doorലയാളികളുടെ വീടുകളില്‍ തടിക്ക് ഗണ്യമായ പ്രധാന്യമുണ്ട്. എന്നാല്‍ നല്ല തടിയുടെ ദൗര്‍ലഭ്യം, കൂടിയ തടിവില, ഉയര്‍ന്ന പണിക്കൂലി, വിദഗ്ധരായ തടിപ്പണിക്കാരുടെ കുറവ്, അവിദഗ്ധമായി നിര്‍മിച്ചാല്‍ പൂട്ടുകള്‍ക്കുണ്ടാകുന്ന ഉറപ്പില്ലായ്മ തുടങ്ങിയവയെല്ലാം വീടുനിര്‍മാണത്തിന്റെ സമയത്ത് മലയാളികളെ അലട്ടുന്ന പ്രശ്നങ്ങളാണ്. ഇതിനുള്ള ഉത്തമമായ പരിഹാരം എന്ന നിലയില്‍ അതിനൂതനമായ സ്റ്റീല്‍ ഡോറുകളുമായി വിപണിയിലെത്തിയതാണ് ക്യുറാസ് ഡോര്‍സ്. ആകര്‍ഷകമായ ഡിസൈനില്‍ മികവുറ്റ വാതിലുകളുമായി വന്ന ക്യുറാസ് ഡോറുകള്‍ പെട്ടെന്നുതന്നെ വിപണി കീഴടക്കുകയും ചെയ്തു. 

സവിശേഷത

  • ക്യുറാസ് ഡോറുകള്‍ പരമ്പരാഗത രീതിയിലുള്ള വുഡന്‍ ഡോറുകളുടെ നിറങ്ങളില്‍ ലഭിക്കുന്നു. തേക്ക്, ഈട്ടി, മഹാഗണി എന്നിങ്ങനെ വൈവിധ്യമുള്ള നിറങ്ങളില്‍ നിന്ന് ഇഷ്ടമുള്ളവ തെരഞ്ഞെടുക്കാം. ഇന്റര്‍നാഷണല്‍ ഡിസൈന്‍ ഇവയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.  
  • ക്യുറാസ് വാതിലുകള്‍ തുറക്കുമ്പോള്‍ ഒരിക്കലും സ്റ്റീല്‍ അലമാര തുറക്കുമ്പോഴുള്ള ക്രാക്കിംഗ് സൗണ്ട് കേള്‍ക്കില്ല. സ്റ്റീലിന്റെ പാളികള്‍ക്കിടയില്‍ 0.1- 0.8 മില്ലിമീറ്റര്‍ കനത്തില്‍ ഹണീകോമ്പ് നിറയ്ക്കുന്നുണ്ട്. അതിനാല്‍ തടിയുടെ വാതില്‍ തുറക്കുമ്പോഴുള്ള ശബ്ദമാണ് ഇവ തുറക്കുമ്പോള്‍ ഉണ്ടാകുക. 
  • അങ്ങേയറ്റം വികസിതമായ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് നിര്‍മിച്ച ക്യുറാസ് ഡോറുകളുടെ താഴ് പൂട്ടുമ്പോള്‍ മറ്റ് 11 പോയന്റുകളില്‍ ഡബിള്‍ ലോക്ക് വീഴുന്നു.  അതിലെ ആന്റി തെഫ്റ്റ് ലോക്കിംഗ് സിസ്റ്റം വീടുകള്‍ക്ക് അതീവ സുരക്ഷ നല്‍കുന്നു. 
  • ഇന്റര്‍നാഷണല്‍ സ്റ്റാന്റേര്‍ഡിന് അനുസൃതമായി ഗാല്‍വനൈസ്ഡ് സ്റ്റീലില്‍ നിന്ന് നിര്‍മിച്ചിട്ടുള്ള ഇന്ത്യയിലെ ആദ്യത്തെ സ്റ്റീല്‍ ഡോറുകളാണ് ക്യുറാസ് ഡോറുകള്‍. ഡോര്‍ ഹിഞ്ചസും ഡോര്‍ സില്ലും സ്റ്റെയിന്‍ലെസ് സ്റ്റീലുകൊണ്ട് നിര്‍മിച്ചിരിക്കുന്നതിനാല്‍ ദ്രവിക്കില്ല, വാതിലുകള്‍ക്ക് ഈട് കൂടുകയും ചെയ്യും. 
  • ക്യുറാസ് ഡോറുകള്‍ക്ക് വുഡണ്‍ ഡോറുകളേക്കാള്‍ 30- 40 ശതമാനം വരെ വില കുറവാണ്. ലോക്കിംഗ് സിസ്റ്റവും ഇന്‍ബില്‍റ്റായ പെല്‍മെറ്റും എല്ലാം അതിനെ തടിയുടെ വാതിലുകളെക്കാള്‍ മൂല്യമുള്ളതാക്കുന്നു.

പുതുമയുള്ള ഡിസൈനുകളില്‍ ഈടുറ്റതും ഗുണമേന്മയുള്ളതുമായ വാതിലുകള്‍ ലഭ്യമാക്കുന്നതിനാല്‍ ക്യുറാസിന് മെട്രോ സിറ്റികളില്‍ മാത്രമല്ല, മറ്റു നഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം ആവശ്യക്കാരുണ്ട്. മാറിവരുന്ന ജീവിതശൈലിക്കും കാഴ്ചപ്പാടുകള്‍ക്കും അനുസൃതമായി മികച്ച ഉല്‍പ്പന്നങ്ങള്‍ നല്‍കാനായി വിപുലമായ രീതിയില്‍ മാര്‍ക്കറ്റ് റിസേര്‍ച്ച് നടത്തുന്ന കമ്പനി മാര്‍ക്കറ്റിംഗിലും ബ്രാന്‍ഡ് മാനേജ്മെന്റിലും ശ്രദ്ധ പുലര്‍ത്തുന്നു. ഗുണമേന്മക്കൊപ്പം വില്‍പനാന്തര സേവനത്തിലും ഇവര്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തുന്നുണ്ട്.   door

വൈവിധ്യമുള്ള ഡിസൈനുകളിലും നിറങ്ങളിലും ലഭിക്കുന്ന ക്യുറാസ് തടി കൊണ്ട് നിര്‍മിച്ചിട്ടുള്ള ഡോറുകളുടെ മാതൃകയിലാണ് വിപണിയില്‍ എത്തുന്നത്. വളരെ ഉയര്‍ന്ന ഊഷ്മാവില്‍ വുഡന്‍ ഡിസൈനുകള്‍ ഇതിലേക്ക് ലാമിനേറ്റ് ചെയ്യുന്നു. വാതിലുകള്‍ യുവി പ്രൊട്ടക്ടഡാണ്. അവ അങ്ങേയറ്റം ഈടുറ്റതാണ്. ലോക്കിംഗ് സിസ്റ്റത്തിന് അഞ്ച് വര്‍ഷം വാറന്റിയുണ്ട്. ക്യുറാസ് പിവിസി ഡോറുകള്‍ ഓഫീസ് റൂമുകള്‍ക്കും മനോഹരമായ ബാത്റൂമുകള്‍ക്കും അനുയോജ്യമാണ്. സ്റ്റീല്‍ ഡോറുകള്‍, ഡെക്കറേറ്റിവ് ഡോറുകള്‍, യുവി പ്രൊട്ടക്ടഡ് ഡോറുകള്‍, മെലാമിന്‍ ഡോറുകള്‍, പാനല്‍ വുഡ് ഡോറുകള്‍ തുടങ്ങി പല തരത്തിലുള്ള ഡോറുകള്‍ ക്യുറാസില്‍ നിന്നും തെരഞ്ഞെടുക്കാം. ഏത് എഞ്ചിനീയറിംഗ് സൈസിലും ഇവ ലഭ്യമാണ്. 

ജൂണ്‍ 29-30 തീയതികളില്‍ ഷാര്‍ജയില്‍ നടക്കുന്ന കേരള പ്രോപ്പര്‍ട്ടി എക്സ്പോയില്‍ ക്യുറാസ് ഡോര്‍സിന്റെ സ്റ്റോള്‍ ഉണ്ടായിരിക്കുന്നതാണ്.  

കൂടുതല്‍ വിവരങ്ങള്‍ക്ക്

Cuirass doors Pvt. Ltd
Calicut-08, Kerala 
Kerala, Karnataka , Tamil Nadu, Andhra pradesh, Telengana
Web: www.cuirassdoors.com
e-mail: sales@cuirassdoors.com
Toll free- 1800 833 5575

Cuirass doors- Profile