വീടായാല്‍ വേറിട്ടതായിരിക്കണം, തികവൊത്തതായിരിക്കണം എന്നാഗ്രഹിക്കുന്നവര്‍ക്കായി ഫേവറിറ്റ് ഹോംസില്‍ നിന്നും പുതിയൊരു ലക്ഷ്വറി റെസിഡന്‍ഷ്യല്‍ പ്രോജക്ട്- ദ വിന്റേജ്. മികച്ച ലൊക്കേഷനും ലോകോത്തരമായ സൗകര്യങ്ങളും ആകര്‍ഷകമായ ഡിസൈനുകളും ഫേവറിറ്റ് ഹോംസിന്റെ വിശ്വാസ്യതയും ദ വിന്റേജിനെ മികച്ച ചോയ്സ് ആക്കുന്നു.

  

ഭവന നിര്‍മാണരംഗത്ത് 18 വര്‍ഷത്തെ അനുഭവസമ്പത്തുള്ള ഫേവറിറ്റ് ഹോംസ്, കസ്റ്റമറുടെ സ്വപ്നങ്ങളെയാണ് ബ്ലൂപ്രിന്റിലാക്കുന്നത്. നാളത്തെ ആവശ്യങ്ങള്‍പോലും മുന്‍കൂട്ടിക്കണ്ട്, അതിനാവശ്യമായ സംവിധാനങ്ങളെല്ലാം പ്രോജക്ടിലേക്ക് ഉള്‍പ്പെടുത്തുന്നു. ആകര്‍ഷകമായ പ്രൈസിങ്ങ് പോളിസി നയമായി സ്വീകരിച്ചിട്ടുള്ള ഫേവറിറ്റ് ഹോംസ് ഇതുവരെ നിര്‍മ്മിച്ഛ് ഉപഭോക്താക്കള്‍ക്ക് കൈമാറിയ പ്രോജക്ടുകളാണ് ഇവരുടെ ഏറ്റവും വലിയ പരസ്യം. ആധുനികതയും സൗന്ദര്യാത്മകതയും ഗുണമേന്മയും ഒത്തിണങ്ങിയ ഭവനങ്ങള്‍ കൃത്യസമയത്ത് തന്നെ കൈമാറ്റം ചെയ്യുന്നു എന്നതാണ് ഇവരെ ഉപഭോക്താക്കള്‍ക്കു പ്രിയപ്പെട്ടതാക്കുന്ന സവിശേഷത. 

favourite homes

തിരുവനന്തപുരത്തെ പ്രൈം ലൊക്കേഷനുകളില്‍ ഒന്നായ കേശവദാസപുരത്ത് നിര്‍മിക്കാന്‍ പോകുന്ന ദ വിന്റേജ് ആണ് ഫേവറിറ്റ് ഹോംസ് പുതിയതായി ലോഞ്ച് ചെയ്യുന്ന പ്രോജക്ട്. കേശവദാസപുരം- ഉള്ളൂര്‍ എന്‍ എച്ച് റോഡിനരികിലുള്ള ഈ പ്രോജക്ടില്‍ നിന്ന് എംസി റോഡിലേക്ക് വളരെ എളുപ്പത്തില്‍ എത്താം. തിരുവനന്തപുരം മെഡിക്കല്‍കോളേജ്, റെയില്‍വേസ്റ്റേഷന്‍, സെന്‍ട്രല്‍ ബസ് സ്റ്റേഷന്‍, ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലേക്ക് മിനിറ്റുകള്‍ക്കുള്ളില്‍ എത്താവുന്ന ദൂരമേയുളളു. പ്രശസ്തമായ സ്‌കൂളുകള്‍, കോളജുകള്‍, ആശുപത്രികള്‍, ബാങ്കുകള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവയെല്ലാം ഇതിനടുത്തായിട്ടുണ്ട്. 

ആഡംബര സംവിധാനങ്ങളെല്ലാം മികവുറ്റ നിലവാരത്തില്‍ ദ വിന്റേജില്‍ ഒരുക്കുന്നുണ്ട്. സ്വിമ്മിംഗ് പൂള്‍ വിത്ത് ടോഡ്ലേഴ്സ് പൂള്‍, എല്ലാ സജ്ജീകരണങ്ങളോടും കൂടിയ ജിം, ടെറസ് പാര്‍ട്ടി ഏരിയ, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, കവേഡ് കാര്‍പാര്‍ക്ക്, അഡ്വാനന്‍സ്ഡ് സെക്യൂരിറ്റി സിസ്റ്റം എന്നിവയ്ക്കു പുറമേ സിസിടിവി വിസിറ്റര്‍ സര്‍വെയ്ലന്‍സ്, ഇടനാഴികളില്‍ സോളാര്‍ ലൈറ്റുകള്‍, കാര്‍ വാഷ് റാംപ്, മാസ്റ്റര്‍ ബെഡ് റൂമില്‍ ഫുട് ലാംപ്, കിടപ്പുമുറികളില്‍ യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട്, ബെഡ് റൂമുകളിലെ ടോയ്ലറ്റുകളില്‍ ഓട്ടോമാറ്റിക് സെന്‍സര്‍ ലൈറ്റുകള്‍, പാര്‍ക്കിംഗ് ഏരിയയിലും ഓട്ടോമാറ്റിക് സെന്‍സര്‍ ലൈറ്റുകള്‍, വീഡിയോ ഡോര്‍ ഫോണ്‍, ലിവിംഗ് റൂമില്‍ 5.1 കോണ്‍ജ്യൂയിറ്റ് സ്പീക്കര്‍ സിസ്റ്റത്തിനുള്ള പ്രൊവിഷന്‍, ഗ്യാസ് ലീക്ക് ഡിറ്റക്ടര്‍, ഫൈബര്‍ ടു ഹോം ഇന്റര്നെറ്റ് ഫെസിലിറ്റി, ഷോപ്പിംഗ് ട്രോളികള്‍ ഇങ്ങനെ ഒട്ടനവധി മുന്‍നിരസൗകര്യങ്ങള്‍ ദ വിന്റേജിലെ താമസക്കാര്‍ക്കായി ഒരുക്കുന്നു. 
 
ഇതിനു പുറമേ ആക്സസ് കണ്ട്രോള്‍ സിസ്റ്റം, റെറ്റിക്കുലേറ്റഡ് ഗ്യാസ് സപ്ലൈ, ഡ്രൈവര്‍ക്കും മെയ്ഡിനും വേണ്ടിയുള്ള അറ്റാച്ഡ് ടോയ്ലറ്റോടുകൂടിയ റെസ്റ്റ്റൂം, സെക്യൂരിറ്റി ക്യാബിനും അപ്പാര്‍ട്മെന്റ്കളും തമ്മില്‍ ഇന്റര്‍കോം, ബയോഡീഗ്രേഡബിള്‍ വേസ്റ്റ് മാനേജ്മെന്റ്സിസ്റ്റം, ഓട്ടോമാറ്റിക് റെസ്‌ക്യൂ ഡിവൈസോടു കൂടിയ ലിഫ്റ്റുകള്‍, പൊതു ഇടങ്ങളില്‍ ഓട്ടോമാറ്റിക് പവര്‍ ബായ്ക്കപ്പ്, 24 മണിക്കൂര്‍ സെക്യൂരിറ്റി, പ്രത്യേക ലെറ്റര്‍ ബോക്സ്, കെയര്‍ ടെയ്ക്കര്‍ ലോഞ്ച് എന്നീ സംവിധാനങ്ങളെല്ലാം ഇതിലുണ്ട്.
ആഢ്യത്വവും ഉപയോഗക്ഷമതയും ഒത്തിണങ്ങിയ 36, 2 & 3 BHK അപ്പാര്‍ട്മെന്റുകളാണ് ദ വിന്റേജിലുള്ളത്. ആഗ്രഹിച്ചതിനും അപ്പുറത്തുള്ള സംതൃപ്തി തരുന്ന അപ്പാര്‍ട്ട്മെന്റുകളായിരിക്കും അവയെല്ലാം.

നിലവില്‍ ഫേവറിറ്റ് ഹോംസിന് ദ വിന്റേജ് കൂടാതെ 4 അപ്പാര്‍ട്മെന്റ് പ്രൊജെക്ടുകളും ഒരു വില്ല പ്രോജക്റ്റുമാണുള്ളത്. കേരള യൂണിവേഴ്സിറ്റി സെനറ്റ് ഹാളിനു പിന്‍വശത്തു പുതിയതായി നിര്‍മാണം ആരംഭിച്ച ലേ റൊയേല്‍ 2 & 3 BHK ലക്ഷ്വറി അപ്പാര്‍ട്മെന്റ്സ്, തിരുവനന്തപുരം അമ്പലമുക്ക് കാവടിയാറുള്ള ടൗണ്‍സ്‌ക്വയര്‍ 2B& 3 BHK ലക്ഷ്വറി അപ്പാര്‍ട്മെന്റ്സ്, തിരുവനന്തപുരത്തിന്റെ എഡ്യൂക്കേഷന്‍ ഹബായ നാലാഞ്ചിറയില്‍ നിര്‍മാണം പുരോഗമിക്കുന്ന ദ പാര്‍ക്ക് 2 & 3 BHK ലക്ഷ്വറി അപ്പാര്‍ട്മെന്റ്സ്, മുക്കോല സെന്റ് തോമസ് സ്‌കൂളിന് സമീപത്തായി നിര്‍മാണം പൂര്‍ത്തിയായി താമസമാരംഭിച്ചു കഴിഞ്ഞ ദ ബെല്‍വ്യൂ 2 & 3 BHK ലക്ഷ്വറി അപ്പാര്‍ട്മെന്റ്സ്, കഴക്കൂട്ടം - വെഞ്ഞാറമൂട് ബൈപാസ് റോഡിനു സമീപത്തായി പോത്തന്‍കോഡില്‍ 8 ഏക്കറില്‍ നിര്‍മാണം പൂര്‍ത്തിയായി വരുന്ന ദ പെറ്റല്‍സ് 3 & 4 BHK ലക്ഷ്വറി വില്ലകളും ആഡംബരപൂരണമായ ജീവിതം പ്രദാനം ചെയുന്നു.  

vintage

 ഉയര്‍ന്ന നിലവാരത്തില്‍, ആധുനിക സംവിധാനങ്ങളോടെ ഭവനങ്ങള്‍ നിര്‍മിക്കുമ്പോഴും ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ വിലയില്‍ അവ ലഭ്യമാക്കാനും ഫേവറിറ്റ് ഹോംസ് ശ്രദ്ധിക്കാറുണ്ട്. ആകര്‍ഷകമായ പ്രൈസിംഗ് പോളിസിയാണ് ഫേവറിറ്റ് ഹോംസിന്റെത്. എല്ലാ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുമായും ഫേവറിറ്റ് ഹോംസിന് ടൈ അപ്പുണ്ട്. അതുകൊണ്ട് ഉപഭോക്താക്കള്‍ക്ക് ഇടപാടുകള്‍ നടത്താന്‍ എളുപ്പമാണ്. എല്ലായ്പ്പോഴും കൃത്യസമയത്തു തന്നെ പൂര്‍ത്തിയായ അപ്പാര്‍ട്ട്മെന്റുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുകയും ചെയ്യുന്നു.

കൂടുതല്‍  വിവരങ്ങള്‍ക്ക്
വെബ്സൈറ്റ്: www.favouritehomes.com,
ഇ മെയില്‍: marketing@favouritehomes.com 
ഫോണ്‍ (ഇന്ത്യ): 9846434000, 9846044000 
ഫോണ്‍ (ദുബായ്): +971-563626224

 

ജൂണ്‍ 29, 30 ദിവസങ്ങളില്‍ ഷാര്‍ജയില്‍ നടക്കുന്ന കേരള പ്രോപ്പര്‍ട്ടി എക്സ്പോയില്‍ ഫേവറിറ്റ് ഹോംസിന്റെ സ്റ്റാള്‍ ഉണ്ടായിരിക്കുന്നതാണ്.