പഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും ഒത്തിണങ്ങുന്ന ഭവനങ്ങള്‍ കൈമാറുന്ന ബ്രാന്‍ഡാണ് കോഴിക്കോട് ആസ്ഥാനമായുള്ള റയോ മാര്‍ട്ടിന്‍ ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സ്. കസ്റ്റമൈസ് ചെയ്ത് നല്‍കുന്ന ഈ വില്ലകളും അപ്പാര്‍ട്ട്മെന്റുകളും ഉപഭോക്താക്കള്‍ക്കിടയില്‍ റയോ മാര്‍ട്ടിനെ പ്രിയങ്കരമാക്കുന്നു. പ്രകൃതിയെക്കൂടി ഉള്ളിലേക്ക് ക്ഷണിക്കുന്ന ഡിസൈനുകളാണ് ഇവരുടേത്. അതിനാല്‍ ആ ഭവനങ്ങളിലെ താമസം അതീവസുന്ദരമായ അനുഭവമായും മാറുന്നുണ്ട്.

vilina

കോഴിക്കോടും വയനാട്ടിലുമാണ് റയോ മാര്‍ട്ടിന്റെ പ്രോജക്ടുകളേറെയും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ പത്തിലധികം പ്രോജക്ടുകള്‍ ഇവര്‍ ചെയ്തിട്ടുണ്ട്. ഇവയുടെയെല്ലാം സൈറ്റ് ഐഡന്റിഫിക്കേഷന്‍ മുതല്‍ ലാന്‍ഡ്സ്‌കേപ്പിംഗും ഇന്റീരിയര്‍ ഡിസൈനിങ്ങും ഉള്‍പ്പടെയുള്ള സകല കാര്യങ്ങളും ചെയ്യുന്നത് ഇവരുടെ ടീം തന്നെയാണ്. അതുകൊണ്ടുതന്നെ ഇവരുടെ പ്രോജക്ടുകളില്‍ ഗുണമേന്മ നൂറ് ശതമാനം ഗ്യാരന്റിയാണ്.  

rayo

അനുഭവസമ്പന്നരും ആശയസമ്പന്നരുമായ ആര്‍ക്കിടെക്ടുകളും എഞ്ചിനീയര്‍മാരും ഇന്റീരിയര്‍ ഡിസൈനര്‍മാരും 3ഡി വിഷ്വലൈസര്‍മാരും സൈറ്റ് സൂപ്പര്‍വൈസര്‍മാരും കോണ്‍ട്രാക്ടര്‍മാരും അടങ്ങുന്ന മികച്ച ടീമാണ് റയോ മാര്‍ട്ടിന്റേത്. ഗ്രീന്‍ ആര്‍ക്കിടെക്ചര്‍ ശൈലി പിന്‍തുടരുന്ന ഇവരുടെ പ്രോജക്ടുകളെല്ലാം അനുപമമായി രൂപകല്‍പ്പന ചെയ്തവയാണ്. മികവുറ്റ നിര്‍മാണ സാമഗ്രികളാണ് ഇവര്‍ ഉപയോഗിക്കുന്നത്. നൂതനവും സൗന്ദര്യാത്മകവും സൗകര്യപ്രദവുമായ മാനങ്ങള്‍ നമ്മുടെ വീടുകള്‍ക്ക് പകര്‍ന്നു നല്‍കാന്‍ റയോ മാര്‍ട്ടിന്‍ പ്രതിജ്ഞാബദ്ധരാണ്. 

സുതാര്യമായ ഇടപാടുകളും ഗുണമേന്മയുള്ള നിര്‍മാണരീതികളും ആഢ്യത്വം തുടിക്കുന്ന ഡിസൈനുകളും ഇവരുടെ പ്രോജക്ടുകളെ കോഴിക്കോടും വയനാട്ടിലും ശ്രദ്ധേയമാക്കി. ഇന്‍ഡസ്ട്രിയിലെ പുതിയ ട്രെന്‍ഡുകള്‍ക്കനുസരിച്ച് സ്വയം നവീകരിക്കുന്ന റയോ മാര്‍ട്ടിന്‍, ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് ലഭ്യമാക്കണമെന്ന് ആഗ്രഹിക്കുന്നു. കസ്റ്റമര്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള ഭവനങ്ങള്‍ ന്യായമായ വിലയില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ റസിഡന്‍ഷ്യല്‍, റിസോര്‍ട്ട് പ്രോജക്ടുകള്‍ ഒരുക്കുന്നത്. റയോ മാര്‍ട്ടിന്റെ മൂന്ന് പുതിയ പ്രോജക്ടുകള്‍ പരിചയപ്പെടാം.   

ആര്‍എം കാസ ഫെലിസ് 

casa felisa

കോഴിക്കോട്ടെ പ്രീമിയം വില്ല പ്രോജക്ടുകളിലൊന്നാണ് ആര്‍എം കാസ ഫെലിസ്. ഇതില്‍ മനോഹരങ്ങളായ 3, 4 BHK വില്ലകള്‍ 14 എണ്ണമുണ്ട്. ഹരിതശോഭയുള്ള ചുറ്റുപാടുകള്‍ അവയ്ക്ക് ഭംഗിയും സ്വച്ഛതയും പ്രദാനം ചെയ്യുന്നു. 

കാലിക്കറ്റ്- വയനാട് ഹൈവേയില്‍ നിന്ന് 100 മീറ്റര്‍ ദൂരത്തില്‍ മൂഴിക്കലില്‍ മികച്ച ലൊക്കേഷനിലാണ് ആര്‍ എം കാസ ഫെലിസ്. ലാന്‍ഡ്സ്‌കെയ്പ് ചെയ്ത തുറസായ ഇടങ്ങളും ചാരുതയാര്‍ന്ന ഡിസൈനും ലേഔട്ടും കോഴിക്കോട് മൂഴിക്കലില്‍ ഉയരുന്ന ഈ പ്രോജക്ടിനെ വേറിട്ടതാക്കുന്നു. നാല് സെന്റില്‍ 1000, 1200 സ്‌ക്വയര്‍ ഫീറ്റില്‍ 3 BHK വില്ലകളും അഞ്ച് സെന്റില്‍ 1200 സക്വയര്‍ ഫീറ്റില്‍ 3 BHK വില്ലകളും ഉയരുന്നു. 4- 6 സെന്റ് പ്ലോട്ടുകളും ലഭ്യമാണ്. പ്രോജക്ട് കോമ്പൗണ്ട് വാളും വില്ലകള്‍ക്ക് പ്രത്യേകമായി ഫെന്‍സിംഗും ഉണ്ടായിരിക്കും.

ആര്‍എം കൊളീന വെന്റോസ 

colina ventosa

വൈത്തിരിയിലെ ബജറ്റ് ഫ്രണ്ട്ലിയായ വില്ല പ്രോജക്ടാണ് ആര്‍എം കൊളീന വെന്റോസ. കേരളത്തിലെ പ്രമുഖ ഹില്‍ സ്റ്റേഷനായ വൈത്തിരിയില്‍ നിന്ന് വെറും 800 മീറ്റര്‍ ദൂരമേ ഇവിടേയ്ക്കുള്ളു. വയനാട്ടിലെ ചരിത്രപ്രധാന്യമുള്ള മിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളും ഈ പ്രോജക്ടിനടുത്തായിട്ടുണ്ട്. അഞ്ച് സെന്റില്‍ 750 സ്‌ക്വയര്‍ ഫീറ്റിലുള്ള 1 BHK വില്ലകളും എട്ട് സെന്റില്‍ 1400 സ്‌ക്വയര്‍ ഫീറ്റിലുള്ള 3 BHK വില്ലകളും ഇതിലുണ്ട്.  

സ്വിമ്മിംഗ് പൂള്‍, പ്ലേ ഏരിയ, സെക്യൂരിറ്റി ക്യാബിന്‍, കോമണ്‍ വാള്‍, ഇന്റേണല്‍ ടാര്‍ റോഡ്, ഷട്ടില്‍ കോര്‍ട്ട്, കോഫി ഷോപ്പ്, റസ്റ്റോറന്റ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇതിലുണ്ടായിരിക്കും.

ആര്‍എം ബ്യൂണ വൊലാന്റ 

bouna volenta

സമാനതകളില്ലാത്ത ലൈഫ്സ്‌റ്റൈല്‍ അനുഭവവേദ്യമാക്കുന്ന പ്രോജക്ടാണ് മാനന്തവാടിയിലെ ബ്യൂണ വൊലാന്റ. പല തട്ടുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പ്രോജക്ടില്‍ എട്ട് സെന്റില്‍ 1400 സ്‌ക്വയര്‍ ഫീറ്റില്‍ 3  BHK വില്ലകളും അഞ്ച് സെന്റില്‍ 1100, 750 സ്‌ക്വയര്‍ ഫീറ്റുകളില്‍ 3 &1 BHK വില്ലകളും ഒരുങ്ങുന്നു. നാഷണല്‍ ഹൈവേയില്‍ നിന്ന് വെറും 500 മീറ്റര്‍ ദൂരമേ ഇവിടേയ്ക്കുള്ളു. സ്വച്ഛമായി വിശ്രമിക്കാനും കായികവിനോദങ്ങള്‍ക്കും ഫിറ്റ്നസിനും കിഡ്സ് ആക്ടിവിറ്റികള്‍ക്കും സാഹസികതയ്ക്കും ഒരുപോലെ ഇണങ്ങുന്ന ഇടമാണ് ബ്യൂണ വൊലാന്റ.

റയോ മാര്‍ട്ടിന്‍ പ്രോജക്ടുകള്‍ക്കെല്ലാമുള്ള സവിശേഷതയാണ് മനോഹരമായ സൈറ്റുകള്‍. പ്രകൃതിയുടെ നന്മകളും സമ്പന്നതയും അവിടെ നിര്‍മിക്കുന്ന ഭവനങ്ങളിലേക്കും സ്വാഭാവികമായി ഇഴുകിച്ചേരുന്നുമുണ്ട്. 

കൂടുതല്‍ വിവരങ്ങള്‍ക്ക്

Rayo Martin
33/705K ,2nd floor, above SBI, NGO Quarters
Kozhikode 673012
Kerala India
info@rayomartin.com
www.rayomartin.com
For Kozhikode enquiry  8589922336, 8589922337
For Wayanad  enquiry   9072046046
For UAE Enquiry  00971521718886, 00971505241156

Mr.shibu
UAE- 000971521718886
000971505241156

ജൂണ്‍ 29, 30 തീയതികളില്‍ ഷാര്‍ജയില്‍ നടക്കുന്ന കേരള പ്രോപ്പര്‍ട്ടി എക്സ്പോയില്‍ റയോ മാര്‍ട്ടിന്‍ ബില്‍ഡേഴ്സ് 
ആന്‍ഡ് ഡവലപ്പേഴ്സിന്റെ സ്റ്റോള്‍ ഉണ്ടായിരിക്കുന്നതാണ്.