സ്വന്തം നാട്ടില്‍ സ്വന്തമായൊരു ഫ്ലാറ്റ് ഏതൊരു പ്രവാസിയുടെയും സ്വപ്‌നമാണ്. പക്ഷേ ഡീലക്സ്, ലക്ഷ്വറി, സുപ്പര്‍ ഡീലക്‌സ്, പ്രീമിയം തുടങ്ങി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഫ്ലാറ്റുകള്‍ നിരവധിയുണ്ട്. അതിനൊപ്പം നമ്മുടെ നൂറായിരം സ്വപ്‌നങ്ങള്‍ കൂടി ആകുമ്പോള്‍ ആരുമൊന്ന് ശങ്കിച്ചുപോകും. എന്നാല്‍ നിങ്ങളുടെ സ്വപ്‌നം എന്തുമായിക്കൊള്ളട്ടെ  അതിനെ പൂര്‍ണതിയിലെത്തിക്കാന്‍ നിരവധി ബില്‍ഡര്‍മാര്‍ കേരളത്തിലുണ്ട്. അവരില്‍ പ്രമുഖരായ അബാദ് ബില്‍ഡേഴ്‌സിനെ പരിചയപ്പെടാം..

ഞങ്ങളുടെ ചുവടുവെയ്പ്പുകള്‍ ഇങ്ങനെ

1995ല്‍ ആണ് അബാദ് ബില്‍ഡേഴ്‌സ് സ്ഥാപിതമായത്. വിശ്വാസ്യത, സുതാര്യത, സമഗ്രത എന്നിവയാണ് തുടക്കം മുതല്‍ ഇന്നുവരെ അബാദ് ഗ്രൂപ്പിന്റെ മുഖമുദ്ര. ഉപഭോക്താക്കളുമായുള്ള സുദീര്‍ഘമായ ബന്ധവും ഉപഭോക്താക്കളുടെ സംതൃപ്തിയും വിശ്വാസ്യതയുമാണ് ഞങ്ങളുടെ ചാലകശക്തി. ഭവനനിര്‍മാണ രംഗത്തെ പ്രാഗത്ഭ്യത്തിന് നിരവധി അംഗീകാരങ്ങള്‍ ലഭിച്ച അബാദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് കേരളത്തിലെ ആദ്യ 'ക്രിസില്‍'  റേറ്റഡ് ബില്‍ഡറാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് പുറമേ സീഫുഡ് എക്‌സ്‌പോര്‍ട്ട്, ഹോട്ടല്‍സ് ആന്റ്  റിസോര്‍ട്ട്‌സ്‌, പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ്, റിട്ടെയില്‍ എന്നീ മേഖലകളിലും അബാദ് ഗ്രൂപ്പ് ചുവടുറപ്പിച്ചു കഴിഞ്ഞു. 

ABAD

ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് ഇന്റീരിയര്‍ ചെയ്ത് നല്‍കുന്നു എന്നതും അബാദ് ബില്‍ഡേഴ്‌സിന്റെ പ്രത്യേകതയാണ്. നിങ്ങളുടെ അടുക്കളയും, കിടപ്പുമുറിയും എങ്ങനെ വേണമെന്നു നിങ്ങള്‍ക്ക് തീരുമാനിക്കാം. അബാദ് ബില്‍ഡേഴ്‌സ് നിങ്ങളുടെ ഭാവനയിലെ ഇന്റീരിയര്‍ നിങ്ങള്‍ക്കായി അണിയിച്ചൊരുക്കും 

നിങ്ങളുടെ പ്രോപ്പര്‍ട്ടി, ഞങ്ങളുടെ പ്രയോറിറ്റി

കുറഞ്ഞ ചെലവില്‍ എന്നാല്‍ നിര്‍മാണ രീതിയിലും ഡിസൈനിലും പുതുമകള്‍ നടപ്പിലാക്കുന്നതിലൂടെ ഏറ്റവും മികച്ചത് ഏറ്റവും ആദ്യം ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഉപഭോക്താവിന്റെ ആവശ്യങ്ങളെ, പ്രതീക്ഷകളെ പൂര്‍ണമായും തൃപ്തിപ്പെടുത്തുന്ന തരത്തില്‍ പ്രോജക്ടുകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നിന് ഞങ്ങള്‍ മുന്‍തൂക്കം നല്‍കുന്നു. 

സ്വന്തം ഭവനമെന്ന സ്വപ്‌നം ഞങ്ങളിലൂടെ

കൊച്ചിയിലും കോട്ടയത്തുമായി വിവിധ ശ്രേണിയിലുള്ള 36 പ്രോജക്ടുകളാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഞങ്ങള്‍ പൂര്‍ത്തിയാക്കിയത്. കൊച്ചിയുടെ ഹൃദയഭാഗത്ത് അഞ്ചോളം അപ്പാര്‍ട്ട്‌മെന്റ്/വില്ല പ്രോജക്ടുകള്‍ പുരോഗമിക്കുന്നു. അത്യാഡംബര ശ്രേണിയില്‍ കടവന്ത്രയില്‍ പൂര്‍ത്തിയാവുന്ന അബാദ് റിഫ്ലക്ഷന്‍സ്, പ്രിമീയം പ്രോജക്ടായ മെയ്‌ഫെയര്‍, സ്പ്രിങ്ഫീല്‍ഡ് ഗാര്‍ഡന്‍ വില്ലാസ്, ഒയാസിസ്, ഗോള്‍ഡന്‍ ഓക്ക് എന്നിവയാണ് അബാദ് ഗ്രൂപ്പിന്റെ ഏറ്റവും പുതിയ പ്രോജക്ടുകള്‍.

അബാദ് ബില്‍ഡേഴ്സ് പൂര്‍ത്തിയാക്കിയ പ്രോജക്ടുകള്‍

 • അബാദ് മേ ഫെയര്‍-വാര്യം റോഡ് എറണാകുളം
 • ഇക്ക്ബാന- പനമ്പിള്ളിനഗര്‍, കൊച്ചിന്‍
 • നൈറ്റ്‌സ്ബ്രിഡ്ജ്-കടവന്ത്ര കൊച്ചി
 • ഓര്‍ച്ചഡ്  കൗണ്ടി-തൃപ്പൂണിത്തുറ, എറണാകുളം
 • റോയല്‍ ഗാര്‍ഡന്‍സ്- കോട്ടയം
 • വെസ്റ്റ് വുഡ്-പനമ്പിള്ളിനഗര്‍, കൊച്ചിന്‍
 • സില്‍വര്‍ ഡ്യൂ-കളമശ്ശേരി എറണാകുളം
 • സ്‌പൈസ് ടൗണ്‍- മട്ടാഞ്ചേരി
 • സ്‌പൈസ് ബേ-കൊച്ചങ്ങാടി, കൊച്ചി
 • അക്വാബ്രീസ്-ആലുവ എറണാകുളം
 • സില്‍വര്‍ മെഡോസ്-വാഴക്കാല, കാക്കനാട്
 • ന്യൂ ഡേയ്ല്‍- കോട്ടയം
 • എബണി എസ്‌റ്റേറ്റ്, കിഴക്കമ്പലം, കാക്കനാട്
 • ന്യൂക്ലിയസ് മാള്‍-മരട്, കൊച്ചി
 • ദി ചാന്‍സലര്‍-കാക്കനാട്  സീപോര്‍ട്ട്, എയര്‍പോര്‍ട്ട് റോഡ്
 • ഡാഫോഡില്‍ ഗാര്‍ഡന്‍സ്- തൃപ്പൂണിത്തുറ, എറണാകുളം
 • ബ്ലുചിപ്-ബ്ലുചിപ് ടവര്‍ വണ്‍, കാക്കനാട്
 • ബ്ലുചിപ്-ബ്ലുചിപ് ടവര്‍ ടൂ
 • സണ്‍ഷൈന്‍ കോര്‍ട്ട്-കാക്കനാട്
 • ഗ്രീന്‍ ടെറസ്-കാക്കനാട്
 • ഒളിമ്പസ്- എടപ്പള്ളി
 • അക്വേറിയസ്- ആലുവ 
 • ക്ലൗഡ് നയന്‍-പനമ്പള്ളി നഗര്‍,കൊച്ചിന്‍
 • റെയിന്‍ബോ റിട്രീറ്റ്- ഇരുമ്പനം, കൊച്ചി
 • ലോട്ടസ് ലേക്ക്-കടവന്ത്ര, കൊച്ചി
 • ഹാര്‍മണി, വൈറ്റില
 • മറൈന്‍ പ്ലാസ-മറൈന്‍ ഡ്രൈവ്
 • നോര്‍ത്ത് സ്റ്റാര്‍-കലൂര്‍
 • സില്‍വര്‍ ക്രെസ്റ്റ്-കടവന്ത്ര, കൊച്ചി
 • ഓറിയന്റല്‍ ഗാര്‍ഡന്‍സ്- സൗത്ത് കലൂര്‍
 • കാസബ്ലാങ്ക-കാക്കനാട്, കൊച്ചി
 • ഓറിയന്റല്‍ ഗാര്‍ഡന്‍സ്-നോര്‍ത്ത് കലൂര്‍
 • ബേ പ്രൈഡ് ടവേഴ്‌സ്-മറൈന്‍ ഡ്രൈവ്
 • ബേ പ്രൈഡ് മാള്‍- മറൈന്‍ ഡ്രൈവ്
 • വാന്റേജ് പോയിന്റ്- രവിപുരം, എറണാകുളം
 • പവലിയന്‍- പിടി ഉഷ റോഡ്, എറണാകുളം
 • ഗാര്‍ഡന്‍ കോര്‍ട്ട്-പാലാരിവട്ടം, എറണാകുളം

നിശ്ചയിച്ച് സമയത്തിന് മുന്‍പേ അപ്പാര്‍ട്ട്‌മെന്റ് പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കി ഉപഭോക്താക്കള്‍ക്ക് കൈമാറി ബില്‍ഡേര്‍സ് മേഖലയില്‍ പകരം വയ്ക്കാനില്ലാത്ത പേരായി മാറുകയാണ് അബാദ് ഗ്രൂപ്പ്. 

ഞങ്ങളുടെ സേവനം ലഭ്യമായ മൂവായിരത്തോളം കുടുംബങ്ങളാണ് ഞങ്ങളുടെ സ്വത്ത്.

നിര്‍മാണരംഗത്ത് മാത്രമല്ല മെയിന്റനന്‍സ് സര്‍വീസ്, എഞ്ചിനീയറിങ് സര്‍വീസ്, ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ട്‌സ്, പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ്,റീട്ടെയ്ല്‍,അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്, സുരക്ഷ ക്രമീകരണങ്ങളും ഉപഭോക്താക്കള്‍ക്ക് ഞങ്ങള്‍ ഉറപ്പുവരുത്തുന്നു.

 

അബാദ് ഗ്രൂപ്പ് ചെയര്‍മാന്‍ റിയാസ് അഹമ്മദിന്റെ വാക്കുകളിലൂടെ..

riazകോര്‍പ്പറേറ്റ് സംസ്‌കാരത്തിലും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കുന്നതാണ് ഞങ്ങളുടെ വിജയത്തിന് കാരണം. ഗുണമേന്മയിലും പ്രതിജ്ഞാബദ്ധതയിലും ഒരു വിധത്തിലുമുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറാവാതെ ഉപഭോക്താക്കള്‍ ഞങ്ങളിലര്‍പ്പിക്കുന്ന വിശ്വാസത്തിനും നിക്ഷേപത്തിനും നൂറു ശതമാനം ആത്മാര്‍ഥത ഞങ്ങള്‍ തിരിച്ചുനല്‍കുന്നു. തുടക്കം മുതല്‍ക്കെന്ന പോലെ ഭാവിയിലും ഈ വിശ്വാസം കാത്തുസൂക്ഷിക്കുമെന്ന് ഞങ്ങള്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു.

ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍  ജൂണ്‍ 29-30 തിയതികളില്‍ നടക്കുന്ന മാതൃഭൂമി ഡോട്ട് കോം കേരള പ്രോപ്പര്‍ട്ടി എക്‌സ്‌പോയില്‍ അബാദ് ബില്‍ഡേഴ്‌സിന്റെ സ്റ്റാളും ഉണ്ടായിരിക്കും 

 

Content Highlights: Abad Builders Kerala Property Expo