അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയരായ വിദഗ്ധ ആര്‍ക്കിടെക്ടുകളാവിഷ്‌ക്കരിച്ച അപൂര്‍വ്വ ഡിസൈനുകളിലുള്ള മനോഹരമായ ഫ്‌ളാറ്റ്. മൊത്തം വിലയുടെ അഞ്ച് ശതമാനം ആദ്യഗഡുവായടച്ചാല്‍ ഈ ഫ്‌ളാറ്റ്  സ്വന്തമാക്കാം.അതാണ് പിവിഎസ് ബില്‍ഡേഴ്‌സ് ആന്റ് ഡെവലപേഴ്‌സ് മുന്നോട്ട് വക്കുന്ന അത്യാകര്‍ഷകമായ വാഗ്ദാനം.അതുല്യമായ ഉപഭോക്തൃ മൂല്യവും ബിസിനസ് സംസ്‌കാരവുമാണ് പി വി എസ് ഗ്രൂപ്പിനെ ഈ രംഗത്തെ മുന്‍നിര ബില്‍ഡര്‍മാരായി നിലനിര്‍ത്തുന്നത്.

1991 മുതല്‍ക്ക് ആലുവ,കോഴിക്കോട്,കണ്ണൂര്‍ എന്നിവിടങ്ങളിലായി പിവിഎസ് ബില്‍ഡേഴ്‌സ് ആന്റ് ഡെവലപേഴ്‌സ് ഒന്നരമില്യണ്‍ സ്‌ക്വയര്‍ ഫീറ്റിലുള്ള പദ്ധതികളാണ് ഉപഭോക്താക്കള്‍ക്ക് കൈമാറിയത്.ആയിരത്തില്‍പരം കുടുംബങ്ങള്‍ ,പിവിഎസ് നിര്‍മ്മിച്ച് നല്‍കിയ ഭവനങ്ങളില്‍ സംതൃപ്ത ജീവിതം നയിക്കുന്നു.ആഢംബര, ഇക്കണോമി അപാര്‍ട്‌മെന്റുകളുടെ വൈവിധ്യമാര്‍ന്ന ശ്രേണിയാണ് പിവിഎസ് ബില്‍ഡേഴ്‌സ് അവതരിപ്പിക്കുന്നത്. വ്യതിചലിക്കാത്ത ബിസിനസ് ധാര്‍മ്മികതയും ,ഗുണമേന്‍മയും ,സുതാര്യതയുമാണ് ഗ്രൂപ്പിനെ വിജയത്തിലെത്താന്‍ സഹായിച്ചത്.

കേരള ട്രാന്‍സ്‌പോര്‍ട് കമ്പനിയാണ് മാതൃസ്ഥാപനം.മൂല്യാധിഷ്ഠിതമായ സേവനങ്ങള്‍ വഴി ബിസിനസ് മേഖലയില്‍ നിര്‍ണായക സ്ഥാനമുറപ്പിച്ച ഗ്രൂപ്പ് ആതുരസേവനം,വിദ്യാഭ്യാസം,പ്രിന്റിങ്ങ് ആന്റ് പബ്‌ളിഷിങ് എന്നിങ്ങനെ സര്‍വ്വ രംഗത്തും മികവ് തെളിയിച്ചിട്ടുണ്ട് 

ശ്രദ്ധേയമായ പദ്ധതികള്‍

50 ക്രോസ് റോഡ്‌സ്  കോഴിക്കോട്

expo

കോഴിക്കോട് നഗരത്തിന്റെ ഹൃദയത്തില്‍, വൈഎംസിഎ ക്രോസ്  റോഡില്‍ അത്യന്താധുനിക സൗകര്യങ്ങളും പാരമ്പര്യ വാസ്തുവിദ്യാ ചാരുതയും ഇഴചേര്‍ത്തുകൊണ്ടാണ്‌ ഈ അപ്പാര്‍ട്ട്‌മെന്റുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. അന്താരാഷ്ട്രതലത്തില്‍ നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയ ആര്‍ക്കിടെക്ടുകളാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്.ദക്ഷിണേന്ത്യയിലെ പ്രമുഖരയ എന്‍ എം സലിം ആന്റ് അസോസിയേറ്റഡും മുബൈയിലെ കൊളാബറേറ്റീവ് ആര്‍ക്കിടെക്ച്ചറര്‍ മുജീബ് റഹിമാന്‍ എന്നിവരാണ് ഡിസൈനര്‍മാര്‍.

വൈഫൈ ഉള്ള ആകര്‍ഷണീയമായ എന്‍ട്രന്‍സ് ലോബി,വാസ്തുവിദ്യ അനുസരിച്ചുള്ള പ്‌ളാന്‍,എയര്‍കണ്ടീഷന്‍ഡ്‌ മിനി തീയേറ്റര്‍,എ സി ഫിറ്റ്നസ് സെന്റര്‍,നീന്തല്‍ക്കുളം,സോനാ ,സ്റ്റീം ബാത്തുകള്‍,ലൈബ്രറി എന്നിവയാണ് ഇവിടെയുള്ള സൗകര്യങ്ങളില്‍ ചിലത്. പിവിഎസ് ബില്‍ഡേഴ്‌സിന്റെ കോര്‍പ്പറേറ്റ് നയമനുസരിച്ച്  പ്രത്യേക സീസണല്‍ ഓഫറുമുണ്ടായിരിക്കും.

പിവിഎസ് എമറാള്‍ഡ് പൊക്കുന്ന്, കോഴിക്കോട്

expo

മാങ്കാവ് ജങ്ങ്ഷനില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ ദൂരവും പന്തീരാങ്കാവ് ബൈപ്പാസില്‍ നിന്ന് 3.9 കിലോമീറ്റര്‍ ദൂരവും മാത്രമേയുള്ളൂ പിവിഎസ് എമറാള്‍ഡിലേക്ക്.ഒരേക്കര്‍ ഭൂമിയില്‍ 16 നിലകളിലായി 112 ഫ്‌ളാറ്റുകളാണുള്ളത്.ഏത് ഫ്ളാറ്റില്‍ നിന്ന് നോക്കിയാലും കോഴിക്കോട് നഗരത്തിന്റെ അനുപമ സൗന്ദര്യം ദൃശ്യമാവും.ഉയര്‍ന്ന നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.ജോഗിങ്ങ് ട്രാക്ക്,നീന്തല്‍ക്കളം,സോന, സ്റ്റീം ബാത്ത്,ഓപ്പണ്‍ ബാഡ്മിന്റണ്‍ കോര്‍ട്ട്,സെമി ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ട് ,ബില്യാര്‍ഡ്‌സ് ടേബിള്‍,ഏ സി മിനി തിയേറ്റര്‍,24 മണിക്കൂര്‍ സെക്യൂരിറ്റി,ഹൈസ്പീഡ്  ലിഫ്റ്റ് തുടങ്ങിയ സൗകര്യങ്ങളുണ്ട്


സില്‍വര്‍ സ്പ്രിങ്‌സ്- പെരുമണ്ണ,കോഴിക്കോട്

expoo


കോഴിക്കോട് പന്തീരാങ്കാവിനടുത്ത് പെരുമണ്ണയിലെ ഹൃദ്യമായ ലൊക്കേഷനിലാണ് സില്‍വര്‍ സ്പ്രിങ്‌സ് സ്മാര്‍ട് വീടുകള്‍.സൈബര്‍ പാര്‍ക്ക്,സ്‌പെഷ്യാലിറ്റി ആശുപത്രികള്‍,ഷോപ്പിങ് മാളുകള്‍ ,റസ്റ്റോറന്റുകള്‍ എന്നിവ സമീപത്ത് തന്നെയുണ്ട്.8 നിലകളിലായി ,1,2,3 ബെഡ്‌റൂം അപാര്‍ട്‌മെന്റുകള്‍ ഉണ്ട്. തിരക്കേറിയ ജീവിതത്തിനിടയില്‍ സ്വസ്ഥവും സമാധാനപൂര്‍വ്വവുമായ താമസമൊരുക്കുകയെന്ന ലക്ഷ്യത്തോടയൊണ് പിവിഎസ് ഗ്രൂപ്പ് സില്‍വര്‍ സ്പ്രിങ്‌സിന് തുടക്കമിട്ടത്.ഏ സി ഫിറ്റ്‌നസ് സെന്റര്‍,കെയര്‍ ടേക്കര്‍ റൂം,സീവേജ് ട്രീറ്റ്‌മെന്റ് പ്‌ളാന്റ്,മഴവെള്ള സംഭരണി തുടങ്ങി എല്ലാ അത്യന്താധുനിക സൗകര്യങ്ങളുമുണ്ട്.

പിവിഎസ് ക്‌ളാസിക്,ചാല ,കണ്ണൂര്‍

expoo

ചാലയിലെ വിശാലമായ 67.38 സെന്റ് സ്ഥലത്ത് പണി നടന്നുകൊണ്ടിരിക്കുന്ന പി വി എസ് ക്‌ളാസിക് കണ്ണൂര്‍ ടൗണില്‍ നിന്ന് 8 കിലോമീറ്റര്‍ ചുറ്റളവിനുള്ളിലാണ്.13 നിലകളിലായി 75 ഫ്‌ളാറ്റുകളാണ് പി വി എസ് ക്‌ളാസിക്കിലുള്ളത്.922 മുതല്‍ 945 സ്‌ക്വയര്‍ ഫീറ്റ് വരെയുള്ള 2 ബെഡ്‌റൂം അപാ്ര്‍ട്‌മെന്റുകള്‍,1136 മുതല്‍ 1226 സ്‌ക്വയര്‍ ഫീറ്റ് വരെയുള്ള 3 ബെഡ്റൂം അപാര്‍ട്‌മെന്റുകള്‍,2451 സ്‌ക്വയര്‍ ഫീറ്റില്‍ 5 ബെഡ്റൂം അപാര്‍ട്മെന്റുകള്‍ എന്നിങ്ങനെയാണ് അപാര്‍ട്‌മെന്റുകളുടെ ലഭ്യത.അതിവേഗ എലിവേറ്ററുകള്‍,സീവേജ് ട്രീറ്റ്മെന്റ് പ്‌ളാന്റ്,കാര്‍പാര്‍ക്കിങ്ങ് സൗകര്യം,ഇന്റര്‍കോം എന്നിങ്ങനെയുള്ള നിരവധി സംവിധാനങ്ങളുണ്ട്‌.

 
സുഖപ്രദവും സന്തോഷപൂര്‍വ്വവുമായ താമസമാണ് പിവിഎസിന്റെ വാഗ്ദ്ധാനം.അത്യന്താധുനിക സൗകര്യങ്ങളോട് കൂടിയ ലക്ഷ്വറി ഇക്കണോമി ഫ്‌ളാറ്റുകള്‍,ചെലവാക്കുന്ന പണത്തിന്റെ മൂല്യം ഉറപ്പുവരുത്തുന്നവയാണ്.ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനം നല്‍കുക എന്നതിനാണ് പിവിഎസ് ബില്‍ഡേഴ്‌സ് ഊന്നല്‍ കൊടുക്കുന്നത്.  കസ്റ്റമേഴ്‌സിന് വേണ്ടി പ്രമുഖ ബാങ്കുകളുടെയും ധനകാര്യസ്ഥാപനങ്ങളുടെയും വായ്പാ സൗകര്യവും പിവിഎസ് ഒരുക്കിയിട്ടുണ്ട്.

ഷാര്‍ജയില്‍ ഈ മാസം 29,30 തിയ്യതികളില്‍ നടക്കുന്ന കേരള പ്രോപ്പര്‍ട്ടി എക്‌സ്‌പോയില്‍ പിവിഎസ് ബില്‍ഡേഴ്‌സ് ആന്റ് ഡവലപേഴ്‌സ് പങ്കെടുക്കും.
                                 

കൂടുതല്‍ വിവരങ്ങള്‍ക്ക്

പി.വി.എസ് ബില്‍ഡേഴ്‌സ് ആന്റ് ഡവലപേഴ്‌സ്
കെ.ടി.സി ബില്‍ഡിങ്ങ്
വൈ.എം.സി.എ റോഡ്
കാലിക്കറ്റ്
673001,കേരള,ഇന്ത്യ

ഫോണ്‍

9847008007

9747900777

Email- sales@pvsbuilders.com

Web –www.pvsbuilders.com