മാന്‍ രാജകൊട്ടാരത്തിന്റെ ഇന്റീരിയറിന് രാജശോഭ നല്‍കിയാണ് പി.എന്‍.സി മേനോന്‍ എന്ന മലയാളി ഇന്റീരിയര്‍ രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുന്നത്. ഒമാന്‍ രാജകൊട്ടാരം നല്‍കിയ ആത്മവിശ്വാസവുമായി ഖത്തര്‍,ബഹ്‌റൈന്‍, ബ്രൂണേ കൊട്ടാരങ്ങളുടെ അകത്തളങ്ങളിലേക്ക് മേനോന്‍ കടന്നു ചെന്നു. ഇന്റീരിയറില്‍ തുടങ്ങിവെച്ച ആ തേരോട്ടം ഇന്ന് വന്ന് നില്‍ക്കുന്നത് ഇന്ത്യയിലും വിദേശത്തും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച ശോഭ ലിമിറ്റഡ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയിലാണ്.

അല്‍പ്പം ചരിത്രം
 

1976ലാണ് നാട്ടിലുള്ള ചെറുകിട ഇന്റീരിയര്‍ ഡിസൈനിങ്ങ് സ്ഥാപനത്തില്‍ നിന്നും നേടിയ അനുഭവ സമ്പത്തുമായി പി.എന്‍.സി മേനോന്‍ ഒമാനില്‍ സര്‍വ്വീസ് ആന്റ് ട്രേഡ് കമ്പനി പ്രവര്‍ത്തനം ആരംഭിക്കുന്നത്. 1984ല്‍ വളര്‍ച്ചയുടെ ആദ്യ പടവുകള്‍ കയറിയ കമ്പനി 1990 ല്‍ കരാര്‍ നിര്‍മാണ സംരഭങ്ങളുമായി ദുബായിലേക്ക് വളര്‍ന്നു. സ്വന്തം നാട്ടിലേക്കും കമ്പനി വ്യാപിപ്പിക്കണമെന്ന സ്വപ്നം 1997ല്‍ ബംഗളൂരിവില്‍ ശോഭ ഡെവലപ്പേഴ്‌സ് എന്ന പേരില്‍ പൂവണിഞ്ഞു. റിയല്‍ എസ്റ്റേറ്റ് രംഗത്തേക്കുള്ള കമ്പനിയുടെ ചുവടുവെപ്പുകൂടിയായിരുന്നു ഇത്. വളര്‍ച്ചയുടെ പടവുകള്‍ ഒന്നായി കയറിയപ്പോള്‍ ശോഭ ഡവലപ്പേഴ്സ് ശോഭ ലിമിറ്റഡായി മാറി. 

Pnc menon
Image credit: www.forbesmiddleeast.com

ശോഭ ഇന്ന് 
 

പൂര്‍ത്തിയാക്കിയ 393 പ്രൊജക്ടുകള്‍, വിവിധ നിര്‍മാണമേഖലകളിലായി 71 പ്രൊജക്ടുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ബെംഗളൂരു, മൈസൂരു, ഗുര്‍ഗാവോണ്‍, ചെന്നൈ, പുണെ, കോയമ്പത്തൂര്‍, തൃശൂര്‍, കോഴിക്കോട്, കൊച്ചി എന്നീ നഗരങ്ങളിലെ റിയല്‍ എസ്റ്റേറ്റ് രംഗത്തെ അവസാന വാക്കുകൂടിയാണ് ഇന്ന് ശോഭ ലിമിറ്റഡ്.  അടുത്തിടെ സാനിധ്യം ഉറപ്പിച്ച അഹമ്മദാബാദില്‍ ഉള്‍പ്പെടെ 26 നഗരങ്ങളില്‍ ഇന്ന് ശോഭ ലിമിറ്റഡ് ഉണ്ട്. ഗുണമേന്മയിലും, സുരക്ഷയിലും പരിസ്ഥിതി സൗഹാര്‍ദത്തിലും ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റും ശോഭ ലിമിറ്റഡ് സ്വന്തമാക്കിയിട്ടുണ്ട്. 

എന്തുകൊണ്ട് ശോഭ ലിമിറ്റഡ് 
 

നിര്‍മാണവുമായി ബന്ധപ്പെട്ട നിലവാരത്തില്‍ കാണിക്കുന്ന കണിശതയാണ് ശോഭയെ വ്യത്യസ്തരാക്കുന്ന ഘടകം. ശോഭയുടെ മുഖമുദ്രയെന്നു പറയുന്നത് തന്നെ ഗുണമേന്മയാണ്. കണ്‍സ്ട്രക്ഷനിലും ഫിനിഷിങ്ങിലും ഇന്റേണലി നിരവധി പ്രോസസ്സുകള്‍ക്ക് വിധേയമായ ശേഷമാണ് ശോഭ ലിമിറ്റഡിന്റെ പേരില്‍ ഒരു കെട്ടിടം പൂര്‍ണതയിലെത്തുന്നത്. ലോകത്തിലെ തന്നെ ഉന്നത നിലവാരമുള്ള സാങ്കേതിക വിദ്യയും ഡിസൈനര്‍മാരും ശോഭയ്ക്ക് വേണ്ടി അണിനിരക്കുന്നു.

ഇന്റീരിയറിന് മാത്രമായി ശോഭാലിമിറ്റഡിന് സ്വന്തമായി മരപ്പണി ഫാക്ടറിയുണ്ട്. ഇതുപോലെ തന്നെ കോണ്‍ക്രീറ്റ് പ്രൊഡക്ടസിനു മാത്രമായി ബംഗളൂരില്‍ നിര്‍മാണ യൂണിറ്റുമുണ്ട്. 

കേരളത്തില്‍ കൊച്ചി,തൃശ്ശൂര്‍, കോഴിക്കോട് എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് ശോഭ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഇവിടങ്ങളില്‍ പല പ്രൊജക്ടുകളും പുരോഗമിച്ചുകൊണ്ടിരുക്കുന്നു. 

കൊച്ചിയുടെ റാണിയാകാന്‍ മറീന വണ്‍
 

sobha marina one

മറൈന്‍ ഡ്രൈവില്‍ 17 ഏക്കര്‍ സ്ഥലത്ത് നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ശോഭ ലിമിറ്റഡിന്റെ ഡ്രീം പ്രോജക്ട് ആണ് മറീന വണ്‍. ത്രീ പ്ലസ് സ്റ്റഡി, 4 ബെഡ്‌റൂം അപ്പാര്‍ട്ടമെന്റുകളാണ്. ഒരുപക്ഷേ കടലിന്റെ കരയില്‍ ശോഭ ലിമിറ്റഡ് നിര്‍മിക്കുന്ന ആദ്യ സൂപ്പര്‍ ലക്ഷ്വറി പ്രെജക്ടായിരിക്കും ഇത്. 

kochi

12 ടവറുകളായി നിര്‍മിക്കുന്ന ഈ പ്രൊജക്ട് മറൈന്‍ ഡ്രൈവിന്റെ സൗന്ദര്യം ഉപഭോക്താവിന് നല്‍കാന്‍ ലക്ഷ്യമിട്ടുള്ളത് തന്നെയാണ്.

പൂരനഗരിയിലേക്ക് ശോഭ സില്‍വര്‍ എസ്റ്റേറ്റ്
 

ശോഭസിറ്റയ്ക്ക് പുറമെ തൃശ്ശൂരിലെ ശോഭ ലിമിറ്റഡിന്റെ അടുത്ത സംരംഭം ആണ്. ശോഭ സില്‍വര്‍ എസ്റ്റേറ്റ്. 7 ഏക്കറിലായി 57 വില്ലകള്‍ ഉള്‍പ്പെടുന്ന ശോഭ സില്‍വര്‍ എസ്റ്റേറ്റിന്റെ നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

sobha silver estate

3-4 ബെഡ്‌റൂമുകള്‍ ഓരോ വില്ലയ്ക്കും ഉണ്ടാകും പുറമെ സിമ്മ്വിങ് പൂള്‍, ജിംനേഷ്യം, ബാഡ്മിന്റണ്‍ കോര്‍ട്ട് എന്നിവയും ഈ വില്ല പ്രൊജക്ടിന്റെ പ്രത്യേകതയാണ്.  

റിയോ വിസ്തയും ബെലാ എന്‍കോസ്റ്റയും ഇനി കോഴിക്കോടിന് സ്വന്തം
 

കോഴിക്കോട് രണ്ട് പ്രോജക്ടുകളാണ് ശോഭ ലിമിറ്റഡിന്റേതായി പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ഇതില്‍ ഒരു വില്ലയും ഒരു അപ്പാര്‍ട്ട്‌മെന്റും ഉള്‍പ്പെടും. റിയോ വിസ്ത എന്ന അപ്പാര്‍ട്ട്‌മെന്റ് പ്രൊജക്ടും, ബെലാ എന്‍കോസ്റ്റ എന്ന വില്ല പ്രൊജക്ടുമായാണ് മധുരങ്ങളുടെ നഗരത്തിലേക്കുള്ള ശോഭ ലിമിറ്റഡിന്റെ വരവ്. 

3.66 ഏക്കറില്‍, ഫറോക്കില്‍ ചാലിയാര്‍ പുഴയുടെ കരയിലെ ആഡംബര അപ്പാര്‍ട്ട്‌മെന്റാണ് റിയോ വിസ്ത.  3- 4  ബെഡ്‌റൂം അപ്പാര്‍ട്‌മെന്റുകള്‍ ഇവിടെ ഒരുക്കിയിരിക്കുന്നു. 

shobha limited

10.33 ഏക്കറില്‍ 41 ലക്ഷ്വറി വില്ലകളാണ് ബെലാ എന്‍കോസ്റ്റയെന്ന പേരില്‍ ഉയരുന്നത്. പോര്‍ച്ചുഗീസ് നിര്‍മാണശൈലിയിലായിരിക്കും ഈ വില്ലകള്‍. പ്രശാന്തസുന്ദരമായ സ്ഥലത്താണ് ഈ വില്ലകള്‍ എന്നതാണ് മുഖ്യ ആകര്‍ഷണം. 

sobha bela encosta

 

മാതൃഭൂമി ഓണ്‍ലൈനില്‍ 2016 ല്‍ പ്രസിദ്ധീകരിച്ച ശോഭ ലിമിറ്റഡ് സാരഥി പി.എന്‍.സി മേനോനുമായുള്ള അഭിമുഖം

 ബുക്കിങ്ങിനും അനുബന്ധവിവരങ്ങള്‍ക്കും,Ph: 9633008080, salescochin@sobha.com

ഷാര്‍ജ എക്സ്പോ സെന്ററില്‍  ജൂണ്‍ 29-30 തിയതികളില്‍ നടക്കുന്ന മാതൃഭൂമി ഡോട്ട് കോം കേരള പ്രോപ്പര്‍ട്ടി എക്സ്പോയില്‍ ശോഭ ലിമിറ്റഡിന്റെ സ്റ്റാളും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്