രു ദിവസം അമ്പലത്തില്‍ തൊഴാനെത്തുന്ന ഭക്തരുടെ കണക്കെടുത്താല്‍, ഇന്ത്യയിലെ ഏറ്റവും വലിയ ഹൈന്ദവക്ഷേത്രങ്ങളിലൊന്നാണ് ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം. ദിനംപ്രതി അരലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ ഗുരുവായൂരപ്പന്റെ സന്നിധിയിലെത്തുന്നു. ശുഭമുഹൂര്‍ത്തമുള്ള ദിവസങ്ങളില്‍ ഇവിടെ ഇരുനൂറിനടുത്ത് കല്യാണങ്ങള്‍ നടക്കുന്നു. അതിനു പുറമേയാണ് ചോറൂണുകള്‍ക്കും വഴിപാടുകള്‍ക്കുമായി വരുന്നവര്‍. 

Bhavanam builders

ഇത്രയേറെ ഭക്തജനത്തിരക്കുള്ള ക്ഷേത്രനഗരിയില്‍ വാടകയ്ക്കു നല്‍കാന്‍ ഒരു വീടോ അപ്പാര്‍ട്ട്മെന്റോ ഉണ്ടെങ്കില്‍ അതിലൂടെ ലഭിക്കുന്ന വരുമാനം എത്രയധികമായിരിക്കും. സാധാരണ അപ്പാര്‍ട്ട്മെന്റിനു പകരം ഒരു സര്‍വീസ് ഹോട്ടല്‍ അപ്പാര്‍ട്ട്മെന്റാണ് സ്വന്തമായുള്ളതെങ്കില്‍ നിങ്ങള്‍ വാടകക്കാരെ കണ്ടെത്തേണ്ട, അതില്‍ ആരും താമസിച്ചില്ലെങ്കിലും മാസംതോറും വാടക നിങ്ങളുടെ പോക്കറ്റിലെത്തും. അതായത്, ഒരിക്കല്‍ പണമിറക്കിയാല്‍ എന്നും വരുമാനം തരുന്ന മികച്ചൊരു നിക്ഷേപ മാര്‍ഗമാണ് സര്‍വീസ് ഹോട്ടല്‍ അപ്പാര്‍ട്ട്മെന്റുകള്‍. ഗുരുവായൂരില്‍ ഇത്തരത്തില്‍ ഒരു സര്‍വീസ് ഹോട്ടല്‍ അപ്പാര്‍ട്ട്മെന്റ് സ്വന്തമാക്കാന്‍ സുവര്‍ണാവസരമൊരുക്കുകയാണ് ഭവനം ബില്‍ഡേഴ്സ്. 

ഭവനം റീജന്‍സി

 

ഗുരുവായൂരില്‍ ദിനംപ്രതി എത്തുന്ന അതിഥികളെ മുന്നില്‍ക്കണ്ടാണ് ഭവനം ബില്‍ഡേഴ്സിന്റെ പുതിയ പ്രോജക്ടായ ഭവനം റീജന്‍സി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതിലെ അപ്പാര്‍ട്ട്മെന്റുകളെല്ലാം പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്തതും ഫുള്ളി ഫര്‍ണിഷ്ഡുമാണ്. ഗുരുവായൂരില്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനടുത്തായി നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ഈ പ്രോജക്ട് മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. 

bhavanm builders

ക്ഷേത്ര ദര്‍ശനത്തിനും അനുബന്ധ ചടങ്ങുകള്‍ക്കുമായി വരുന്നവര്‍ക്ക് ആവശ്യമായ നൂതന സൗകര്യങ്ങളെല്ലാം ഇതിലുണ്ട്. ബെയ്സ്മെന്റില്‍ കാര്‍ പാര്‍ക്കിംഗും ഗ്രൗണ്ട് ഫ്ളോറില്‍ ബാങ്കറ്റ് ഹോള്‍, റസ്റ്ററന്റ്, കോഫി ഷോപ്പ്, വിസിറ്റേഴ്സ് ലോഞ്ച്, ഓഫീസ് എന്നീ സംവിധാനങ്ങളും ഒരുക്കിയിരിക്കുന്നു. ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ്, ഫോര്‍ത്ത് ഫ്ളോറുകളില്‍ അപ്പാര്‍ട്ട്മെന്റുകളാണുള്ളത്. ഇക്കൂട്ടത്തില്‍ സ്റ്റുഡിയോ അപ്പാര്‍ട്ട്മെന്റുകളും 1 & 2 BHK അപ്പാര്‍ട്ട്മെന്റുകളുമുണ്ട്. ഫോര്‍ത്ത് ഫ്ളോറില്‍ മീറ്റിംഗ് ഹോളും ഫിഫ്ത്ത് ഫ്ളോറില്‍ വെഡിംഗ് ഹോളുമുണ്ട്. ഇവിടെ താമസിക്കുന്നവര്‍ക്കായി ഹെല്‍ത് ക്ലബ്, ഹൈ സ്പീഡ് പാസഞ്ചര്‍ ലിഫ്റ്റ്, സര്‍വീസ് ലിഫ്റ്റ്, ലിഫ്റ്റിനും കോമണ്‍ ഏരിയ്യ്ക്കും യൂണിറ്റുകള്‍ക്കും ജനറേറ്റര്‍ ബായ്ക്ക് അപ്പ്, വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ്, ഡ്രൈവര്‍മാര്‍ക്കുള്ള റൂം, റസ്റ്റ് റൂം, 24 മണിക്കൂര്‍ സെക്യൂരിറ്റി, ഇന്റര്‍കോം അസിസ്റ്റന്‍സ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്.

സര്‍വീസ് ഹോട്ടല്‍ അപ്പാര്‍ട്ട്മെന്റുകള്‍: നിക്ഷേപവും വരുമാനമാര്‍ഗവും

 

'സര്‍വീസ് അപ്പാര്‍ട്ട്മെന്റുകള്‍ വാങ്ങിയാല്‍ അതില്‍ വാടകക്കാരെ കിട്ടിയില്ലെങ്കിലോ' എന്ന സംശയം പലര്‍ക്കുമുണ്ട്. അതിനാല്‍ സര്‍വീസ് ഹോട്ടല്‍ അപ്പാര്‍ട്ട്മെന്റുകളുടെ പ്രവര്‍ത്തനരീതി വിശദമാക്കാം.

പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത, ഫുള്ളി ഫര്‍ണിഷ്ഡായ അപ്പാര്‍ട്ട്മെന്റുകളാണ് ഭവനം ബില്‍ഡേഴ്സ് നിര്‍മിച്ചു വില്‍ക്കുന്നത്. അതിലൊന്ന് നമ്മള്‍ വാങ്ങുമ്പോള്‍ അത് നമ്മുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കുന്നു. അതിനു ശേഷം ആ അപ്പാര്‍ട്ട്മെന്റ് നമ്മളില്‍ നിന്നും ഭവനം ബില്‍ഡേഴ്സ് ലീസിനു വാങ്ങുന്നു. അവയെല്ലാം ദിവസ അടിസ്ഥാനത്തില്‍ വാടകയ്ക്കു നല്‍കുന്നു. അങ്ങനെ കിട്ടുന്ന വാടകയില്‍ നിന്നുള്ള ലാഭം, എല്ലാ ഫ്ളാറ്റ് ഉടമകള്‍ക്കുമായി ഓരോരുത്തരുടെയും അപ്പാര്‍ട്ട്മെന്റിന്റെ വിസ്തീര്‍ണത്തിന് ആനുപാതികമായി മാസം തോറും വീതിച്ചു നല്‍കുന്നു. ഇത്തരത്തിലാണ് സര്‍വീസ് ഹോട്ടല്‍ അപ്പാര്‍ട്ട്മെന്റുകളുടെ പ്രവര്‍ത്തനം.

ഭവനം റീജന്‍സിയെക്കുറിച്ച് പറഞ്ഞാല്‍, അതില്‍ ആകെ 60 ഫ്ളാറ്റുകളാണുള്ളത്. ദിവസ അടിസ്ഥാനത്തില്‍ വാടകയ്ക്ക് കൊടുക്കുമ്പോള്‍ കിട്ടുന്ന തുകയില്‍ നിന്ന് അതത് മാസം ചെലവായ തുക കുറയ്ക്കുമ്പോള്‍ കിട്ടുന്ന തുകയാണ് ഓരോ ഉടമയുടെയും അപ്പാര്‍ട്ട്മെന്റിന്റെ വിസ്തീര്‍ണത്തിന് ആനുപാതികമായി വിഭജിച്ച് നല്‍കുന്നത്. സ്വന്തം അപ്പാര്‍ട്ട്മെന്റ് വാടകയ്ക്ക് പോയാലും ഇല്ലെങ്കിലും എല്ലാ മാസവും ഉടമകള്‍ക്ക് വാടക ഇനത്തില്‍ വരുമാനം ലഭിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള സ്‌കീമോടു കൂടിയ പ്രോജക്ടാണ് ഭവനം റീജന്‍സി. അതുകൊണ്ടാണ് ഇത് ഒരേ സമയം നിക്ഷേപവും വരുമാനവും നല്‍കുന്ന പ്രോജക്ടാകുന്നത്.

bhavanam builders

ഭവനം ബില്‍ഡേഴ്സിന്റെ നിര്‍മാണം പൂര്‍ത്തിയായ അപ്പാര്‍ട്ട്മെന്റുകള്‍ ഭവനം വില്ല, സുപ്രസന്ന അപ്പാര്‍ട്ട്മെന്റ്സ്, നിരഞ്ജന അപ്പാര്‍ട്ട്മെന്റ്സ്, നീലാഞ്ജനം അപ്പാര്‍ട്ട്മെന്റ്സ് എന്നിവയാണ്. നാലാമത്തെ പ്രോജക്ടായ നീലാഞ്ജനത്തില്‍ അഞ്ച് ഫ്ളാറ്റുകള്‍ ഒഴികെ ബാക്കിയെല്ലാം വിറ്റുകഴിഞ്ഞു. ഇവരുടെ പ്രോജക്ടുകളെല്ലാം ഗുരുവായൂര്‍ അമ്പലത്തിനടുത്താണ്, ഗുരുവായൂര്‍ മുനിസിപ്പല്‍ ഏരിയയിലുമാണ്.

 ഗുരുവായൂരില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ആദ്യമായി സര്‍വീസ് ഹോട്ടല്‍ അപ്പാര്‍ട്ട്മെന്റ് എന്ന ആശയം തനതായ മാതൃകയില്‍ നടപ്പാക്കിയത് ഭവനം ബില്‍ഡേഴ്സാണ്. റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റുകളെ സര്‍വീസ് അപ്പാര്‍ട്ടുമെന്റുകളാക്കി മാറ്റി വാടകയ്ക്കു നല്‍കുന്ന രീതി ഗുരുവായൂരിലുണ്ടെങ്കിലും പൂര്‍ണമായും സര്‍വീസ് ഹോട്ടല്‍ അപ്പാര്‍ട്ട്മെന്റുകള്‍ പ്രാവര്‍ത്തികമാക്കിയത് ഭവനം ബില്‍ഡേഴ്സാണെന്ന് ഡയറക്ടര്‍ അബ്ദുള്‍ റഷീദ് പറയുന്നു. ഗുരുവായൂര്‍ ബില്‍ഡേഴ്സ് ഫോറത്തിന്റെ സെക്രട്ടറിയാണ് അദ്ദേഹം.

bhavanam builders

ഗുരുവായൂരിലെ ബില്‍ഡര്‍മാരില്‍ വിശ്വാസ്യത നേടിയ ബ്രാന്‍ഡുകളില്‍ മുന്‍നിരയിലുണ്ട് ഭവനം ബില്‍ഡേഴ്സ്. കെട്ടിട നിര്‍മാണത്തിനായി ബ്രാന്‍ഡഡ് പ്രോഡക്ടുകള്‍ മാത്രമേ ഇവര്‍ ഉപയോഗിക്കാറുള്ളു. ഇതുവരെ പൂര്‍ത്തിയാക്കിയ പ്രോജക്ടുകളെല്ലാം നിശ്ചിത സമയത്തുതന്നെ ഉപഭോക്താക്കള്‍ക്കു കൈമാറിയിട്ടുണ്ട്. ഗുണമേന്മയ്ക്കും കൃത്യസമയത്തെ കൈമാറ്റത്തിനും പുറമേ മികച്ച വില്‍പ്പനാനന്തര സേവനവും ഇവരുടെ സവിശേഷതയാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക്

 

ഭവനം ബില്‍ഡേഴ്സ്
കെഎസ്ഈബി സബ് സ്റ്റേഷന് എതിര്‍വശം
തൈക്കാട് ജംഗ്ഷന്‍, തൈക്കാട്
ഗുരുവായൂര്‍, തൃശൂര്‍- 680104
ഫോണ്‍- 04872560027, 9846848847
ഇമെയില്‍-bavanamgvr@gmail.com, info@bhavanambuildres.com, 
വെബ്സൈറ്റ്-www.bhavanambuilders.com

ജൂണ്‍ 29- 30 തീയതികളില്‍ ഷാര്‍ജയില്‍ നടക്കുന്ന കേരള പ്രോപ്പര്‍ട്ടി എക്സ്പോയില്‍ ഭവനം ബില്‍ഡേഴ്സിന്റെ സ്റ്റോള്‍ ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്