ബോളിവുഡ് സോനം കപൂറിന്റെയും ആനന്ദ് അഹൂജയുടെയും വിവാഹം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ബോളിവുഡ്. സോനം ഇടുന്ന വിവാഹ വേഷത്തിന്റെയും വിവാഹ വേദിയുടെയും അടക്കമുള്ള വാര്‍ത്തകളുമായി മാധ്യമങ്ങളും സോനം കപൂര്‍ ആനന്ദ് അഹൂജ വിവാഹം കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ്.

1
Image credit: www.architecturaldigest.in

വിവാഹ ശേഷം സോനം കപൂര്‍ ആനന്ദ് അഹൂജയോടൊപ്പം 35 കോടി വിലവരുന്ന ഫ്‌ളാറ്റിലേക്ക് മാറുമെന്നാണ് പുറത്ത് വരുന്ന പുതിയ വാര്‍ത്ത. 2015ല്‍ ആണ് സോനം മുംബൈ ബാദ്ര കുര്‍ല കോംപ്ലക്‌സിലെ സിഗ്നേച്ചര്‍ ഐലന്റിലെ ഡ്യൂപ്ലക്‌സ് ലക്ഷ്വറി ഫ്‌ളാറ്റ് സ്വന്തമാക്കിയത്. 35 കോടിയാണ് ഫ്‌ളാറ്റിന്റെ വില. 

sonam
Image credit: www.architecturaldigest.in

7000 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണമാണ് ഫ്‌ളാറ്റിനുള്ളത്.  അഞ്ച് കിടപ്പുമുറികള്‍, ജിം, മിനി തിയേറ്റര്‍, താപനില നിയന്ത്രിക്കാന്‍ കഴിയുന്ന സ്വിമ്മിങ്ങ് പൂള്‍, വിശാലമായ ഡൈനിങ്ങ് ഹാള്‍, കടല്‍ കാഴ്ച്ചകള്‍ കാണാവുന്ന തരത്തിലുള്ള ലോബി  എന്നിവയാണ് ഫ്‌ളാറ്റിന്റെ പ്രധാന ഭാഗങ്ങള്‍.

sonam
Image crdit: www.architecturaldigest.in

ബോളിവുഡ് താര ദമ്പതികളായ ഐശ്വര്യ റായ്ക്കും അഭിഷേക് ബച്ചനും ഇതേ ഫ്‌ളാറ്റ് സമുച്ചയത്തില്‍ സ്വന്തമായി അപ്പാര്‍ട്ട്‌മെന്റ് ഉണ്ട്.  

മെയ് 7ന് ലീല ഹോട്ടലില്‍ വച്ചാണ് സോനം കപൂര്‍- ആനന്ദ് അഹൂജ വിവാഹം.

 content highlight: sonam-kapoor house after marriage