ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ തൊട്ടടുത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള വീട് സ്വന്തമാക്കാനാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍?എങ്കില്‍  ന്യൂലൈന്‍ ബില്‍ഡേഴ്‌സിന്റെ വൈവിധ്യമാര്‍ന്ന വില്ലകളും അപാര്‍ട്‌മെന്റുകളും നിങ്ങള്‍ക്ക് സ്വന്തമാക്കാം.  മികച്ച നിലവാരത്തില്‍ നിര്‍മിച്ച , ദീര്‍ഘകാലം ഈട് നില്‍ക്കുന്ന വില്ലകളും അപാര്‍ട്‌മെന്റുകളുമാണ് ന്യൂലൈന്‍ ബില്‍ഡേഴ്‌സ് ആന്റ് ഡെവലപേഴ്‌സ് നിര്‍മിക്കുന്നത്. റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ രണ്ട് പതിറ്റാണ്ട് കാലത്തെ പരിചയസമ്പത്തുള്ള ന്യൂലൈന്‍ ബില്‍ഡേഴ്‌സിന്റെ മുഖമുദ്ര തന്നെ വിശ്വാസയോഗ്യവും സുതാര്യവുമായ സേവന സന്നദ്ധതയാണ്. ഗ്രൂപ്പിന്റെ നൂതനവും വൈവിധ്യമാര്‍ന്നതുമായ ഗൃഹനിര്‍മാണ പദ്ധതികളില്‍ നിന്ന് നിങ്ങള്‍ക്ക് സ്വപ്‌നം കണ്ട വീട് തിരഞ്ഞെടുക്കാം.

ന്യൂലൈന്‍ ബില്‍ഡേഴ്‌സ് ആന്റ് ഡെവലപ്പേഴ്സ്

ഗൃഹനിര്‍മാണരംഗത്ത് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ന്യൂലൈന്‍ ബില്‍ഡേഴ്‌സിന്റെ പദ്ധതികളെല്ലാം സമയ ബന്ധിതമായി പൂര്‍ത്തീകരിച്ച് കൈമാറിയവയാണ്. കൃത്യസമയത്ത് പദ്ധതികള്‍ നിക്ഷേപകര്‍ക്ക് കൈമാറാന്‍ ജാഗ്രത പാലിക്കുന്നു എന്നതാണ് ന്യൂലൈന്‍ ബില്‍ഡേഴ്‌സിനെ ഈ രംഗത്ത് വേറിട്ട് നിര്‍ത്തുന്നതും. അനുയോജ്യമായ സ്ഥലം തിരഞെടുക്കുന്നത് ഉള്‍പ്പെടെ അതീവ ജാഗ്രതയോടെയാണ് ഗൃഹനിര്‍മാണത്തിന്റെ ഓരോ ഘട്ടവും പൂര്‍ത്തീകരിക്കുന്നത്.

കൈമാറിയ പദ്ധതികള്‍

  • വൈഡൂര്യം അപാര്‍ട്‌മെന്റ് -ഈസ്റ്റ് നട, ഗുരുവായൂര്‍
  • മരതകം അപാര്‍ട്‌മൈന്റ്‌സ് -ഈസ്റ്റ് നട, ഗുരുവായൂര്‍
  • പേള്‍ അപാര്‍ട്‌മെന്റ്‌സ്-ഈസ്റ്റ് നട, ഗുരുവായൂര്‍

പൂര്‍ത്തീകരിച്ചവ

  • റോസ് അപാര്‍ട്‌മെന്റ്‌സ് -ഈസ്റ്റ് നട,ഗുരുവായൂര്‍
  • ജാസ്മിന്‍ അപാർട്മെന്റ്‌സ് -ഈസ്റ്റ് നട,ഗുരുവായൂര്‍

newline

ആതിഥേയത്വത്തിലൂന്നിയ നൂതന ഗാര്‍ഹിക പദ്ധതി

ഗുരുവായൂരില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കുള്ള സന്തോഷ വാര്‍ത്തയാണ് ന്യൂലൈന്‍ ഓര്‍ക്കിഡ് ഹോട്ടല്‍ അപാര്‍ട്‌മെന്റ് പദ്ധതി. ലക്ഷ്വറി ഹോട്ടലിന്് സമാനമായ സൗകര്യങ്ങളുള്ള അപാര്‍ട്‌മെന്റുകളാണ് ഇവ. മുടക്കുമുതലിന് അനുയോജ്യമായ മികച്ച അപാര്‍ട്‌മെന്റുകള്‍ ഉപഭോക്താവിന് ലഭ്യമാക്കുന്നതിന് പുറമെ നിക്ഷേപത്തില്‍ നിന്ന് വരുമാനമുണ്ടാക്കാനും നിക്ഷേപകനെ പ്രാപ്തനാക്കുന്നു എന്നതാണ് പദ്ധതിയുടെ സവിശേഷത. 

പഞ്ചനക്ഷത്ര ഹോട്ടലിന് സമാനമായ സൗകര്യങ്ങളും സേവനങ്ങളുമുള്ള ഈ ഫ്ലാറ്റുകള്‍ വാടകയ്ക്ക് നല്‍കാനുതകുന്നവയാണ്. ഗുരുവായൂരിന്റെ ഹൃദയഭാഗത്ത് ഈസ്റ്റ് നടയോട് ചേര്‍ന്നാണ് ഈ അപാര്‍ട്‌മെന്റ്. ഗുരുവായൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് നൂറ് മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന അപാര്‍ട്‌മെന്റുകള്‍ കെടിഡിസി ടാമറിൻഡ് ഹോട്ടല്‍, ശ്രീഗോകുലം ശബരി ഹോട്ടല്‍ എന്നിവയുടെ സമീപത്താണ്. 

അപാര്‍ട്‌മെന്റിന്റെ ബേസ്‌മെന്റില്‍ വിപുലമായ പാര്‍ക്കിങ് ഏരിയ, റൂഫ് ടോപ് ഗാര്‍ഡന്‍ റസ്റ്റോറന്റ്, നീന്തല്‍ക്കുളം, ഹെല്‍ത്ത് ക്ലബ്, ഡ്രൈവര്‍ റൂം എന്നിവ ഇവിടെ ഒരുക്കിയിട്ടുള്ള സൗകര്യങ്ങളില്‍ ചിലതാണ്. പദ്ധതി ഈ വര്‍ഷം ഡിസംബര്‍ മാസത്തില്‍ പൂര്‍ത്തീകരിച്ച് ഉടമകള്‍ക്ക് കൈമാറും.

എന്തുകൊണ്ട് ന്യൂലൈന്‍ ബില്‍ഡേഴ്‌സ്
   
വിശ്വാസ്യത, ഈട്, സുതാര്യത, ഗുണമേന്‍മ എന്നിവയിൽ അടിയുറച്ച സേവനമാണ് ന്യൂലൈന്‍ ബില്‍ഡേഴ്‌സ് വാഗ്ദാനം ചെയ്യുന്നത്. ഉപഭോക്താവിന്റെ സ്വപ്‌നസാക്ഷാത്ക്കാരമാണ് ലക്ഷ്യം. നിക്ഷേപകന്റെ പൂര്‍ണ സംതൃപ്തിയിലൂന്നിയ സേവനത്തിലൂടെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഇതിനോടകം തന്നെ ന്യൂലൈന്‍ ബില്‍ഡേഴ്‌സ് ശ്രദ്ധേയമായ സ്ഥാനം നേടിക്കഴിഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക