കോഴിക്കോട് ആസ്ഥാനമായുള്ള ഇന്‍സൈറ്റ് ബില്‍ഡേഴ്സിന് വീടെന്നാല്‍ വെറും നാല് ചുവരുകളല്ല. ഓരോ വൈകുന്നേരങ്ങളിലും നാം ഇഷ്ടത്തോടെ കയറിച്ചെല്ലുന്ന ഇടമാണ് വീടുകള്‍. മക്കള്‍ വളരുന്നതു കാണുന്നത് വീട്ടില്‍ വച്ചാണ്. അവര്‍ വിജയത്തിന്റെ പടവുകള്‍ കയറുന്നത് ആദ്യം ആഘോഷിക്കുന്നതും വീട്ടിലാണ്. ഇങ്ങനെ പ്രിയതരമായ ഒരുപാട് നിമിഷങ്ങള്‍ സമ്മാനിക്കുന്ന വീടുകള്‍ക്ക് ഓരോ മനസിലും സവിശേഷമായൊരു സ്ഥാനമുണ്ടെന്ന് ഇന്‍സൈറ്റ് തിരിച്ചറിയുന്നു. അത്തരമൊരു 'ഇന്‍സൈറ്റോടെ' രൂപകല്‍പ്പന ചെയ്യുന്നതാണ് ഇവരുടെ പ്രോജക്ടുകളെല്ലാം. അതിനാല്‍ അവയുടെ രൂപകല്‍പ്പനയിലും നിര്‍മിതിയിലും നിര്‍മാണരീതിയിലും മെറ്റീരിയലുകളിലും ഗുണമേന്മ ഒരുപോലെ പ്രതിഫലിക്കുന്നു.   

2

എഞ്ചിനീയറിംഗിലും ആര്‍ക്കിടെക്ചറിലും ഡിസൈനിലും  കഴിവും അര്‍പ്പണബോധവുമുള്ള മികച്ചൊരു ടീം ഇന്‍സൈറ്റിനുണ്ട്. മാറുന്ന ജീവിതശൈലിക്കനുസരിച്ച് ഉപഭോക്താവിന്റെ ആഗ്രഹങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും ഇണങ്ങുന്നതുമായ ഭവനങ്ങള്‍, വിപണിയിലെ ഡിമാന്‍ഡിന് അനുസരിച്ച്, ഇക്കോഫ്രണ്ട്ലിയായി നിര്‍മിച്ചു നല്‍കുന്ന, ഈ രംഗത്തെ മുന്‍നിര ബില്‍ഡര്‍മാരാകുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുകയാണ് ഇന്‍സൈറ്റ് ബില്‍ഡേഴ്സ്. ആ ലക്ഷ്യത്തിലേക്ക് അവരെ കൂടുതല്‍ അടുപ്പിക്കുന്ന പ്രോജക്ടുകളാണ് ഇന്‍സൈറ്റിന്റേത്. അതുപോലെ, ആദ്യ കാഴ്ചയില്‍ത്തന്നെ 'ഞാന്‍ ആഗ്രഹിച്ച വീട് ഇതുതന്നെയാണ്' എന്ന് തോന്നിപ്പിക്കുംവിധം നമ്മുടെ സ്വപ്നങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന വില്ലകളും അപ്പാര്‍ട്ട്മെന്റുകളാണ് ഇവര്‍ക്കുള്ളതും. 

ഇന്‍സൈറ്റ് നെയ്ച്ചേഴ്സ് ആദിത്യ റിസോര്‍ട്ട് ആന്‍ഡ് സ്പാ 

വയനാട് ജില്ലയിലെ വൈത്തിരിയിലുള്ള വില്ല പ്രോജക്ടായ ഇന്‍സൈറ്റ് നെയ്ച്ചേഴ്സ് ആദിത്യ റിസോര്‍ട്ട് ആന്‍ഡ് സ്പാ ഇന്‍സൈറ്റിന്റെ പൂര്‍ത്തിയായ പ്രോജക്ടാണ്. മൈസൂര്‍ ഹൈവേയില്‍ നിന്ന് 2.5 കിലോമീറ്റര്‍ അകലെ പൂക്കോട് തടാകത്തിനടുത്തായി ആറ് ഏക്കറില്‍ ഒരുക്കിയിട്ടുള്ള ഈ പ്രോജക്ടില്‍ ആകെ 54 വില്ലകളുണ്ട്. നാല് ടൈപ്പ് വില്ലകള്‍ ഇക്കൂട്ടത്തിലുണ്ട്. 1, 2 BHK വില്ലകളാണവ. 

മനോഹരമായ ഭൂപ്രകൃതിയില്‍ നിര്‍മിച്ചിട്ടുള്ള നേച്ചേഴ്സ് ആദിത്യയിലെ അമനിറ്റീസും അതിനു ചേരുന്ന വിധത്തിലാണ്. ടീ യാര്‍ഡ്, സൈക്കിള്‍ ട്രാക്ക്, ട്രീടോപ് പാര്‍ലര്‍, ആയുര്‍വേദിക് സ്പാ, ഹെല്‍ത് ക്ലബ്, കംപ്യൂട്ടര്‍ ഗെയിം സ്റ്റുഡിയോ, ഫുഡ് കോര്‍ട്ട്, സ്വിമ്മിംഗ് പൂള്‍, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, 24 മണിക്കൂര്‍ സെക്യൂരിറ്റി തുടങ്ങിയ സംവിധാനങ്ങളെല്ലാം ഇതില്‍ ഒരുക്കിയിട്ടുണ്ട്. വിനോദസഞ്ചാരികള്‍ താമസിക്കാന്‍ ഇഷ്ടപ്പെടുന്ന വില്ലകളാണിവ. ഇത്തരത്തില്‍ നെയ്ച്ചേഴ്സ് ആദിത്യയിലെ വില്ലകള്‍ ഉടമകള്‍ക്ക് മാസം തോറും വരുമാനം നല്‍കിക്കൊണ്ടിരിക്കുന്നു. 

ഇന്‍സൈറ്റ് നെക്സോണ്‍

 kkkസ്വന്തം വീടിനെ സ്വര്‍ഗമായി കരുതുന്ന ആരുടെയും മനം കവരുന്ന അപ്പാര്‍ട്ട്മെന്റുകളാണ് കോഴിക്കോട് ചേവായൂരില്‍ ഉയരുന്ന ഇന്‍സൈറ്റ് നെക്സോണിലുള്ളത്. ഒരു ന്യൂജെന്‍ ലക്ഷ്വറി സോണ്‍ തന്നെയാണീ പ്രോജക്ട്. സ്വച്ഛതയും മനോഹാരിതയും പ്രതിഫലിക്കുന്ന രൂപകല്‍പ്പന, ഫംഗ്ഷണലായ അകത്തളങ്ങള്‍, കണ്ണായ ലൊക്കേഷന്‍, അത്യാധുനിക സൗകര്യങ്ങള്‍... ഒരു വീടിനെ നമുക്ക് പ്രിയപ്പെട്ടതാകുന്ന സവിശേഷതകളെല്ലാം ഇന്‍സൈറ്റ് നെക്സോണില്‍ കാണാം. നാളെത്തെ ആവശ്യങ്ങള്‍ പോലും മുന്‍കൂട്ടി കണ്ടുകൊണ്ട് ഉള്‍ക്കാഴ്ചയോടെ അതെല്ലാം ഈ പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 

പത്ത് നിലകളിലായി അതിമനോഹരമായി രൂപകല്‍പ്പന ചെയ്ത 25 അപ്പാര്‍ട്ട്മെന്റുകളാണ് ഇന്‍സൈറ്റ് നെക്സോണിലുള്ളത്. ഇക്കൂട്ടത്തില്‍ 1,2,3 BHK അപ്പാര്‍ട്ടുമെന്റുകളും ഡ്യൂപ്ലെക്സ് ഓപ്ഷനും ഉണ്ട്. കോഴിക്കോട് ചേവായൂരില്‍ എന്‍എച്ച് ബൈപാസില്‍ നിന്നും 500 മീറ്റര്‍ ദൂരത്താണ് ഇന്‍സൈറ്റ് നെക്സോണ്‍. പ്രശസ്തമായ സ്‌കൂളുകളും ആശുപത്രികളും ആരാധനാലയങ്ങളും ഗവണ്‍മെന്റ് സ്ഥാപനങ്ങളും ഷോപ്പിംഗ് മാളുകളും തൊട്ടടുത്തുള്ളതിനാല്‍ നെക്സോണിലെ താമസം കൂടുതല്‍ സൗകര്യപ്രദമായിരിക്കും. 

ഇന്‍സൈറ്റ് നെക്സോണിന്റെ ഉള്ളിലും ആഡംബരപൂര്‍വം ആധുനിക സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. റൂഫ് ടോപ്പില്‍ സ്വിമ്മിംഗ് പൂളും പാര്‍ട്ടി ഏരിയയും ഒരുക്കിയിരിക്കുന്നു. കൂടാതെ ഇന്‍ഡോര്‍ ഗെയിം, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, ഹെല്‍ത് ക്ലബ്, സെക്യൂരിറ്റി റൂമും അപ്പാര്‍ട്ട്മെന്റുകളും തമ്മില്‍ ഇന്റര്‍കോം, സിസിടിവി സിസ്റ്റം, മള്‍ട്ടി- ഡിഷ് ഡിടിഎച്ച് സിസ്റ്റംസ്, 24 മണിക്കൂര്‍ ജനറേറ്റര്‍ ബായ്ക്കപ്പ്, 24 മണിക്കൂര്‍ സെക്യൂരിറ്റി, പാസഞ്ചര്‍ ലിഫ്റ്റ്, സര്‍വീസ് ലിഫ്റ്റ് എന്നീ സംവിധാനങ്ങളെല്ലാം നെക്സോണിലുണ്ട്. കേരള വാട്ടര്‍ അതോരിറ്റിയുടെ വെള്ളത്തിനു പുറമേ കുഴല്‍ക്കിണറുകളും ഉള്‍പ്പെടുത്തിക്കൊണ്ട് ജലലഭ്യത ഉറപ്പാക്കിയിരിക്കുന്നു. വാട്ടര്‍ ട്രീറ്റ്മെന്റ് സിസ്റ്റവും സീവേജ് ട്രീറ്റ്മെന്റ് സിസ്റ്റവും ഇതിലുണ്ട്. വിശാലമായ ആക്സസ് റോഡുകളും ഈ പ്രോജക്ടിനെ വേറിട്ടതാക്കുന്നു.

 

1

ഇന്‍സൈറ്റ് ഉടന്‍ ലോഞ്ച് ചെയ്യുന്ന പ്രോജക്ട് വൈത്തിരിയിലാണ്. ഹൈവേയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ അഞ്ചേക്കറില്‍ നിര്‍മിക്കുന്ന ഈ പ്രോജക്ടില്‍ 43 വില്ലകള്‍ ഉണ്ടായിരിക്കും. പൂള്‍ വില്ലകള്‍ അടക്കം 8 ടൈപ്പ് വില്ലകള്‍ ഇക്കൂട്ടത്തിലുണ്ടാകും. ഇതില്‍ ലക്ഷ്വറി റിസപ്ഷന്‍, സ്വിമ്മിംഗ് പൂള്‍, ഫുഡ് കോര്‍ട്ട്, ഹെല്‍ത് ക്ലബ്, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, സ്പാ, കോണ്‍ഫറന്‍സ് ഹാള്‍, ട്രീ ടോപ് പാര്‍ലര്‍, വ്യൂ പോയന്റ്, 24 മണിക്കൂര്‍ സെക്യൂരിറ്റി തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇന്‍സൈറ്റ് ഒരുക്കുന്നതാണ്. ഒരു നിക്ഷേപമെന്ന നിലയില്‍ അധികമൂല്യം നല്‍കുന്ന പ്രോജക്ടായിരിക്കും ഇത്. 

 
കൂടുതല്‍ വിവരങ്ങള്‍ക്ക്

Incite buildser & developers Pvt Ltd, City Corner Building, 
Room No:1/3714-D5 Vandipetta, Nadakkavu, Calicut 673011.
Email: mail@incitebuildersindia.com
Email: sales@incitebuildersindia.com
Mob: +91 8589 925 916 , +91 8589 924 916
Website: www.incitebuildersindia.com

 

 

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തില് ഉന്നയിക്കുന്ന അവകാശവാദങ്ങള്ക്ക് ഉപോദ്ബലകമായ വസ്തുതകള് പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകള് നടത്തുക. പരാതികള് ഉണ്ടെങ്കില് ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)