ടന്‍ രണ്‍ബീര്‍ കപൂറും നടി ആലിയ ഭട്ടും വിവാഹിതരാകുന്നുവെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. പ്രണയത്തിലുള്ള ഇരുവരും പൊതുപരിപാടികള്‍ക്കെല്ലാം ഒന്നിച്ചാണ് പങ്കെടുക്കാറുള്ളത്. ഇപ്പോഴത്തെ ഊഹാപോഹങ്ങളെ ഊട്ടിയുറപ്പിച്ചുകൊണ്ട് രണ്‍ബീറിന്റെ വീടിന് സമീപത്ത് ആഡംബര ഭവനം സ്വന്തമാക്കിയിരിക്കുകയാണ് ആലിയ. 

മുംബൈയിലെ ജുഹുവില്‍ വീടുള്ള ആലിയ പുതിയ സ്ഥലം സ്വന്തമാക്കിയിരിക്കുന്നത് ബാന്ദ്രയിലാണ്. രണ്‍ബീറിന്റെ അപ്പാര്‍ട്‌മെന്റ് സ്ഥിതി ചെയ്യുന്ന അതേ കോംപ്ലക്‌സിലാണ് ആലിയയും അപ്പാര്‍ട്‌മെന്റ് വാങ്ങിയിരിക്കുന്നത്. വാസ്തു പാലി ഹില്‍ കോംപ്ലക്‌സിലെ ഏഴാം നിലയിലാണ് രണ്‍ബീറിന്റെ അപ്പാര്‍ട്‌മെന്റ് എങ്കില്‍ അഞ്ചാം നിലയിലാണ് ആലിയയുടേത്. 

2460 ചതുരശ്ര അടിയുള്ള അപ്പാര്‍ട്‌മെന്റ് മുപ്പത്തിരണ്ടു കോടി മുടക്കിയാണ് താരം സ്വന്തമാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വീട്ടിലെ ഇന്റീരിയര്‍ മോടിപിടിപ്പിക്കലിനായി ഷാരൂഖ് ഖാന്റെ ഭാര്യയും ഇന്റീരിയര്‍ ഡിസൈനറുമായ ഗൗരിയെ സമീപിച്ചിരിക്കുകയാണ് ആലിയ. 2016ല്‍ രണ്‍ബീറിന്റെ അപ്പാര്‍ട്‌മെന്റിനു വേണ്ടി ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തതും ഗൗരിയാണ്. 

മുംബൈയിലെ ജുഹുവില്‍ 13.11 കോടി മുടക്കിയാണ് താരം അപ്പാര്‍ട്‌മെന്റ് സ്വന്തമാക്കിയത്. 2300 ചതുരശ്ര അടിയാണ് അപ്പാര്‍ട്‌മെന്റിന്. 2015ല്‍ അതേ കെട്ടിടത്തിലെ രണ്ടാം നിലയിലും താരം രണ്ട് അപ്പാര്‍ട്‌മെന്റുകള്‍ വാങ്ങിയിരുന്നു. അന്ന് അതിന് യഥാക്രമം 5.16 കോടിയും 3.83 കോടിയുമാണ് ചെലവാക്കിയത്. 

ലണ്ടനിലും ആലിയ ഒരു വീട് സ്വന്തമാക്കിയിട്ടുണ്ട്. കുടുംബം അവധിക്കാലം ആസ്വദിക്കാനായി ലണ്ടനില്‍ പോകുമ്പോള്‍ താമസിക്കാന്‍ ഒരിടം എന്ന നിലയ്ക്കാണ് ആലിയ ലണ്ടനില്‍ വീട് വാങ്ങിയത്. ലണ്ടനില്‍ വീട് വാങ്ങുക എന്നത് തന്റെ സ്വപ്‌നമായിരുന്നെന്നും 2018ല്‍ അതു നേടിയെടുത്തെന്നും താരം പറഞ്ഞിരുന്നു. 

Content Highlights: Alia Bhatt buys a new place in Mumbai