മിതമായ വിലയ്ക്ക് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സ്വപ്‌നഗൃഹം,അതും ഗുണമോന്‍മയില്‍ യാതൊരു വിട്ടുവീഴ്ച്ചയുമില്ലാതെ.2010 മുതല്‍ ന്യൂക്‌ളിയസ് പ്രീമിയം പ്രോപ്പര്‍ട്ടീസ്  സാക്ഷാത്്ക്കരിക്കുന്നത് ഉപഭോക്താവിന്റെ ഈ സ്വപ്‌നമാണ്.റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കമ്പനി നടത്തിയ ഓരോ ചുവട്വയ്പും അവരെ മുന്‍നിര ഗൃഹനിര്‍മ്മാതാക്കളായി മാറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.

 വര്‍ധിച്ചുവരുന്ന ഡിമാന്റുകള്‍ക്കനുസൃതമായി വിപണിയില്‍ നിരവധി പദ്ധതികളും വൈവിധ്യമാര്‍ന്ന ആശയങ്ങളും നിറഞ്കവിഞ്ഞപ്പോഴും സമൂഹത്തിലെ രണ്ട് തട്ടുകള്‍ തമ്മിലുള്ള അന്തരം എല്ലായ്‌പോഴും നിലനിന്നു.''ഈ അന്തരം പൂര്‍ണമായര്‍ത്ഥത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞു എന്നതാണ് ഞങ്ങളുടെ വിജയം.സാമ്പത്തിക മുഖ്യധാരാ ,ബജറ്റ് സെഗ്മെന്റുകള്‍ തമ്മിലുള്ള അന്തരത്തെ അഭിസംബോധന ചെയ്യുന്ന നൂതന പദ്ധതികള്‍ ഞങ്ങളാവിഷ്‌ക്കരിച്ചത് അങ്ങിനെയാണ്.ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് മധ്യശ്രേണിയിലുള്ള അപാര്‍ട്‌മെന്റുകളിലാണ്.എല്ലാ വിഭാഗങ്ങള്‍ക്കും സംതൃപ്തി നല്‍കുന്ന ആശയമാണ് ഞങ്ങള്‍ മുന്നോട്ട് വച്ചത്''.ന്യൂക്‌ളിയസ് പ്രീമിയം പ്രോപ്പര്‍ട്ടീസ് മാനേജിങ് ഡയറക്ടര്‍ നിഷാദ് എന്‍ പി പറഞ്ഞു.

 അപാര്‍ട്‌മെന്റുകളും വില്ലകളും നിര്‍മ്മിച്ചുകൊണ്ടാണ് കമ്പനിയുടെ തുടക്കം.കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത്്് ,നെടുമ്പാശ്ശേരിയില്‍ ന്യൂക്‌ളിയസ് സ്റ്റൈല്‍സ് എന്ന പദ്ധതി ഏറെ ശ്രദ്ധിക്കപ്പെട്ടു.വാഴക്കാലയിലെ ന്യൂക്‌ളിയസ് വൈറ്റ് റോസ്,കളമശ്ശേരിയിലെ ന്യൂക്‌ളിയസ് സിംഫണി സ്റ്റാര്‍,ഇടപ്പള്ളിയിലെ ന്യൂക്‌ളിയസ് റൈം ,വാഴക്കാലയില്‍ ന്യൂക്‌ളിയസ് ഫെയര്‍ ഡെയ്ല്‍ എന്നീ പദ്ധതികളൊക്കെയും നന്നായി സ്വീകരിക്കപ്പെട്ടു.ഈ അപാര്‍ട്‌മെന്റുകളെല്ലാം വിറ്റു പോയവയാണ്. 

wayanad


   
            സകലസൗകര്യങ്ങളോടും കൂടി നഗരഹൃദയത്തില്‍ ജീവിക്കുകയെന്നത് മിക്കയാളുകളുടെയും സ്വപ്‌നമാണ്.  ഈ സങ്കല്‍പം് സാക്ഷാത്ക്കരിക്കാനുതകുന്ന പദ്ധതികളിലാണ് ന്യൂക്‌ളിയസ് നിലവില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്.22 പദ്ധതികളാണ് ഇതുവരെ ന്യൂക്‌ളിയസ് ആവിഷ്‌ക്കരിച്ചത്.ഇതില്‍ 11 എണ്ണം കൈമാറിക്കഴിഞ്ഞു.ബാക്കിയുള്ളവ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തീകരിക്കും.ഏറ്റവുമധികം പുരസ്‌ക്കാരങ്ങള്‍ നേടിയ ബില്‍ഡര്‍ക്കുള്ള മാതൃഭൂമി പ്രോപ്പര്‍ട്ടീസ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അംഗീകരങ്ങള്‍ ന്യൂക്‌ളിയസ് കരസ്ഥമാക്കിയിട്ടുണ്ട്.

 അര്‍പ്പണമനോഭാവമുള്ള കഴിവുറ്റ ഡിസൈനര്‍മാരുടെയും ആര്‍ക്കിടെക്റ്റുകളുടെയും ടീമാണ് ന്യൂക്‌ളിയസിന്റെ വിജയത്തിന് പിന്നില്‍.പുത്തന്‍ ഡിസൈനുകളാവിഷ്‌ക്കരിക്കാനായി വിദഗ്ദ്ധ ഡിസൈനര്‍മാര്‍ക്ക് വ്യക്തിഗത ഡിസൈന്‍ സ്റ്റുഡിയോ തന്നെ കമ്പനി ഒരുക്കിയിട്ടുണ്ട്.സവിശേഷമായ പല ഡിസൈനുകളും പിറന്നത് ഇവിടെയാണ്.അന്താരാഷ്ട തലത്തില്‍ തന്നെ ശ്രദ്ധേയരായ വിദഗ്ദ്ധരുടെ സേവനവും കമ്പനിക്ക് കിട്ടാറുണ്ട്.

Raymount

 ഒട്ടനവധി വൈവിധ്യമാര്‍ന്ന പദ്ധതികളാണ് ന്യൂക്‌ളിയസ് ഭാവിയില്‍ നടപ്പാക്കുക.ന്യൂക്‌ളിയസ് ഹോട്ടല്‍സ് ആന്റ് റിസോര്‍ട്‌സ് എല്‍എല്‍പി എന്ന പുതിയ സംരഭത്തിലൂടെ ആതിഥേയത്വ മേഖലയിലേക്ക് കൂടി കടക്കുകയാണ് ന്യൂക്‌ളിയസ്.ഈ സംരംഭത്തിന്റെ ആദ്യ പദ്ധതി വയനാട്ടില്‍ അടുത്ത വര്‍ഷം ജനുവരിയോട് കൂടി പ്രവര്‍ത്തനസജ്ജമാവും.35 ഫോര്‍ സ്റ്റാര്‍ ,പഞ്ച നക്ഷത്ര ഹോട്ടലുകളും റിസോര്‍ട്ടുകളും നിര്‍മ്മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.വിഷന്‍ 2025 എന്ന ആശയത്തിലൂടെ ലോകമൊട്ടുക്കും ഇത്തരം പദ്ധതികളാവിഷ്‌ക്കരിക്കാനൊരുങ്ങുകയാണ് കമ്പനി.

heyday

 പ്രധാന നഗരങ്ങളായ സലാല,മാലിദ്വീപ്,സൗദി അറേബ്യ,ലണ്ടന്‍ ,മലേഷ്യ ,ഉത്തരേന്ത്യ എന്നവിടങ്ങളിലൊക്കെയും കമ്പനി പ്രവര്‍ത്തനം വ്യാപിപ്പിക്കും.തേക്കടി,കൊച്ചി,മൂന്നാര്‍ എന്നിവിടങ്ങളിലാണ് സമീപഭാവിയിലെ പദ്ധതികള്‍.സലാല,ഒമാന്‍ എന്നിവിടങ്ങളില്‍ അപാര്‍ട്‌മെന്റ് പദ്ധതികളുടെ പ്രാരംഭ നടപടികള്‍ തുടങ്ങി കഴിഞ്ഞു.

 ഓറ,സ്‌പെല്‍സ്,ഹെയ്‌ഡേ,ബേവ്യൂ എന്നിവയാണ് പണി പുരോഗമിക്കുന്ന പദ്ധതികള്‍.കോട്ടയത്തും ,തിരുവനന്തപുരത്തും ന്യൂക്‌ളിയസിന്റെ പദ്ധതികളുണ്ട്.ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം അംഗീകാരങ്ങള്‍ നേടിയ ബില്‍ഡര്‍ എന്ന ഖ്യാതിയോടെ ന്യൂക്‌ളിയസ് പ്രോപ്പര്‍ട്ടീസ് മുന്നേറ്റം തുടരുകയാണ്.

ജൂണ്‍ 29,30 തീയതികളില്‍ ഷാര്‍ജയില്‍ നടക്കുന്ന കേരള പ്രോപ്പര്‍ട്ടി എക്സ്പോയില്‍ ന്യൂക്ലിയസ് പ്രോപ്പര്‍ട്ടീസിന്റെ സ്റ്റോള്‍ ഉണ്ടായിരിക്കുന്നതാണ്.