സ്വപ്നവീട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായതെല്ലാം ഒരു കുടക്കീഴില്‍ അവതരിപ്പിക്കുകയാണ് കേരള പ്രോപ്പര്‍ട്ടി എക്‌സ്‌പോ. ജൂണ്‍ 29, 30 തിയ്യതികളില്‍ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ മാതൃഭൂമി ഡോട്ട് കോം സംഘടിപ്പിക്കുന്ന എക്‌സ്‌പോയില്‍ സൂപ്പര്‍ ലക്ഷ്വറി ഫഌറ്റുകള്‍, ലക്ഷ്വറി ഫ്ലാറ്റുകള്‍, ബജറ്റ് ഫ്ലാറ്റുകൾ, ആഡംബര വില്ലകള്‍, കസ്റ്റമൈസ്ഡ് വില്ലകള്‍, സര്‍വീസ് ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിങ്ങനെ വൈവിധ്യമുള്ള ഒട്ടനവധി ഓപ്ഷനുകളുമുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 20ലേറെ പ്രമുഖ ബില്‍ഡര്‍മാര്‍ 50ല്‍ അധികം പ്രോജക്ടുകളുമായി കേരള പ്രോപ്പര്‍ട്ടി എക്‌സ്‌പോയില്‍ എത്തുന്നു. ബില്‍ഡര്‍മാര്‍ക്കു പുറമേ ഫിനാന്‍സ്, ബാങ്കിങ്, ബില്‍ഡിങ് മെറ്റീരിയല്‍ വിഭാഗത്തില്‍ നിന്നുള്ള സ്റ്റോളുകളും ഉണ്ടായിരിക്കുന്നതാണ്.

ഷാര്‍ജ എക്‌സ്‌പോ സെന്ററിലെ ഹാള്‍ 5-ല്‍ നടക്കുന്ന കേരള പ്രോപ്പര്‍ട്ടി എക്‌സ്‌പോ സന്ദര്‍ശിക്കുന്നവര്‍ക്ക് കേരളത്തിലുടനീളമുള്ള വിവിധ പ്രോജക്ടുകള്‍ കണ്ടുമനസിലാക്കാനാകും. തിരുവനന്തപുരം, തിരുവല്ല, കോട്ടയം, കൊച്ചി, തൃപ്പൂണിത്തുറ, ആലപ്പുഴ, ഗുരുവായൂര്‍, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, പയ്യന്നൂര്‍, മാനന്തവാടി, വയനാട് എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി പ്രോജക്ടുകള്‍ കേരള പ്രോപ്പര്‍ട്ടി എക്സ്‌പോയില്‍ അണിനിരക്കുന്നുണ്ട്. ഏതു ബജറ്റിനും ഇണങ്ങുന്ന പ്രോജക്ടുകള്‍ ഇക്കൂട്ടത്തിലുണ്ട്. 

ഒന്നും രണ്ടും മൂന്നും ബെഡ്‌റൂമുകളോടു കൂടിയ അപ്പാര്‍ട്ട്‌മെന്റുകള്‍ക്കു പുറമേ പെന്റ്ഹൗസുകളും വില്ലകളും സ്‌കൈവില്ലകളും കസ്റ്റമൈസ്ഡ് വില്ലകളും എക്‌സ്‌പോയില്‍ എത്തുന്നുണ്ട്. വീടിനെ ഒരു നിക്ഷേപമെന്ന നിലയില്‍ കാണുന്നവര്‍ക്കായി വാടകയ്ക്കു നല്‍കാവുന്ന അപ്പാര്‍ട്ട്‌മെന്റ് പ്രോജക്ടുകളും ഇക്കൂട്ടത്തിലുണ്ട്. ബില്‍ഡര്‍മാര്‍ തന്നെ വാടകയ്ക്കു നല്‍കി കൃത്യമായി മാസവാടക ഉടമസ്ഥര്‍ക്ക് ലഭ്യമാക്കുന്ന സ്‌കീമുകളോടു കൂടിയ സര്‍വീസ് ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റ് പ്രോജക്ടുകളും എക്സ്‌പോയുടെ പ്രധാന ആകര്‍ഷണീയതയാണ്. സര്‍വീസ് അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് പുറമേ ഇതേ സ്‌കീമോടു കൂടിയ വില്ല/അപ്പാർട്മെന്റ് പ്രോജക്ടുകളും ഇക്കൂട്ടത്തിലുണ്ട്. 

ശോഭ ലിമിറ്റഡ്, അബാദ് ബില്‍ഡേഴ്‌സ്, കല്യാണ്‍ ഡെവലപ്പേഴ്‌സ്, പിവിഎസ് ബില്‍ഡേഴ്‌സ്, വീഗാലാന്‍ഡ് പ്രോപ്പര്‍ട്ടീസ്, നോയല്‍ ബില്‍ഡേഴ്‌സ്, ഫേവറിറ്റ് ഹോംസ്, കോണ്ടോര്‍ ബില്‍ഡേഴ്‌സ്, ന്യൂക്ലിയസ് ബില്‍ഡേഴ്‌സ്, അലയന്‍സ് ഹോംസ്, റെയോ മാര്‍ട്ടിന്‍, ചേലൂര്‍ ബില്‍ഡേഴ്‌സ്, ബെവേര്‍ലി പ്രോപ്പര്‍ട്ടീസ്, ഇന്‍സൈറ്റ് ബില്‍ഡേഴ്‌സ്, ഭവനം ബില്‍ഡേഴ്‌സ്, ന്യൂലൈന്‍ ബില്‍ഡേഴ്‌സ്, ലാന്‍ഡ് ലിങ്ക്‌സ് ഡെവലപ്പേഴ്‌സ്, ജിജെ പ്രോപ്പര്‍ട്ടീസ് എന്നീ ബില്‍ഡര്‍മാര്‍ക്ക് പുറമേ ക്യൂരാസ് ഡോര്‍സ്, കെഎസ്എഫ്ഇ പ്രവാസി ചിട്ടി, ഫെഡറല്‍ ബാങ്ക്, മാക്‌സ് വാല്യു ക്രെഡിറ്റ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സ്, അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എന്നിവയുടെ സ്‌റ്റോളുകളും എക്സ്‌പോയില്‍ ഉണ്ടായിരിക്കും.

വീടുകളും ഫ്ലാറ്റുകളും വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കേരളത്തിലെങ്ങുമുള്ള വിവിധ പ്രോജക്ടുകളെക്കുറിച്ച് അറിയാനും മികച്ചവ കണ്ടെത്താനും കേരള പ്രോപ്പര്‍ട്ടി എക്‌സ്‌പോ അവസരമൊരുക്കുന്നു. അതുപോലെ മികച്ച നിക്ഷേപ പദ്ധതികളെക്കുറിച്ചും ഭവന വായ്പാ പദ്ധതികളെക്കുറിച്ചും നേരില്‍ മനസിലാക്കാം. ഇത്തവണ നാട്ടില്‍ വരുമ്പോള്‍ ഫ്ലാറ്റോ വില്ലകളോ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കേരള പ്രോപ്പര്‍ട്ടി എകസ്‌പോയില്‍ വച്ചു തന്നെ ഇഷ്ടപ്പെട്ടവ ബുക്ക് ചെയ്യാം, ഭവനവായ്പ എടുക്കുന്നതിന് ആവശ്യമായ നടപടികള്‍ ക്രമീകരിക്കാം. മാത്രമല്ല കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പുത്തന്‍ ട്രെന്‍ഡുകള്‍ നേരിട്ട് മനസിലാക്കുവാനും കേരള പ്രോപ്പര്‍ട്ടി എക്‌സ്‌പോ സഹായകമാണ്. 

രാവിലെ 11 മുതല്‍ വൈകുന്നേരം എട്ട് മണി വരെയാണ് കേരള പ്രോപ്പര്‍ട്ടി എക്‌സ്‌പോയുടെ സന്ദര്‍ശന സമയം. പ്രവേശനവും പാര്‍ക്കിങ്ങും സൗജന്യമാണ്. കേരള പ്രോപ്പര്‍ട്ടി എക്‌സ്‌പോ സന്ദര്‍ശിക്കുന്നവരില്‍ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികള്‍ക്ക് കേരളത്തില്‍ വന്നുപോകുവാനുള്ള ടിക്കറ്റ് സമ്മാനമായി ലഭിക്കുന്നതാണ്.

Content Highlights: Mathrubhumi Kerala Propert Expo at Sharjah