ട്രംപ് ടവറിനും വൈറ്റ് ഹൗസിനും ഒക്കെ മുന്‍പ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഒരു വീടുണ്ടായിരുന്നു. ന്യൂയോര്‍ക്കിലെ  85-15 വെറേഹാമില്‍ 1946 ജൂണ്‍ 14 ന് അഞ്ച് മുറികളുള്ള വലിയൊരു വീട്ടിലാണ് ട്രംപിന്റെ ജനനം. 

trump house
Image credit: www.architecturaldigest.in

ആത്യാഡംബരം നിറഞ്ഞ ഇന്നത്തെ ട്രംപിന്റെ വലിയ വീടുകളോട് താരതമ്യപ്പെടുത്തുമ്പോള്‍ ഇത്തിരി കുഞ്ഞനാണ് ട്രംപ് ജനിച്ചുവളര്‍ന്ന ഈ വീട്. 

trump house
Image credit: www.architecturaldigest.in

ട്രംപിന്റെ പിതാവ് ഫ്രെഡ് നിര്‍മാണ മേഖലയിലെ ജോലിയില്‍ വന്‍ സാമ്പത്തിക പുരോഗതി കൈവരിച്ചതോടെ വീട് ഉപേക്ഷിച്ച് ചെറിയൊരു ബംഗ്ലാവിലേക്ക് താമസം മാറി. 

trump house
Image credit: www.architecturaldigest.in

1940ല്‍ ട്രാംപിന്റെ പിതാവ് തന്നെയാണ്  3600 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുള്ള ഈ വീട് നിര്‍മിച്ചത്. മരംകൊണ്ടാണ് ഈ ഇരുനില വീടിന്റെ ഫ്‌ളോറിങ്ങ് മനോഹരമാക്കിയിരിക്കുന്നത്. 

trump..
Image credit: www.architecturaldigest.in

 കാറ് നിര്‍ത്തിയിടാന്‍ പ്രത്യേക സ്ഥലവും ചെറിയൊരു പൂന്തോട്ടവും വീടിനോട് അനുബന്ധിച്ച് നല്‍കിയിട്ടുണ്ട്. ഒരു രാത്രിയ്ക്ക് 39000 രൂപ നിരക്കില്‍  ഈ വീട് ആവശ്യക്കാര്‍ക്ക് വാടകയ്ക്ക് നല്‍കുന്നുണ്ട്.

Content highlight:  Donald Trump’s childhood home in Newyork