സ്വര്‍ണാഭരണ വ്യാപാര രംഗത്തെ നിരവധി വര്‍ഷത്തെ അനുഭവവും വൈദഗ്ധ്യവുമായി ഭവനനിര്‍മാണ മേഖലയിലെത്തിയ കല്യാണ്‍ ഡെവലപ്പേഴ്സ്, ഒരു ആഭരണം അനുപമമായി നിര്‍മിക്കുംപോലെ, ഓരോ ചെറിയ കാര്യത്തിലും പരമാവധി ശ്രദ്ധയും സൂക്ഷ്മതയും നല്‍കിക്കൊണ്ടാണ് വീടുകള്‍ പണിതുയര്‍ത്തുന്നത്. അതുകൊണ്ടുതന്നെ അവ വേറിട്ടതും മികവുറ്റതും ആകുന്നു.

ജ്വല്ലറി ബിസിനസിലൂടെ ആഗോളതലത്തില്‍ പ്രശസ്തമായ, ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും ശക്തമായ സാന്നിധ്യമുള്ള 10,000 കോടി രൂപ ടേണ്‍ഓവറുള്ള കല്യാണ്‍ ഗ്രൂപ്പില്‍ നിന്നുള്ള കമ്പനിയാണ് കല്യാണ്‍ ഡെവലപ്പേഴ്സ്. സ്വര്‍ണാഭരണ വ്യാപാര രംഗത്ത് വര്‍ഷങ്ങളായി പുലര്‍ത്തിപ്പോരുന്ന ധാര്‍മികതയും സുതാര്യതയും മൂലം 'വിശ്വാസ്യത' ഇന്ന് കല്യാണിന്റെ പര്യായമായി മാറിയിരിക്കുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയിലും ഇതേ വഴികള്‍ കല്യാണ്‍ ഡെവലപ്പേഴ്സ് പിന്‍തുടരുന്നു.

കാലതാമസവും അവിശ്വസനീയതയും മൂലം വികലമായിരുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയിലും വിശ്വാസ്യതയുടെ മറുവാക്കാകാന്‍ കുറഞ്ഞ കാലം കൊണ്ട് കല്യാണ്‍ ഡെവലപ്പേഴ്സിന് കഴിഞ്ഞിട്ടുണ്ട്. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോട്ടയം എന്നീ നാല് നഗരങ്ങളിലും ദുബായിലും തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു കഴിഞ്ഞ കമ്പനി ഇപ്പോള്‍ അഞ്ച് ലക്ഷം സ്‌ക്വയര്‍ ഫീറ്റ് നിര്‍മിച്ചുകൊണ്ടിരിക്കുന്നു. 2019 ആകുമ്പോഴേക്കും 20 ലക്ഷം സ്‌ക്വയര്‍ ഫീറ്റ് നിര്‍മിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ റെസിഡന്‍ഷ്യല്‍ സെഗ്മെന്റില്‍ ശക്തമായ അടിത്തറ പാകുവാനുള്ള പദ്ധതികള്‍ നടപ്പാക്കുന്നു. കോഴിക്കോട്, ചെന്നൈ, കോയമ്പത്തൂര്‍, ഹൈദ്രബാദ്, ബെംഗളൂരു എന്നിവിടങ്ങളിലും പ്രോജക്ടുകള്‍ ലോഞ്ച് ചെയ്യാനും ഗ്രൂപ്പിനു പ്ലാനുണ്ട്. 

ബ്രാന്‍ഡിന്റെ വിശ്വസ്യതയൊടൊപ്പം ഗുണമേന്മയോടുള്ള പ്രതിബദ്ധത, ശക്തമായ എഞ്ചിനീയറിംഗ്, കൃത്യസമയത്തെ കൈമാറ്റം എന്നിവ സൂക്ഷ്മമായി വിലയിരുത്തിക്കൊണ്ട് ക്രിസില്‍ (ഇഞകടകഘ) ടോപ് റേറ്റിംഗ് നല്‍കിയ കമ്പനിയാണ് കല്യാണ്‍ ഡെവലപ്പേഴ്സ്. 'ഞങ്ങളുടെ ആദ്യ പ്രോജക്ടിനു തന്നെ ക്രിസില്‍ 6 സ്റ്റാര്‍ റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. ISO 9001: 2015 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുള്ള കമ്പനിയാണിത്,'  കല്യാണ്‍ ഡെവലപ്പേഴ്സ് മാനേജിംഗ് ഡയറക്ടര്‍ കാര്‍ത്തിക് ആര്‍ പറയുന്നു. ഇതിനകം നിരവധി അവാര്‍ഡുകളും ബഹുമതികളും കല്യാണ്‍ ഡെവലപ്പേഴ്സിനെ തേടിയെത്തിയിട്ടുണ്ട്. മാതൃഭൂമിയുടെ ഔട്ട്സ്റ്റാന്‍ഡിംഗ് ഹൈ-റൈസ് പ്രോജക്ട് ഓഫ് കേരള 2016-17 നേടിയ കല്യാണ്‍ 2012ല്‍ റിയല്‍റ്റി പ്ലസിന്റെ ഡെബ്യൂട്ടന്റ് ഓഫ് ദ ഇയര്‍ അവാര്‍ഡും സ്വന്തമാക്കി. 

കല്യാണ്‍ ഡെവലപ്പേഴ്സിന്റെ ഓണ്‍ഗോയിംഗ് പ്രോജക്ടുകള്‍ പരിചയപ്പെടാം.

സാംഗ്ച്വര്‍

കല്യാണ്‍ ഡെവലപ്പേഴ്സ് കോട്ടയത്ത് നിര്‍മിക്കുന്ന മെഗാ പ്രോജക്ടാണ് കല്യാണ്‍ സാംഗ്ച്വര്‍. അക്ഷരനഗരിയിലെ പ്രമുഖ റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ ഒന്നായ കഞ്ഞിക്കുഴിയിലാണ് ഈ പ്രോജക്ട്. അനുപമമായ രൂപകല്‍പ്പനയും അത്യാഡംബരപൂര്‍വം ഒരുക്കിയിട്ടുള്ള നൂതനസംവിധാനങ്ങളും കല്യാണ്‍ സാംഗ്ച്വറിനെ ആകര്‍ഷകമാക്കുന്നു.

മനോഹരമായ ലാന്‍ഡ്സ്‌കേപ്പില്‍, വിശാലമായ 81.9 സെന്റ് പ്ലോട്ടില്‍ ബേസ്മെന്റും ഗ്രൗണ്ട് ഫ്ളോറും കൂടാതെ 18 നിലകളിലായി ഉയരുന്ന ഈ ആഡംബര ഫ്ളാറ്റ് സമുച്ചയത്തില്‍ 90 2& 3 ആഒഗ അപ്പാര്‍ട്ട്മെന്റുകളുണ്ട്. സ്വിമ്മിംഗ് പൂള്‍ വിത്ത് ടോഡ്ലേഴ്സ് പൂള്‍, മള്‍ട്ടി ജിം, പിഎ സിസ്റ്റത്തോടു കൂടിയ എയര്‍കണ്ടീഷന്‍ ചെയ്ത് വലിയ പാര്‍ട്ടി ഹാള്‍, മിനി തീയേറ്റര്‍ തുടങ്ങിയ നൂതന സൗകര്യങ്ങളെല്ലാം ഇതില്‍ ഒരുക്കിയിട്ടുണ്ട്. താമസക്കാരുടെ സുരക്ഷയ്ക്ക് കല്യാണ്‍ പ്രത്യേക പരിഗണന നല്‍കുന്നു. അതുകൊണ്ടുതന്നെ റെറ്റിക്കുലേറ്റഡ് ഗ്യാസ് സപ്ലൈ, ആക്സസ് കണ്‍ട്രോള്‍ സിസ്റ്റം, വീഡിയോ ഡോര്‍ ഫോണ്‍, 24 മണിക്കൂര്‍ സെക്യൂരിറ്റി, സിസിടിവി ക്യാമറ, കെയര്‍ ടെയ്ക്കര്‍ ലോഞ്ച്, അസോസിയേഷന്‍ റൂം പോലുള്ള സംവിധാനങ്ങളെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആഗസ്റ്റില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന ഈ പ്രോജക്ട് ആധുനിക ജീവിതശൈലി ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ചോയ്സ് ആയിരിക്കും.

നെക്സസ്

തൃശൂരില്‍ ചുങ്കത്ത് 57 സെന്റില്‍  ആ +ഏ +9 നിലകളിലായി ഉയരുന്ന നെക്സസില്‍ 65 അപ്പാര്‍ട്ടുമെന്റുകളാണുള്ളത്. സ്വിമ്മിംഗ് പൂള്‍, ഫുള്ളി എക്യുപ്ഡ് ജിം, ഡിസൈനര്‍ എന്‍ട്രസ്, എയര്‍ കണ്ടീഷന്‍ ചെയ്ത ലോബി, ലോഞ്ച്, ക്ലബ് ഹൗസ് തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം അത്യാഡംബരപൂര്‍വം ഇതില്‍ ഒരുക്കുന്നു. 2, 3 ആഒഗ അപ്പാര്‍ട്ട്മെന്റുകളാണ് ഇതിലുള്ളത്. സുരക്ഷാസംവിധാനങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയിട്ടുള്ള പ്രോജക്ടാണിത്. സിസിടിവി ക്യാമറ, 24 മണിക്കൂര്‍ സെക്യൂരിറ്റി, അതിവേഗ എലിവേറ്ററുകള്‍, സീവേജ് ട്രീറ്റ്മെന്റ്, ഇന്റര്‍ കോം ഫെസിലിറ്റി തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. പൊതുഇടങ്ങളും സവിശേഷ ശ്രദ്ധയോടെ ഒരുക്കിയിട്ടുള്ള ഈ പ്രോജക്ട് ഇടത്തരക്കാര്‍ക്കും ലക്ഷ്വറി ആഗ്രഹിക്കുന്നവര്‍ക്കും അനുയോജ്യമാണ്.

ഹെറിറ്റേജ് 

heritage

തൃശൂര്‍ പൂങ്കുന്നത്ത് 72 സെന്റില്‍ ആ +ഏ +19 നിലകളിലായി ഉയരുന്ന കല്യാണ്‍ ഹെറിറ്റേജില്‍ 86 അപ്പാര്‍ട്ട്മെന്റുകളാണ്. 2 & 3 ആഒഗ അപ്പാര്‍ട്ട്മെന്റുകളാണവ. ഡിസൈനര്‍ എന്‍ട്രന്‍സ് ലോബി, സ്വിമ്മിംഗ് പൂള്‍, ജിം, ക്ലബ് ഹൗസ്, പാര്‍ട്ടി ഹാള്‍, സെന്‍ട്രലൈസ്ഡ് ഗ്യാസ് സപ്ലൈ, വീഡിയോ ഡോര്‍ ഫോണ്‍, എന്‍ട്രന്‍സില്‍ സൈ്വപ് കാര്‍ഡോടു കൂടിയ ആക്സസ് കണ്‍ട്രോള്‍, ഗ്യാസ് ലീക്ക് ഡിറ്റെക്ടര്‍, പാനിക് അലാം, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, ബയോഗ്യാസ് പ്ലാന്റ് ഇന്‍സിനറേറ്റര്‍ തുടങ്ങിയ സംവിധാനങ്ങളെല്ലാം ഇതിലുണ്ട്.

അവന്തി

avanthi


    
തിരുവനന്തപുരത്ത് എന്‍എച്ച് ബൈപാസിലുള്ള അവന്തിയില്‍ ആ+ഏ +16 നിലകളിലായി 73 2&3 ആഒഗ അപ്പാര്‍ട്ട്മെന്റുകളുണ്ട്. 55 സെന്റിലുള്ള ഈ പ്രോജക്ടില്‍ ഡിസൈനര്‍ എന്‍ട്രന്‍സ് ലോബി, സ്വിമ്മിംഗ് പൂള്‍, ജിം, ക്ലബ് ഹൗസ്, പാര്‍ട്ടി ഹാള്‍, സെന്‍ട്രലൈസ്ഡ് ഗ്യാസ് സപ്ലൈ, ഡിജിറ്റല്‍ കേബിള്‍ ടിവി പ്രൊവിഷന്‍, ആക്സസ് കണ്‍ട്രോള്‍, ബയോ ഗ്യാസ് പ്ലാന്റ്, ഇന്‍സിനറേറ്റര്‍, കെയര്‍ ടെയ്ക്കര്‍ റൂം, സെക്യൂരിറ്റി/ഡ്രൈവര്‍ക്ക് റെസ്റ്റ് റൂം, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, 24* 7 സെക്യൂരിറ്റി വിത്ത് സിസിടിവി ക്യാമറ, ജനറേറ്റര്‍ ബായ്ക്ക് അപ്പ് ഫോര്‍ സെലക്ടഡ് പോയിന്റ്സ് എന്നിങ്ങനെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നു. 


സഫയര്‍

തിരുവനന്തപുരത്ത് കുടപ്പനക്കുന്ന് പേരൂര്‍ക്കടയില്‍ 56 സെന്റില്‍ ആ+ഏ +16 നിലയിലായി ഉയരുന്ന സഫയറില്‍ 56, 2 & 3 ആഒഗഅപ്പാര്‍ട്ട്മെന്റുകളുണ്ട്. ജിം, ഇന്‍ഡോര്‍ ഗെയിംസ്, റൂഫ് ടോപ് പാര്‍ട്ടി ഏരിയ, സ്വിമ്മിംഗ് പൂള്‍, റെയിന്‍ വാട്ടര്‍ ഹാര്‍വസ്റ്റിംഗ്, ഡിജിറ്റല്‍ കേബിള്‍ ടിവി പ്രൊവിഷന്‍, 24* 7 സെക്യൂരിറ്റി വിത്ത് സിസിടിവി ക്യാമറ, ജനറേറ്റര്‍ ബായ്ക്ക് അപ്പ് ഫോര്‍ സെലക്ടഡ് പോയിന്റ്സ്, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, കെയര്‍ടെയ്ക്കര്‍ റൂം, സെന്‍ട്രലൈസ്ഡ് ഗ്യാസ് സപ്ലൈ, ആക്സസ് കണ്‍ട്രോള്‍, ക്ലബ് ഹൗസ്, പാര്‍ട്ടി ഹാള്‍ എന്നിങ്ങനെയുള്ള സൗകര്യങ്ങള്‍ ഇതിലുണ്ട്.

സെന്‍ട്രം

തിരുവനന്തപുരത്ത് പേട്ടയിലാണ് സെന്‍ട്രം. 46 സെന്റില്‍ ആ + ഏ + 10 നിലകളിലായി ഉയരുന്ന ഈ പ്രോജക്ടില്‍ 36, 3 ആഒഗ അപ്പാര്‍ട്ട്മെന്റുകളാണുള്ളത്. ജിം, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, റൂഫ് ടോപ് പാര്‍ട്ടി ഏരിയ, സ്വിമ്മിംഗ് പൂള്‍, റെയിന്‍ വാട്ടര്‍ ഹാര്‍വെസ്റ്റിംഗ്, സെന്‍ട്രലൈസ്ഡ് ഗ്യാസ് സപ്ലൈ, ഡിജിറ്റല്‍ കേബിള്‍ ടിവി പ്രൊവിഷന്‍, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ജനറേറ്റര്‍ ബായ്ക്ക് അപ്പ് ഫോര്‍ സെലക്ടഡ് പോയിന്റ്സ്, കെയര്‍ ടെയ്ക്കര്‍ റൂം, സെന്‍ട്രലൈസ്ഡ് ഗ്യാസ് സപ്ലൈ, വീഡിയോ ഡോര്‍ ഫോണ്‍, ആക്സസ് കണ്‍ട്രോള്‍, സെക്യൂരിറ്റി/ഡ്രൈവര്‍ക്ക് റെസ്റ്റ് റൂം, 24 *7 സെക്യൂരിറ്റി വിത്ത് സിസിടിവി ക്യാമറ, ക്ലബ് ഹൗസ് തുടങ്ങിയ സംവിധാനങ്ങളെല്ലാം ഒരുക്കുന്നു.

മാര്‍വെല്ല

marvalle

    
കൊച്ചിയില്‍ ഗിരി നഗറിലാണ് മാര്‍വെല്ല. 36 സെന്റില്‍ ആ+ഏ +13 നിലകളിലായി 36 അപ്പാര്‍ട്ട്മെന്റുകള്‍ ഇതിലുണ്ട്. സ്വിമ്മിംഗ് പൂള്‍, ഗെയിംസ് റൂം, ഹെല്‍ത് ക്ലബ്, 24* 7 സെക്യൂരിറ്റി വിത്ത് സിസിടിവി ക്യാമറ, ഇന്റര്‍കോം ഫസിലിറ്റി, റെയിന്‍ വാട്ടര്‍ ഹാര്‍വെസ്റ്റിംഗ്, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ജനറേറ്റര്‍ ബായ്ക്ക് അപ്പ്, സെന്‍ട്രലൈസ്ഡ് ഗ്യാസ് സപ്ലൈ, ഡിജിറ്റല്‍ കേബിള്‍ ടിവി പ്രൊവിഷന്‍, ഡ്രൈവര്‍ക്കും മെയ്ഡിനും കോമണ്‍ ടോയ്ലറ്റ് തുടങ്ങിയ നിരവധി സംവിധാനങ്ങള്‍ ഇതിലുണ്ട്. 
    
കൊച്ചിയിലെ തേവരയില്‍ വാട്ടര്‍ ഫ്രണ്ടേജോടു കൂടിയ പാനോരമാസ് ആണ് കല്യാണ്‍ ഡെവലപ്പേഴ്സിന്റെ അടുത്ത അത്യാഡംബര ഭവന പ്രോജക്ട്. 


     
കൂടുതല്‍ വിവരങ്ങള്‍ക്ക്


Kalyan Developers 
Near Canara Bank Sree Krishna Building 
West Palace Road ,Thrissur 680022
Phone: 0487-2332555 / 2323733
Mobile: +91 9946 785 555 /+91 9946 854 555
Website: www.kalyandevelopers.com
sales@kalyandevelopers.com

ജൂണ്‍ 29, 30 തീയതികളില്‍ ഷാര്‍ജയില്‍ നടക്കുന്ന കേരള പ്രോപ്പര്‍ട്ടി എക്സ്പോയില്‍ കല്യാണ്‍ ഡെവലപ്പേഴ്സിന്റെ സ്റ്റോള്‍ ഉണ്ടായിരിക്കുന്നതാണ്.