ബിടൗണ്‍ സുന്ദരി ആലിയ ഭട്ട് പുതിയ വീട് വാങ്ങിയത് വാര്‍ത്തയായിരുന്നു. നടന്‍ രണ്‍ബീര്‍ കപൂറുമായുള്ള പ്രണയമാണ് ഇതിനു പിന്നിലെന്നും ഇരുവരും വൈകാതെ പുതിയ വീട്ടിലേക്കു ചേക്കേറുമെന്നും പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ വീടു വാങ്ങിയതിനു പിന്നിലെ ലക്ഷ്യം അതൊന്നുമല്ലെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് ആലിയ ഇപ്പോള്‍. 

സ്വപ്‌നഭവനം എന്നതിലുപരി ഓഫീസ് വീടെന്ന ലക്ഷ്യത്തോടെയാണ് ആലിയ പുതിയ വീട്ടിലേക്കു മാറുന്നത്. സ്വന്തമായൊരു പ്രൊഡക്ഷന്‍ ഹൗസിന്റെ ഭാഗമായാണ് വീട് വാങ്ങിയത്. മാത്രമല്ല മാതാപിതാക്കള്‍ക്കും സഹോദരിക്കും അടുത്തായതിനാല്‍ അവരെ വിട്ടു ദൂരെ പോകേണ്ടെന്ന കാര്യവും ഇതിനു പിന്നിലുണ്ട്. അവരില്‍ നിന്നൊരു മാറ്റം താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ആലിയ പറയുന്നു.

മറ്റൊന്ന് തന്റെ കഠിനാധ്വാനത്തില്‍ ഉണ്ടാക്കിയ വീടാണെന്ന പ്രത്യേകത ഉണ്ടെന്നും ആലിയ പറയുന്നു. അതിലെ ഓരോ പൊട്ടുംപൊടിയും പോലും തന്റെ പ്രയത്‌നത്തോടെ നിര്‍മിച്ചതാണ്. വീട്ടിലേക്കുള്ള ഫര്‍ണിച്ചറുകളും അലങ്കാര വസ്തുക്കളുമൊക്കെ താന്‍ സ്വന്തമായി തിരഞ്ഞെടുത്തതാണെന്നും ആലിയ പറയുന്നു. ഇതാണ് തന്റെ വീടെന്നും അതിനു മാറ്റമുണ്ടാകില്ലെന്നും ആലിയ കൂട്ടിച്ചേര്‍ക്കുന്നു.

Content Highlights: alia bhatt on new home ranbir kapoor home plans