Cheloor builders-വനനിര്‍മാണ രംഗത്ത് 23 വര്‍ഷത്തെ പാരമ്പര്യമുണ്ട് ചേലൂര്‍ ബില്‍ഡേഴ്സിന്. തൃപ്രയാറിലെ പുരാതനമായ ചേലൂര്‍ മനയുടെ പെരുമ പേറുന്ന ചേലൂര്‍ ബില്‍ഡേഴ്സ് കേരളീയതയും ആധുനികതയും കൈകോര്‍ക്കുന്ന നിര്‍മാണ രീതിയിലൂടെ തലമുറകള്‍ക്ക് പ്രചോദനമാകുന്ന ഭവനങ്ങളാണ് കൈമാറുന്നത്. റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റുകള്‍ക്കു പുറമേ കൊമേഴ്സ്യല്‍ കോംപ്ലക്സുകള്‍, കല്യാണമണ്ഡപങ്ങള്‍, മൂവി ഹൗസുകള്‍ തുടങ്ങി നിരവധി മേഖലകളില്‍ ഇതിനകം ഇവര്‍ സാന്നിധ്യമുറപ്പിച്ചിട്ടുണ്ട്. തൃശൂരിലും ഗുരുവായൂരിലും കൊച്ചിയിലുമാണ് ചേലൂരിന്റെ റസിഡന്‍ഷ്യല്‍ പ്രോജക്ടുകള്‍. തൃശൂരിലെ പ്രശസ്തമായ രാംദാസ് തീയേറ്ററും ഗുരുവായൂരിലെ ദേവകി സിനിമാസും ഇവരുടേതാണ്.

ഉപഭോക്താക്കളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും മുന്‍നിര്‍ത്തി ഗുണമേന്മയില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ അഴകൊത്ത ഭവനങ്ങള്‍ നിര്‍മിച്ചുനല്‍കുന്നു ചേലൂര്‍ ബില്‍ഡേഴ്സ്. 23 വര്‍ഷത്തെ അനുഭവസമ്പത്തുള്ളതുകൊണ്ട് തന്നെ ഉപഭോക്താക്കള്‍ക്ക് എന്താണ് വേണ്ടതെന്ന് ഇവര്‍ക്ക് കൃത്യമായി അറിയാം. വിവിധ മേഖലകളില്‍ വൈഗദ്ധ്യമുള്ളതിനാല്‍ രൂപകല്‍പ്പനയില്‍ മാത്രമല്ല, നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലും അതിനുശേഷവും ഉപഭോക്താക്കള്‍ക്ക് ആവശ്യമായ സഹായങ്ങളെല്ലാം ചെയ്തുകൊടുക്കാനും അവരെക്കൊണ്ട് ഏറ്റവും ഉചിതമായ തീരുമാനങ്ങള്‍ എടുപ്പിക്കാനും ചേലൂര്‍ ബില്‍ഡേഴ്സിന് സാധിക്കുന്നു. സത്യസന്ധതയും ആത്മാര്‍ത്ഥതയും നയമായി സ്വീകരിച്ചിട്ടുള്ള ചേലൂര്‍ ബില്‍ഡേഴ്സ് ഉപഭോക്താക്കളുടെ വിശ്വാസ്യത നേടിയെടുത്ത കമ്പനിയാണ്. താങ്ങാവുന്ന വിലയില്‍ അധികമൂല്യവുമുള്ള ഭവനങ്ങളാണ് ഇവര്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുന്നത്. ചേലൂര്‍ ബില്‍ഡേഴ്സിന്റെ പുതിയ പ്രോജക്ടുകള്‍ പരിചയപ്പെടാം.

ചേലൂര്‍ കൃഷ്ണപാലസ്, കൊച്ചി


കൊച്ചിയിലെ കലൂരില്‍ 70 സെന്റില്‍ ഒരുക്കിയിരിക്കുന്ന കൃഷ്ണപാലസില്‍ 12 നിലകളിലായി 44 റെഡി ടു ഒക്യുപൈ ലക്ഷ്വറി അപ്പാര്‍ട്ട്മെന്റുകളുണ്ട്. എല്ലാം 3 BHK അപ്പാര്‍ട്ട്മെന്റുകളാണ്. നിര്‍മാണം പൂര്‍ത്തിയായ ഈ പ്രോജക്ടില്‍ റൂഫ് ടോപ് സ്വിമ്മിംഗ് പൂള്‍ പോലുള്ള സൗകര്യങ്ങളും വീഡിയോ ഡോര്‍ കോളിംഗ് പോലുള്ള ആധുനിക സംവിധാനങ്ങളുമുണ്ട്. മികച്ച ലൊക്കേഷന്‍, ന്യായമായ വില, പ്രശാന്തമായ അന്തരീക്ഷം, കൊച്ചിയിലെ പ്രധാന ഇടങ്ങളിലേക്കെല്ലാം എളുപ്പത്തില്‍ എത്തിച്ചേരാനുള്ള സൗകര്യം എന്നിവയെല്ലാം ഈ പ്രോജക്ടിന്റെ മൂല്യം വര്‍ധിപ്പിക്കുന്നു.  

ചേലൂര്‍ എല്‍ഡൊറാഡോ, കൊച്ചികാക്കനാട് കിന്‍ഫ്ര പാര്‍ക്കിനടുത്ത് ഹരിതാഭമായ അന്തരീക്ഷത്തില്‍ നിര്‍മിച്ചിരിക്കുന്ന എല്‍ഡൊറോഡോ ആധുനിക സൗകര്യങ്ങളെല്ലാമുള്ള ലക്ഷ്വറി അപ്പാര്‍ട്ട്മെന്റ് പ്രോജക്ടാണ്. നല്ല വായുസഞ്ചാരമുള്ള, മനോഹരമായി രൂപകല്‍പ്പന ചെയ്ത വിശാലമായ മുറികള്‍ ഇതിന്റെ സവിശേഷതയാണ്. നിര്‍മാണം പൂര്‍ത്തിയായ, റെഡി ടു ഒക്യുപൈ വിഭാഗത്തിലുള്ള ഈ പ്രോജക്ടില്‍ 15 നിലകളിലായി 55 3BHK അപ്പാര്‍ട്ട്മെന്റുകളാണുള്ളത്. ഇതില്‍ സ്വിമ്മിംഗ് പൂള്‍, ജിം, കിഡ്സ് പ്ലേ ഏരിയ, ഡ്രൈവേഴ്സ് റൂം തുടങ്ങിയ അമനിറ്റീസ് എല്ലാം ഒരുക്കിയിട്ടുണ്ട്. 

ചേലൂര്‍ ഐറി, തൃശൂര്‍തൃശൂരില്‍ അയ്യന്തോളിലാണ് ചേലൂര്‍ ഐറി എന്ന റെസിഡന്‍ഷ്യല്‍ പ്രോജക്ട് ഉയരുന്നത്. 11 നിലകളിലായി ആകെ 53 അപ്പാര്‍ട്ട്മെന്റുകളാണ് ഇതിലുളളത്. അതില്‍ 2, 3 BHK അപ്പാര്‍ട്ട്മെന്റുകളുണ്ട്. ഒരു നിലയില്‍ അഞ്ച് അപ്പാര്‍ട്ട്മെന്റ്ുകള്‍ വീതം ഉണ്ടായിരിക്കും. ലോഞ്ചിംഗ് കഴിഞ്ഞ ഈ പ്രോജക്ടിന്റെ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് വാഹനത്തില്‍ 10 മിനിറ്റുകൊണ്ട് എത്താവുന്ന ദൂരമേ ചേലൂര്‍ ഐറിയിലേക്കുള്ളു. പ്രശസ്തമായ സ്‌കൂളുകളും കോളജുകളും ആശുപത്രികളും ആരാധനാലയങ്ങളും കളക്ട്രേറ്റും ഒക്കെ ഇതിനടുത്തായിട്ടുണ്ട്. 

ചേലൂര്‍ കൃഷ്ണപ്രസാദം, ഗുരുവായൂര്‍


ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്നും വെറും 300 മീറ്റര്‍ മാത്രം ദൂരത്തിലുള്ള കൃഷ്ണപ്രസാദത്തില്‍ 63 അപ്പാര്‍ട്ട്മെന്റുകളുണ്ട്. 1,2 BHK അപ്പാര്‍ട്ട്മെന്റുകളാണവ. ഈ പ്രോജക്ടും റെഡി ടു ഒക്യുപൈ ആണ്. ഗുരുവായൂര്‍ ഈസ്റ്റ് നടയിലുള്ള കൃഷ്ണപ്രസാദത്തിലും ആധുനിക സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്.

ചേലൂര്‍ ഗ്രീന്‍ ടെറസ്, തൃശൂര്‍


ചേലൂര്‍ ബില്‍ഡേഴ്സിന്റെ അപ്കമിംഗ് പ്രോജക്ടാണിത്. ഇപ്പോള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ന്യൂ ലോഞ്ച് ഓഫര്‍ ലഭിക്കുന്നതാണ്. തൃശൂരില്‍ ചേറൂരിലായിരിക്കും ഈ പ്രോജക്ട്.
   

കഴിഞ്ഞ 23 വര്‍ഷത്തിനുള്ളില്‍ മുപ്പതിലേറെ പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കിയിട്ടുള്ള ചേലൂര്‍ ബില്‍ഡേഴ്സ്, ഗുരുവായൂരിലേയും തൃശൂരിലെയും ഏറ്റവും അനുഭവസമ്പന്നരായ ബില്‍ഡേഴ്സില്‍ ഒന്നാണ്. വിവിധ ഇടങ്ങളിലായി 2500ലധികം സംതൃപ്തരായ ഉപഭോക്താക്കള്‍ ഇവര്‍ക്കുണ്ട്. അഴകും ആധുനികതയും തുടിക്കുന്ന ചേലൂര്‍ ഭവനങ്ങളില്‍ 1500ലധികം കുടുംബങ്ങള്‍ സസന്തോഷം താമസിക്കുന്നുണ്ട്.   

      

കൂടുതല്‍ വിവരങ്ങള്‍ക്ക്
Cheloor Residency, Sankarankulangara Jn, Punkunnam, Thrissur - 680 002, Kerala, In-dia.
Tel : + 91- 487 - 2388168, 2388180
Website : www.cheloor.com

ജൂണ്‍ 29, 30 തീയതികളില്‍ ഷാര്‍ജയില്‍ നടക്കുന്ന കേരള പ്രോപ്പര്‍ട്ടി എക്സ്പോയില്‍ ചേലൂര്‍ ബില്‍ഡേഴ്സിന്റെ സ്റ്റോള്‍ ഉണ്ടായിരിക്കുന്നതാണ്. 

Content Highlight: Cheloor builders profile kerala property expo