ബാങ്കുകളിലെ ദുഷ്‌ക്കരമായ നടപടിക്രമങ്ങള്‍ മൂലം വായ്പ കിട്ടാതെ കഷ്ടപ്പെടുന്നവര്‍ക്ക് മാക്‌സ് വാല്യു ക്രെഡിറ്റ്‌സ് ആന്റ്  ഇന്‍വെസ്റ്റ്‌മെന്‍സ് ലിമിറ്റഡിനെ സമീപിക്കാം. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ  പെട്ടെന്ന് വായ്പയെടുക്കാനുള്ള സംവിധാനമാണ് മാക്‌സ്വാല്യു ക്രെഡിറ്റ്‌സ് ആന്റ് ഇന്‍വെസ്റ്റ്‌മെന്‍സ് ലിമിറ്റഡ് ഒരുക്കിയിരിക്കുന്നത്

മാക്‌സ്‌വാല്യു ക്രെഡിറ്റ്‌സ് ആന്റ് ഇന്‍വെസ്റ്റ്‌മെന്‍സ് ലിമിറ്റഡ്

സാധാരണക്കാര്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള  സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്ന നോണ്‍ ബാങ്കിങ് ഫിനാന്‍സ് സ്ഥാപനമാണ് മാക്‌സ്വാല്യു. ദീര്‍ഘകാല പ്രവര്‍ത്തന പരിചയവും വൈദഗ്ദ്ധ്യവുമുള്ള ടീമാണ് മാക്‌സ്വാല്യു ക്രെഡിറ്റ്‌സ് ആന്റ് ഇന്‍വെസ്റ്റ്‌മെന്‍സ് ലിമിറ്റഡ് എന്ന സ്ഥാപനത്തെ നയിക്കുന്നത്. സാധാരണക്കാര്‍ക്ക് ബാങ്കിങ്ങ് സേവനങ്ങള്‍ ലളിതമായ മാര്‍ഗത്തിലൂടെ എളുപ്പത്തില്‍ ലഭ്യമാക്കുക എന്നതാണ് മാക്‌സ്വാല്യു ലക്ഷ്യം വക്കുന്നത്

സ്തുത്യര്‍ഹമായ നോണ്‍ബാങ്കിങ് സേവനങ്ങള്‍ വഴി ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധപിടിച്ചു പറ്റാന്‍ മാക്‌സ്‌വാല്യുവിന് കഴിഞ്ഞിട്ടുണ്ട്.  തിരുവനന്തപുരം കോട്ടയം, പാലക്കാട് ,കോഴിക്കോട് ,തൃശൂര്‍ ,എറണാകുളം എന്നിവിടങ്ങളിലെ മേഖലാ ഓഫീസുകള്‍ക്ക് കീഴില്‍ 160 ശാഖകള്‍ കേരളത്തിലുടനീളം പ്രവര്‍ത്തിക്കുന്നുണ്ട്.2018 ല്‍ വിപുലമായ സേവനങ്ങളിലൂടെ 1000 കോടിയുടെ ബെഞ്ച്മാര്‍ക്കിലേക്ക് എത്താനാണ് മാക്‌സ്വാല്യു ലക്ഷ്യമിടുന്നത്


സേവനങ്ങള്‍ 


കടപ്പത്രങ്ങള്‍

വ്യക്തിഗത സ്വത്തുക്കളുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തി നിശ്ചിത പലിശ നിരക്കില്‍ കടപ്പത്രം ലഭ്യമാക്കുന്ന സേവനം മാക്‌സ്വാല്യു നല്‍കുന്നുണ്ട്. ദൈനംദിന സാമ്പത്തിക ക്രയവിക്രയങ്ങള്‍ക്ക് സുരക്ഷിതത്വവും നിയമപരിരക്ഷയും അവര്‍ ഉറപ്പുവരുത്തുന്നു.

വിവിധ തരം വായ്പകള്‍

ആകര്‍ഷകമായ വ്യവസ്ഥകളിലൂടെ വൈവിധ്യമാര്‍ന്ന വായ്പകള്‍ മാക്‌സവാല്യുവിലൂടെ ലഭ്യമാവും.സ്വര്‍ണ പണയ വായ്പ,വ്യക്തിഗത വായ്പ, ബിസിനസ് ,വാഹന വായ്പകള്‍ എന്നിവ ആവശ്യക്കാര്‍ക്ക് അതിവേഗം ലഭ്യമാക്കാനുള്ള സംവിധാനമുണ്ട്.

സ്വര്‍ണപണയ വായ്പ

ഇതര ഫിനാന്‍സ് സ്ഥാപനങ്ങളെ അപേക്ഷിച്ച് പണയം വയ്ക്കുന്ന സ്വര്‍ണത്തിന് ഉയര്‍ന്ന തുക നല്‍കുന്നു എന്നതാണ് മാക്‌സ്വാല്യു സ്വര്‍ണപണയ വായ്പയുടെ സവിശേഷത.മിതമായ പലിശനിരക്കില്‍  ദീര്‍ഘകാലാടിസ്ഥാനത്തില്‍ വായ്പ ലഭ്യമാവും.

വ്യക്തിഗത വായ്പ

വരുമാനത്തെ അടിസ്ഥാനമാക്കി ഏറ്റവും ഉയര്‍ന്ന തുക വ്യക്തികള്‍ക്ക് അനുവദിക്കുന്നു.പ്രായഭേദമന്യെ ചെറുപ്പക്കാര്‍  മുതല്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചവര്‍ക്ക് വരെ ഈ വായ്പ കിട്ടുമെന്നതും ശ്രദ്ധേയമാണ്.

ബിസിനസ്, വാഹന വായ്പകള്‍

ബിസിനസ് സംരംഭങ്ങള്‍ക്കും വാഹനങ്ങള്‍ വാങ്ങുന്നതിനും ലളിതമായ തവണവ്യവസ്ഥകളില്‍ അനുവദിക്കുന്ന വായ്പ.

ബാങ്ക് വായ്പയെടുക്കാനാവാതെ ബുദ്ധിമുട്ടുന്ന സാധാരണക്കാരാണ് മാക്‌സ്വാല്യുവിന്റെ ഉപഭോക്താക്കളില്‍ നല്ലൊരു ശതമാനവും.തൃശൂര്‍ ജില്ലയിലെ കൂര്‍ക്കഞ്ചേരി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മാക്‌സ്‌വാല്യു കേരളത്തിലെ നോണ്‍ബാങ്കിങ് മേഖലയില്‍ അനിഷേധ്യമായ സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.