‍ജുന് ഇപ്പോൾ തിരക്കുള്ള നാളുകളാണ്. ഹൈദരാബാദില്‍ പുതിയൊരു വീട് സ്വന്തമാക്കുന്നുവെന്ന വിശേഷമാണ് ഇപ്പോള്‍ താരം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. 

ഭാര്യ സ്‌നേഹക്കും മക്കള്‍ക്കുമൊപ്പം ഭൂമിപൂജ ചെയ്യുന്നതിന്റെ ചിത്രവും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. 'ആശീര്‍വാദം' എന്നാണ് വീടിനു പേരിട്ടിരിക്കുന്നത്. 2020 ഓടെ അല്ലുവും കുടുംബവും പുതിയ വീട്ടിലേക്കു ചേക്കേറുമെന്നാണ് വിവരം. 

സ്വന്തമാക്കുന്ന ഓരോന്നിനും ഇടുന്ന പേരിലും വ്യത്യസ്തത കാത്തുസൂക്ഷിക്കുന്നയാളാണ് അല്ലു. അടുത്തിടെ ഏഴുകോടി മുടക്കി സ്വന്തമാക്കിയ കാരവന് ഫാല്‍ക്കണ്‍ എന്നാണ് പേരിട്ടിരുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 

BLESSING

A post shared by Allu Arjun (@alluarjunonline) on

ജീവിതത്തില്‍ പുതിയതായി എന്തു സ്വന്തമാക്കുമ്പോഴും ജനങ്ങളുടെ സ്‌നേഹമാണ് തന്റെ ചിന്തയില്‍ വരാറുള്ളതെന്ന് അല്ലു മുമ്പ് പറഞ്ഞിട്ടുണ്ട്. അവരുടെ സ്‌നേഹത്തിന്റെ കരുത്തുകൊണ്ടു മാത്രമാണ് തനിക്കിവയെല്ലാം നേടാന്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

Content Highlights: allu arjun new house