ബോളിവുഡ് ആക്ഷന്‍ ഹീറോ അക്ഷയ്കുമാര്‍ വാങ്ങിയ പുതിയ ഫ്ളാറ്റുകള്‍ ആണ് ഇപ്പോള്‍ ബോളിവുഡിലെ സംസാര വിഷയം.
നിലവില്‍ മുംബൈയിലെ ലോകന്ദ്വാല, ബാന്ദ്ര, എന്നിവിടങ്ങളില്‍ അക്ഷയ്കുമാറിന് ഫ്ളാറ്റുകള്‍ ഉണ്ട്.
മുംബൈ അന്ധേരിയിലുള്ള ന്യൂലിങ്ക് റോഡിലെ 38 നിലകള്‍ വരുന്ന ആഡംബര ഫ്ളാറ്റ് സമുച്ചയമായ ട്രാന്‍സ്കണ്‍ ട്രയംഫിലെ നാല് ഫ്ളാറ്റുകള്‍ ആണ് അക്ഷയ്കുമാര്‍ സ്വന്തമാക്കിയത്. 2200 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമാണ് ഓരോ ഫ്ളാറ്റുകള്ക്കുമുള്ളത്. സ്വിമ്മിങ്ങ് പൂള്, ജോഗിങ്ങ് ട്രാക്ക്, ബാര്‍ബിക്യൂ കോര്‍ണര്‍,ഫിറ്റ്നെസ് സെന്റര്‍ തുടങ്ങി നിരവധി സൗകര്യങ്ങളാണ് ഫ്ളാറ്റിലുള്ളത്.
ഒരു ഫ്ളാറ്റിന് 4.5 കോടി രൂപയാണ് വില. 4 ഫ്ളാറ്റുകള്‍ക്കുമായി 18 കോടി രൂപയാണ് അക്ഷയ് നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബര്‍ 1 നാണ് ഫ്ളാറ്റുകള്‍ അക്ഷയ്കുമാറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തത്.

നിലവില്‍ മുംബൈ ജുഹുബീച്ചിലേക്ക് ജാലകങ്ങള്‍ തുറന്നിടുന്ന അപ്പാര്‍ട്ട്മെന്റില്‍ ഭാര്യ ട്വിങ്കിള്‍ ഖന്നയ്ക്കും മക്കളായ ആരവിനും നിതാരയ്ക്കും ഒപ്പമാണ് താരത്തിന്റെ താമസം. ഗോവയില്‍ പോര്‍ച്ചുഗീസ് സ്റ്റൈലിലുള്ള വീടും അക്ഷയ്കുമാറിന് സ്വന്തമായുണ്ട്.