ങ്കല്‍പത്തിലെ വീട് സ്വന്തമാക്കാനായി എത്ര വേണമെങ്കിലും ചെലവഴിക്കാന്‍ തയ്യാറുള്ളവരാണ് മിക്കയാളുകളും. സെലിബ്രിറ്റികളാകട്ടെ ഇഷ്ട വാഹനത്തിനും നമ്പറിനും വസ്ത്രത്തിനും വീടിനുമൊക്കെ വേണ്ടി മോഹിപ്പിക്കുന്ന വിലയാണ് മുടക്കാറുള്ളത്. ഇപ്പോള്‍ ബോളിവുഡില്‍ നിന്നു പുറത്തു വരുന്നതും അത്തരത്തിലൊരു വാര്‍ത്തയാണ്. നടി ആലിയ ഭട്ട് ഇഷ്ടപ്പെട്ട അപ്പാര്‍ട്‌മെന്റ് സ്വന്തമാക്കാനായി കോടികളാണ് പൊടിച്ചിരിക്കുന്നത്. 

മുംബൈയിലെ ജുഹുവിലാണ് താരം മോഹവില കൊടുത്ത് അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കിയത്. 2300 ചതുരശ്ര അടിയുള്ള ഭവനത്തിനായി 13.11 കോടിയാണ് താരം ചെലവാക്കിയത്. ജുഹുവിലെ പോഷ് ഏരിയയിലുള്ള ഫ്‌ലാറ്റിലെ ഫസ്റ്റ് ഫ്‌ളോറിലാണ് ആലിയയുടെ അപ്പാര്‍ട്‌മെന്റ്. 

ജനുവരി ഒമ്പതിന് അന്ധേരിയിലെ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ചാണ് വസ്തു രജിസ്റ്റര്‍ ചെയ്തത്. വീടിനായി ചെലവഴിച്ചതിനു പുറമെ 65.55 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടിക്കു വേണ്ടിയും ആലിയ ചെലവാക്കി. അപ്പാര്‍ട്‌മെന്റിനൊപ്പം രണ്ട് കാര്‍ പാര്‍ക്കിങ് ഏരിയയും ആലിയയ്ക്കു ലഭിച്ചിട്ടുണ്ട്. സഹോദരി ഷഹീന്‍ ഭട്ടിന് ഒപ്പമായിരിക്കും ആലിയ ഇവിടെ താമസിക്കുക.

2015ല്‍ ഇതേ ബില്‍ഡിങ്ങിലെ രണ്ടാം നിലയില്‍ ആലിയ രണ്ട് അപ്പാര്‍ട്ട്‌മെന്റുകള്‍ സ്വന്തമാക്കിയിരുന്നു. അന്ന് അതിന് യഥാക്രമം 5.16 കോടിയും 3.83 കോടിയുമാണ് ചെലവായിരുന്നത്.

Content Highlights: alia bhatt new mubai juhu home celebrity home home plans