ഗുരുവായൂരിലെ ആദ്യത്തെ അപ്പാര്‍ട്ട്മെന്റ്, ആദ്യത്തെ ഇന്റഗ്രേറ്റഡ് കമ്മ്യൂണിറ്റി ടൗണ്‍ഷിപ്പ്, ആദ്യത്തെ ഷോപ്പിംഗ് മാള്‍, തൃശൂരിലെ ആദ്യത്തെ ഡിസൈനര്‍ വില്ലകള്‍, ആദ്യത്തെ സ്‌കാന്റനേവിയന്‍ കോണ്‍സെപ്റ്റിലുള്ള അപ്പാര്‍ട്ട്മെന്റ് പ്രോജക്ട്... ഗുരുവായൂരിലും തൃശൂരിലും നൂതന ആശയങ്ങള്‍ ആദ്യമായി അവതരിപ്പിച്ച ബെവേര്‍ലി പ്രോപ്പര്‍ട്ടീസിന്റേതാണ് ഈ സിഗ്‌നേച്ചര്‍ പ്രോജക്ടുകളെല്ലാം. 


    
മയൂര അപ്പാര്‍ട്ട്മെന്റ്സിലൂടെ ഗുരുവായൂരില്‍ ആദ്യമായി അപ്പാര്‍ട്ട്മെന്റ് കോണ്‍സെപ്റ്റ് അവതരിപ്പിച്ച ഈ ഗ്രൂപ്പിന് ഭവനനിര്‍മാണ രംഗത്ത് 26 വര്‍ഷത്തെ അനുഭവസമ്പത്തുണ്ട്. കഴിഞ്ഞ 12 വര്‍ഷമായി സിഗ്‌നേച്ചര്‍ പ്രോജക്ടുകളിലാണ് ഇവര്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതുകൊണ്ടുതന്നെ മധ്യകേരളത്തിന് പുതിയ ലൈഫ്സ്‌റ്റൈല്‍ പരിചയപ്പെടുത്തുകയാണ് ബെവേര്‍ലി പ്രോപ്പര്‍ട്ടീസ്. 

റിവാന്റ

തൃശൂരില്‍ ബവേര്‍ലി പ്രോപ്പര്‍ട്ടീസ് ഒരുക്കുന്ന റിവാന്റ എന്ന അള്‍ട്രാ പ്രീമിയം ലക്ഷ്വറി അപ്പാര്‍ട്ട്മെന്റ് പ്രോജക്ടിന് സവിശേഷതകളേറെയുണ്ട്. സ്‌കാന്റനേവിയന്‍ കോണ്‍സെപ്റ്റിലുള്ള തൃശൂരിലെ ആദ്യത്തെ പ്രോജക്ടാണിത്. തൃശൂരില്‍ ഇന്‍ഫിനിറ്റി പൂളുള്ള ആദ്യത്തെ പ്രോജക്ട് കൂടിയതാണ് റിവാന്റ. rivanta

ചുങ്കം- കേരളവര്‍മ റോഡില്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന16 നിലകളുള്ള ഈ പ്രോജക്ടിന്റെ ഏഴാമത്തെ ഫ്ളോര്‍ പൂര്‍ണമായും വിനോദത്തിനായി മാറ്റിവച്ചിരിക്കുകയാണ്.

വണ്ടര്‍ ഫ്ളോര്‍ എന്നു പേരിട്ടിരിക്കുന്ന ഈ ഫ്ളോറില്‍ ഇന്‍ഡോര്‍ ഗെയിം സോണ്‍, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഗസീബോ, ബാര്‍ബിക്യൂ കോര്‍ണര്‍, ഡൈനിംഗ് ഏരിയ, ക്ലബ് ഹൗസ്, ജോഗിംഗ് ട്രാക്ക്, ജിം, സ്വിമ്മിംഗ് പൂള്‍, ലൈബ്രറി എല്ലാം സജ്ജീകരിക്കുന്നു.

രണ്ട് വിംഗ് പോലെയാണ് ഈ ടവര്‍ രൂപകല്‍പ്പന ചെയ്യുന്നത്. എട്ടാമത്തെ ഫ്ളോര്‍ മുതല്‍ ഓരോ ടവറിലും ഒരു അപ്പാര്‍ട്ട്മെന്റ് മാത്രമേ ഉണ്ടാകൂ. അതുകൊണ്ട് നാല് ഭാഗത്തുനിന്നുമുള്ള കാഴ്ചകളും കണ്ണിന് വിരുന്നേകും, കാറ്റും വെളിച്ചവും സമൃദ്ധമായി ലഭിക്കും.

 


ദ ബെവേര്‍ലി പാര്‍ക്ക് 

 

beverly

ഗുരുവായൂരിലെ ആദ്യത്തേതും ഏറ്റവും വലുതുമായ ഇന്റ്രേഗറ്റഡ് കമ്യൂണിറ്റി ടൗണ്‍ഷിപ്പ് പ്രോജക്ടായ ദ ബെവേര്‍ലി പാര്‍ക്ക് മൂന്നര ഏക്കറിലാണ്. അതില്‍ വില്ലകളും അപ്പാര്‍ട്ട്മെന്റുകളും കൊമേഴ്സ്യല്‍ പ്രോപ്പര്‍ട്ടികളും ഉണ്ട്. ആറ് ഫെയ്സുകളുള്ള ഈ പ്രോജക്ടിലെ മൂന്നാമത്തെ ഫെയ്സാണ് ഇപ്പോള്‍ നടക്കുന്നത്. ഇതില്‍ ക്ലബ് ഹൗസ്, സ്വിമ്മിംഗ് പൂള്‍, ജോഗേഴ്സ് ട്രാക്ക്, ബാഡ്മിന്റണ്‍ കോര്‍ട്ട് എന്നിങ്ങനെയുള്ള സൗകര്യങ്ങള്‍ക്കു പുറമേ ക്ലിനിക്ക് പോലും സജ്ജീകരിച്ചിട്ടുണ്ട്. മനോഹരമായി ലാന്‍ഡ്സ്‌കെയ്പ് ചെയ്തിരിക്കുന്ന ബെവേര്‍ലി പാര്‍ക്ക് വേറിട്ട കാഴ്ചാനുഭവം നല്‍കുന്ന പ്രോജക്ടാണ്. 

ഇത് ബജറ്റ് ക്യാറ്റഗറിയുള്ള പ്രോജക്ടാണ്. എങ്കിലും, ജാഗ്വാര്‍ പോലുള്ള ഹൈ എന്‍ഡ് ബ്രാന്‍ഡുകളാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. അന്തര്‍ദേശീയ നിലവാരത്തില്‍, അത്തരമൊരു അന്തരീക്ഷം ബെവേര്‍ലി പാര്‍ക്ക് താമസക്കാര്‍ക്കു നല്‍കുന്നു.  

ബെവേര്‍ലി ക്ലൗഡ്സ്

 

തൃശൂരിലെ ആദ്യത്തെ ഡിസൈനര്‍ വില്ലകളാണ് ബെവേര്‍ലി ക്ലൗഡ്സ്. പൂങ്കുന്നം എംഎല്‍എ റോഡില്‍ ശോഭാസിറ്റിമാളിനു പിന്നിലുള്ള ഈ പ്രോജക്ടിലുള്ളതെല്ലാം കസ്റ്റമൈസ്ഡ് ലാന്‍ഡ്സ്‌കേപ്ഡ് ഡിസൈനര്‍ വില്ലകളാണ്. ഇതിനു ചുറ്റും 320 ഡിഗ്രിയില്‍ കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന കോള്‍പ്പാടമാണ്. അവിടെ നിന്നുള്ള കാറ്റും കാഴ്ചകളും ബവേര്‍ലി ക്ലൗഡ്സിനെ വേറിട്ടതാക്കുന്നു. ഹരിതശോഭയുള്ള ഈ പ്രോജക്ടിലെ ഓരോ വില്ലയിലും മൂന്നും നാലും മരങ്ങളുണ്ട്. ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഹെല്‍ത് ക്ലബ്, ലൈബ്രറി/റീഡിംഗ് റൂം, ക്ലബ് ഹൗസ്, 24 x 7 സെക്യൂരിറ്റി, ഇന്റേണല്‍ വൈഫൈ സിസ്റ്റം, ഇന്‍വേട്ടര്‍ പ്രൊവിഷന്‍, ലാന്‍ഡ്സ്‌കേപ്ഡ് ഗാര്‍ഡന്‍, സെപറേറ്റ് ഗെയിറ്റഡ് കോമ്പൗണ്ട് തുടങ്ങിയ സൗകര്യങ്ങളെല്ലാമുണ്ട്.  

beverly

ബെവര്‍ലി പ്രോപ്പര്‍ട്ടീസിന്റെ അടുത്ത് പ്രോജക്ട് ഒരു ഷോപ്പിംഗ് മാളാണ്. ഗുരുവായൂരിലെ ആദ്യത്തെ ഷോപ്പിംഗ് മാള്‍ കൂടിയാണ് ഈ പ്രോജക്ട്. ഗുരുവായൂര്‍ വെസ്റ്റ് നടയില്‍ വരുന്ന ഈ മാളില്‍ തിയേറ്റര്‍, ഫുഡ് കോര്‍ട്ട്, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, ഗെയിം സോണ്‍, എസ്‌കലേറ്റര്‍, സെന്‍ട്രലൈസ്ഡ് എസി തുടങ്ങിയ സംവിധാനങ്ങളെല്ലാമുണ്ടാകും. ഏറ്റവും മുകളിലെ നിലയില്‍ ഹോട്ടല്‍ റൂമുകളും ഒരുക്കുന്നുണ്ട്. ഗുരുവായൂരിനു പുറമേ, തിരുവനന്തപുരത്തും കോഴിക്കോടും എറണാകുളത്തും ഈ വര്‍ഷം അവസാനവും അടുത്ത വര്‍ഷം ആദ്യവുമായി ഇവര്‍ പ്രോജക്ടുകള്‍ ലോഞ്ച് ചെയ്യുന്നതാണ്. 

 ഗുരുവായൂര്‍ ആസ്ഥാനമായുള്ള ബെവേര്‍ലി പ്രോപ്പര്‍ട്ടീസ് ഐഎസ്ഒ അംഗീകൃത കമ്പനിയാണ്. 'ഓരോ പ്രോജക്ട് ചെയ്യുമ്പോഴും അത് സിഗ്‌നേച്ചര്‍ പ്രോജക്ട് ആയിരിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ബ്രാന്‍ഡിംഗിനേക്കാള്‍ പ്രോജക്ടിന്റെ റെപ്യൂട്ടേഷനാണ് ഞങ്ങള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്. അതിനുള്ള വ്യക്തമായ വിഷന്‍ ഞങ്ങള്‍ക്കുണ്ട്. അത് ലക്ഷ്യമാക്കിയാണ് ഞങ്ങള്‍ വര്‍ക്ക് ചെയ്യുന്നതും', ബെവേര്‍ലി പ്രോപ്പര്‍ട്ടീസിന്റെ സിഇഒ അനസ് റഹ്മാന്‍ പറയുന്നു. അതുതന്നെയാണ് ഈ ബ്രാന്‍ഡിന്റെ വിജയവും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
Beverly Properties
Website: http://www.beverlyproperties.in
Mob : +91 8606 000 555
          +91 8606 555 000
Tel :    0487-2555564
E-mail : gmbeverly@gmail.com 

ജൂണ്‍ 29, 30 തീയതികളില്‍ ഷാര്‍ജയില്‍ നടക്കുന്ന കേരള പ്രോപ്പര്‍ട്ടി എക്സ്പോയില്‍ ബെവേര്‍ലി പ്രോപ്പര്‍ട്ടീസിന്റെ സ്റ്റോള്‍ ഉണ്ടായിരിക്കുന്നതാണ്.