ണമെത്ര ഉണ്ടായാലും അളന്ന് ചിലവാക്കണം എന്ന പക്ഷക്കാരിയാണ് ബോളിവുഡ് നടി ആലിയ ഭട്ട്. ബജറ്റിനുള്ളില്‍ ജീവിക്കേണ്ടത് എങ്ങനെയെന്ന് തനിക്ക് നന്നായി അറിയാമെന്ന് പറയുകയാണ് ആലിയ. ഒപ്പം തന്റെ സ്വപ്‌നവീടിനെക്കുറിച്ചുള്ള വിശേഷങ്ങളും പങ്കുവെക്കുകയാണ് കക്ഷി. 

പര്‍വതങ്ങള്‍ക്ക് മുകളില്‍ ഒരു വീടെന്നതാണ് ഇപ്പോഴത്തെ ആലിയയുടെ വലിയ സ്വപ്‌നം. വൈകാതെ താന്‍ ആ സ്വപ്‌നം സാക്ഷാത്കരിക്കുമെന്നും ആലിയ പറയുന്നു. ലണ്ടനില്‍ ഒരു വീട് സ്വന്തമാക്കുക എന്ന ആലിയയുടെ ചിരകാല സ്വപ്‌നം പൂവണിഞ്ഞത് 2018ലാണ്. 

മുംബൈയിലെ ജൂഹുവില്‍ സ്വന്തമാക്കിയ തന്റെ പുതിയ വീടിന്റെ വിശേഷങ്ങള്‍ അടുത്തിടെ ആലിയ പങ്കുവച്ചിരുന്നു. പതിമൂന്നര കോടി മുടക്കിയാണ് ആലിയ വീട് സ്വന്തമാക്കിയത്. തന്റെ അധ്വാനത്തില്‍ പിറന്ന വീട്ടിലേക്ക് മാറുന്നുവെന്നത് ചില്ലറ സന്തോഷമല്ല പകരുന്നതെന്നും സഹോദരിക്കൊപ്പമാണ് താമസമെന്നും ആലിയ പറഞ്ഞിരുന്നു. 

Content Highlights: alia bhatt dream house