രിതാഭമായ പ്രകൃതിയുടെ പ്രശാന്തയില്‍ അല്‍പനേരം ചെലവഴിക്കാന്‍,കുടുംബത്തോടൊപ്പം കടല്‍ത്തീര സൗന്ദര്യം ആസ്വദിക്കാന്‍ ,സൂര്യോദയങ്ങളുടെ വിസ്മയിപ്പിക്കുന്ന മനോഹാരിത കണികണ്ടുണരാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല.ഇത്തരത്തിലൊരു താമസസ്ഥലമെന്ന സ്വപ്‌നം കൊണ്ട് നടക്കുന്നവരാണ് നിങ്ങളെങ്കില്‍ സംശയിക്കേണ്ട ജി ജെ പ്രോപ്പര്‍ട്ടീസ്  ഒരുക്കുന്ന ടൗണ്‍ഷിപ്പുകളിലേക്ക് ധൈര്യമായി കടന്നു ചെന്നോളൂ.പ്രകൃതിയുടെ മടിത്തട്ടില്‍ അത്യന്താധുനിക സൗകര്യങ്ങളുള്ള വില്ലകളും അപാര്‍ട്‌മെന്റുകളും അവിടെ നിങ്ങള്‍ക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്.നിക്ഷേപമെന്ന നിലക്കും സ്വപ്‌നവീടെന്ന നിലക്കും മടികൂടാതെ തെരഞെടുക്കാവുന്ന മനോഹരമായ അപാര്‍ട്‌മെന്റുകളാണ് ജി ജെ പ്രോപ്പര്‍ടീസ് ഒരുക്കുന്നത്.ഒരേ സമയം പ്രകൃതിയുടെ സൗന്ദര്യവും നാഗരികതയുടെ സൗകര്യങ്ങളും അവിടെ നിങ്ങള്‍ക്ക് ലഭ്യമാവും

ജി ജെ പ്രോപ്പര്‍ടീസ്

ആലപ്പുഴയിലെ ചേര്‍ത്തലയില്‍ 2007ല്‍ തുടങ്ങിയ ജി ജെ പ്രോപ്പര്‍ട്ടീസ് റിയല്‍ എസ്റ്റേറ്റ് രംഗത്ത് ചുരുങ്ങിയ സമയത്തിനുള്ളില്‍ പേരെടുത്ത് കഴിഞ്ഞതാണ്.പരമ്പരാഗത ഗ്രാമ സങ്കല്‍പത്തിന്റെ പശ്ചാത്തലത്തില്‍ അത്യന്താധുനിക ടൗണ്‍ഷിപ്പ് എന്ന ആശയം ആദ്യമായി മുന്നോട്ട് വക്കുന്നത് ജി ജെ പ്രോപ്പര്‍ട്ടീസാണ്.ഗ്രാമീണാന്തരീക്ഷത്തിലായിരിക്കുമ്പോഴും അത്യന്താധുനിക നാഗരിക സൗകര്യങ്ങള്‍ ലഭ്യമാവുന്നു എന്നതാണ് ജി ജെ പ്രോപ്പര്‍ട്ടീസൊരുക്കുന്ന ഗാര്‍ഹിക ടൗണ്‍ഷിപ്പുകളുടെ സവിശേഷത.സമാനതകളില്ലാത്ത നിര്‍മ്മാണ നിലവാരവും, നൂതനമായ ഡിസൈനുകളും ഈ ടൗണ്‍ഷിപ്പുകളിലെ വീടുകളെ മികവുറ്റതാക്കുന്നു.

 അന്തസ്സാര്‍ന്ന ജീവിത ശൈലിയും മൂലധനിക്ഷേപത്തിന് അനുയോജ്യമായ പദ്ധതികളുമാണ് ഉപഭോക്താവിന് ജി ജെ പ്രോപ്പര്‍ടീസ് വാഗ്ദ്ധാനം ചെയ്യുന്നത്.

 

ജി ജെ ഗാര്‍ഡന്‍സ്
 

ചേര്‍ത്തലക്കടുത്ത് പട്ടണക്കാട്ടെ പ്രകൃതിരമണീയമായ പ്രദേശത്താണ് ജി ജെ പ്രോപ്പര്‍ട്ടീസിന്റെ ജി ജെ ഗാര്‍ഡന്‍സെന്ന ടൗണ്‍ഷിപ്പ്.ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഇവിടെ.നീന്തല്‍ക്കുളം,ഹെല്‍ത്ത് ക്‌ളബ്ബ് എന്നിവക്കു പുറമെ സായാഹ്നങ്ങള്‍ പ്രക്യതിയോടൊപ്പം ചെലവഴിക്കാനുള്ള ഉദ്യാനവുമുണ്ട്.
6.61 ഏക്കറില്‍ 61 പ്രീമിയം ലക്ഷ്വറി ക്‌ളാസ് അപാര്‍ട്‌മെന്റുകളൊരുക്കി ചുരുങ്ങിയ സമയത്തിനകം ജെ ജെ ഗാര്‍ഡന്‍സ് ,ആലപ്പുഴയിലെ സുപ്രധാന ടൗണ്‍ഷിപ്പായി മാറി.

Gj

ജി ജെ ലാവന്റര്‍
 

 ജി ജെ പ്രോപ്പര്‍ട്ടീസിന്റെ ഏറ്റവും പുതിയ ടൗണ്‍ഷിപ്പ് പദ്ധതിയായ ജി ജെ ലാവന്ററിന്റെ നിര്‍മ്മാണം ആലപ്പുഴയിലെ ചേര്‍ത്തലയില്‍ പുരോഗമിക്കുകയാണ്.40 അപാര്‍ട്‌മെന്റുകളും 22 വില്ലകളും ആലപ്പുഴയുടെ കായല്‍ മനോഹാരിത യുടെ പശ്ചാത്തലത്തില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു്.1004 ചതരശ്ര അടിയില്‍ 2 ബെഡ്‌റൂം ആപാര്‍ട്‌മെന്റുകളും, 1200 സ്‌ക്വയര്‍ ഫീറ്റില്‍ 3 ബെഡ്‌റൂം അപാര്‍ട്‌മെന്റുകളുമാണ് ടൗണ്‍ഷിപ്പില്‍.1616 മുതല്‍ 2203 സ്‌ക്വയര്‍ഫീറ്റ് വരെയുള്ള വൈവിധ്യമാര്‍ന്ന വില്ലകളുമുണ്ട് ഇവിടെ.

 കാറ്റും വെളിച്ചവും നിറഞ്ഞവയും, ആര്‍ക്കിടെക്ച്ചര്‍ മികവ് ,ഇന്റീരിയര്‍ വൈദഗ്ധ്യം എന്നിവ ഒത്തുചേര്‍ന്നവയുമായിരിക്കും ഈ ഫ്‌ളാറ്റുകളും വില്ലകളും.പണിപൂര്‍ത്തിയാവുന്നതോടെ ആലപ്പുഴ കൊച്ചി മേഖലകളിലെ ഏറ്റവും മികവാര്‍ന്ന ടൗണ്‍ഷിപ്പായി ജി ജെ ലാവന്റര്‍ മാറുമെന്ന കാര്യത്തില്‍ സംശയമില്ല.

ഷാര്‍ജയില്‍ ജൂണ്‍ മാസം 29,30 തിയ്യതികളില്‍ നടക്കുന്ന മാതൃഭൂമി.കോം സംഘടിപ്പിക്കുന്ന കേരള പ്രോപ്പര്‍ടി എക്‌സ്‌പോയില്‍ ജി ജെ പ്രോപ്പര്‍ട്ടീസിന്റെ സ്റ്റാളുമുണ്ടായിരിക്കും

കൂടുതല്‍ വിവരങ്ങള്‍ക്ക്

9846822255,8589025633 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.

www.gjproperties.net