കോഴിക്കോട്:  വിദേശമലയാളികള്‍ക്കും ബില്‍ഡര്‍മാര്‍ക്കും ഒരുപോലെ പ്രയോജനപ്രദമായ വിധത്തില്‍ മാതൃഭൂമി ഡോട്ട് കോം ഷാര്‍ജയില്‍ കേരള പ്രോപ്പര്‍ട്ടി എക്സ്പോ സംഘടിപ്പിക്കുന്നു. ജൂണ്‍ 29, 30 തീയതികളില്‍ നടക്കുന്ന പ്രോപ്പര്‍ട്ടി എക്സ്പോയില്‍ വിവിധ വിഭാഗങ്ങളിലായി ഒട്ടനവധി സ്റ്റോളുകളാണ് ഒരുക്കുന്നത്.

കേരള പ്രോപ്പര്‍ട്ടി എക്സ്പോയിയില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ആലപ്പുഴ, തൃശൂര്‍, പാലക്കാട് തുടങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബില്‍ഡര്‍മാര്‍ പങ്കെടുക്കുന്നുണ്ട്. അതിനാല്‍ അവധിക്കു നാട്ടില്‍ വരുമ്പോള്‍ വീട് വാങ്ങാനാഗ്രഹിക്കുന്ന വിദേശമലയാളികള്‍ക്ക് എക്സ്പോയിലൂടെ കേരളത്തിലെ മികച്ച നിരവധി പ്രോജക്ടുകളെക്കുറിച്ച് ഷാര്‍ജയില്‍വച്ച് വിശദമായി മനസിലാക്കാം. ബാങ്കിംഗ്, ഫിനാന്‍സ് മേഖലയില്‍ നിന്നുള്ള ബ്രാന്‍ഡുകളും പ്രോപ്പര്‍ട്ടി എക്സ്പോയില്‍ ഉള്ളതിനാല്‍ അത്തരം കാര്യങ്ങളിലും വ്യക്തത വരുത്താം. താല്‍പര്യത്തിനൊത്തതും ബജറ്റിനിണങ്ങുന്നതുമായ പ്രോപ്പര്‍ട്ടി അവിടുന്ന് ബുക്ക് ചെയ്യാം. അപ്പോള്‍ നാട്ടിലെ അവധിക്കാലം ഫലപ്രദമായി ഉപയോഗപ്പെടുത്താനും കഴിയും. 

ബില്‍ഡര്‍മാരെ സംബന്ധിച്ച്, നാട്ടില്‍ പ്രോപ്പര്‍ട്ടി വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ നേരില്‍ കാണാനും ബിസിനസ് നടത്താനുമുള്ള അപൂര്‍വാവസരമാണ് കേരള പ്രോപ്പര്‍ട്ടി എക്സ്പോ. ഭാവിയില്‍ റിയല്‍ എസ്റ്റേറ്റിലൂടെ വന്‍ലാഭം നേടാന്‍ കഴിയുന്ന പ്രോപ്പര്‍ട്ടികള്‍ വിദേശമലയാളികള്‍ക്കു പരിചയപ്പെടുത്താം. ഉദാഹരണത്തിന് അടിസ്ഥാന സൗകര്യങ്ങളിലെ വികസനവും സ്മാര്‍ട്ട് സിറ്റി പോലുള്ള പദ്ധതികളും പരിഗണിക്കുമ്പോള്‍ തിരുവനന്തപുരത്തിനും കൊച്ചിക്കും ഭാവിയില്‍ വന്‍വളര്‍ച്ചാസാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്. പുതിയ രണ്ട് ഐടി പാര്‍ക്കുകളുടെ സാന്നിധ്യം കോഴിക്കോട് നഗരത്തിലും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നു. അതുപോലെ, ഒരു ദിവസം ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളുടെ കണക്കെടുത്താല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നായ ഗുരുവായൂര്‍ ക്ഷേത്രം, ഗുരുവായൂരിലെ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് വന്‍കുതിപ്പ് നല്‍കുന്നുണ്ട്. ഗുരുവായൂരിലെ ഫ്ളാറ്റുകളും വില്ലകളും വാടകയ്ക്ക് നല്‍കിക്കൊണ്ട് ഉടമസ്ഥര്‍ക്ക് വരുമാനം നേടാന്‍ സഹായിക്കുന്ന പ്രോജക്ടുകള്‍ പല ബില്‍ഡര്‍മാര്‍ക്കുമുണ്ട്. ഇത്തരത്തില്‍, ഏതു സ്ഥലത്തുള്ള പ്രോജക്ടായാലും അവ ഏതെല്ലാം വിധത്തില്‍ നിക്ഷേപകര്‍ക്ക് ഗുണകരമാകുമെന്ന് നേരിട്ട് ബോധ്യപ്പെടുത്താനും ഈ എക്സ്പോയിലൂടെ സാധിക്കും. 

പല കാരണങ്ങള്‍കൊണ്ടും, റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കാന്‍ അനുയോജ്യമായ സമയമാണിത്. ഇപ്പോള്‍ ഭവനവായ്പാ നിരക്ക് കുറവാണ്. സമീപഭാവിയില്‍ വായ്പാനിരക്ക് ഉയരുന്നതിനു മുമ്പേ ഫ്ളാറ്റോ വില്ലയോ വീടോ സ്വന്തമാക്കിയാല്‍ പലിശയിലെ ലാഭത്തിനു പുറമേ ഇഎംഐയും കുറവായിരിക്കും. ഇപ്പോള്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് പ്രധാന്‍ മന്ത്രി ആവാസ് യോജന പദ്ധതി (പിഎംഎവൈ) പ്രകാരം 2. 67 ലക്ഷം രൂപ സബ്സിഡി ലഭിക്കുന്നതാണ്. ഇപ്പോഴത്തൈ വിലകുറവും വാങ്ങുന്നവര്‍ക്ക് അനുകൂലമായ ഘടകമാണ്.

കേരള പ്രോപ്പര്‍ട്ടി എക്സ്പോയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് 8907431814, 9895050248 എന്നീ നമ്പറുകളില്‍ വിളിക്കുക.

Content Highlight: kerala property expo sharjah