രു കണ്ണാടി മാളികയിലാണ് ടെന്നീസ് രാജാവിന്റെ താമസം. ഒന്നല്ല ടെന്നീസ് താരം റോജര്‍ ഫെഡറര്‍ക്ക് ഒന്നില്‍ കൂടുതല്‍ വീടുകളുണ്ട്. സൗത്ത് ആഫ്രിക്കയിലെ കൊട്ടാര സമാനമായ വീടിനു പുറമെ ദുബായില്‍  ഫെഡറര്‍ക്ക് സ്വന്തമായി ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റും ഉണ്ട്. 

2
www.architecturaldigest.in

സ്വിറ്റ്‌സര്‍ലെന്റിലെ വാല്‍ബെല്ലയില്‍ ഫെഡറര്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പണിത കണ്ടമ്പററി സ്റ്റൈല്‍ വീട്ടിലാണ് ഇപ്പോള്‍ താമസം. പ്രകൃതി സൗന്ദര്യം ആസ്വദിക്കാനായി ഭൂരിഭാഗവും ഗ്ലാസ് ചുവരുകളാണ് വീടിന് നല്‍കിയിരിക്കുന്നത്.  ആറരക്കോടി രൂപയാണ് ഈ ഗ്ലാസ് കൊട്ടാരം റോജര്‍ ഫെഡറര്‍ പടുത്തുയര്‍ത്തിയത്. 

1
www.architecturaldigest.in

വീടിന്റെ ഏതു ഭാഗത്ത് നിന്നാലും സൂറിച്ച് തടാകത്തിന്റെ മനോഹാരിത ആസ്വദിയ്ക്കാം. വീടിന്റെ ഫ്‌ളോറിങ്ങിനും സീലിങ്ങിനും മരമാണ് ഉപയോഗിച്ചിരിക്കുന്നത്. സൂറിച്ച് തടാകത്തിലെ മനോഹാരിത ആസ്വദിക്കാനായി നിര്‍മിച്ച നീളന്‍ ബാല്‍ക്കണികളാണ് വീടിന്റെ മറ്റൊരാകര്‍ഷണം. 

2
www.architecturaldigest.in

500 സ്‌ക്വയര്‍ മീറ്ററാണ് ഈ മൂന്ന് നില കൊട്ടാരത്തിന്റെ വിസ്തീര്‍ണം. 1.5 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന വീട്ടില്‍ സ്വിമ്മിങ്ങ് പൂള്‍, അണ്ടര്‍ ഗ്രൗണ്ട് പാര്‍ക്കിങ്ങ് ഏരിയ തുടങ്ങിയ സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.

4
www.architecturaldigest.in

റോജറിന്റെ മാതാപിതാക്കളായ റോബര്‍ട്ടും ലൈനെറ്റും ഭാര്യ മിര്‍ക്കയും ഇരട്ടകുട്ടികളായ മൈലയും ചാര്‍ളിയും, ലിയോയോടും ലെന്നിയുമാണ് ഈ വീട്ടിലെ താമസക്കാര്‍. 

3
www.architecturaldigest.in

Content Highlight:  f tenni Federer’s glass mansion in Wollerau in Schwyz canton,